“അതെന്താ നിനക്ക് മൂഡ് ഇല്ലാതെ, വാടി മോളു, ഇന്നൊരു നല്ല ദിവസമല്ലേ….?”
“ഹ്മ്മ്, നല്ല ദിവസമാണ്,പക്ഷെ എനിക്ക് മൂഡ് തോന്നുന്നില്ല….”
“അതെന്താടി, ഇനി നിനക്ക് വല്ല അവിഹിതവും ഉണ്ടോ….?”
“ദേ തോന്നിവാസം പറഞ്ഞാൽ ഉണ്ടല്ലോ, മോന്തക്ക് ഒരു കുത്ത് വച്ച് തരും ഞാൻ….”അവന് നേരെ തിരിഞ്ഞ് അവൾ പറഞ്ഞു.
“ശേ ചുമ്മാ പറഞ്ഞതല്ലേ, പിന്നെന്താ നിനക്ക് മൂഡ് ഇല്ലാത്തെ….”അവളെ തന്നോട് ചേർത്ത് കിടത്തികൊണ്ട് അവൻ ചോദിച്ചു.
“ഇങ്ങനെ ഏട്ടന് മാത്രം മൂഡ് വരുമ്പോ മതിയോ, എന്നെ കുറിച്ച് ഓർക്കാറുണ്ടോ….?”
“എഹ്, നി കാര്യം നേരെ പറ….”
“കഴിഞ്ഞ മൂന്നാല് മാസം ആയിട്ട് നമ്മൾ തമ്മിൽ ആ പഴയ അട്ട്രാക്ഷൻ പോയ് പോയപോലെ, ഏട്ടൻ ഫുൾ ടിം ബിസി, ഞാൻ എന്റെ കാര്യങ്ങൾ അങ്ങനെ….”
“എടി അത് നിനക്കും അറിയാവുന്നതല്ലേ, ഞാൻ ആ ഒരു പൊസിഷന് വേണ്ടി ഉള്ള കാര്യങ്ങളുടെ തിരക്കിൽ അല്ലായിരുന്നു. പിന്നെ എപ്പോഴും തുടക്കത്തിലേ പോലെ തന്നെ ആവാൻ പറ്റോ….”
“ഹ്മ്മ് അത് എനിക്കും അറിയാം, പക്ഷെ എനിക്കും ഒരു മനസ്സ് ഉള്ളതല്ലേ. എന്തോ ഇപ്പൊ നമ്മൾ തമ്മിൽ പണ്ട് ഉണ്ടായിരുന്ന ആ ഒരു അടുപ്പം നഷ്ടമായ പോലെ….”
“ഏയ് ടി അങ്ങനെ ഒന്നുല്ല, പിന്നെ ജീവിതം ആവുമ്പോ ഇങ്ങനെ തിരക്ക് ഒക്കെ കാണില്ലേ….”
“ഹ്മ്മ്… അതു അറിയാ. ഏട്ടൻ രാവിലെ പോയ് കഴിഞ്ഞാ പിന്നെ ഞാൻ ഇവിടെ ഒറ്റക്,നമുക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ആ ഒരു ഏകാന്തത മാറിയേനെ….”
“ഐഷു…. നമ്മൾ അത് പണ്ടേ തീരുമാനിച്ചത് അല്ലെ. ഇപ്പോ ദാ നമ്മൾ അത്യാവശ്യം ഫിനാൻഷ്യലി സ്റ്റബിൾ ആയില്ലേ. ഇനി നമുക്ക് ഒരു കുഞ്ഞ് ആവാം….”അവൻ അവളുടെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു പറഞ്ഞു.
“അതല്ല ഞാൻ പറഞ്ഞ് വരുന്നത്. നമ്മളെ കുറിച്ചാ, നമുക്ക് ഇടയിലെ ആ പണ്ടത്തെ ഒരു ആവേശം എല്ലാം ഇപ്പൊ പോയ പോലെ…..”
“നി നമ്മുടെ സെക്സ് ലൈഫ് ആണോ ഉദ്ദേശിക്കുന്നെ….?”
“ഹ്മ്മ്…. ഒരു കുഞ്ഞിന് വേണ്ടി ഒരു ചടങ്ങ് തീർക്കുന്ന പോലെ അത് ചെയ്യാൻ എനിക്ക് ഇപ്പോ മാനസികമായി തന്നെ ഒരു ബുദ്ധിമുട്ട് പോലെ….”
“അപ്പൊ നി പറഞ്ഞ് വരുന്നത്, ഇതെല്ലാം എന്റെ മാത്രം കുഴപ്പം കൊണ്ടാണെന്നാണോ….?”
“ഏയ് അങ്ങനെ അല്ല ഏട്ടാ ഞാൻ…. എന്റെ ഒരു അവസ്ഥയാണ് പറഞ്ഞത്. കാശിനും പണത്തിനും അപ്പുറം ഭാര്യ ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന പലതും ഉണ്ട്. അതിൽ ഒന്നാണ് അവളുടെ മനസ്സ് മനസിലാക്കൽ….”
അതും പറഞ്ഞ് അവൾ പുതപ്പ് എടുത്ത് പുതച്ച് തിരിഞ്ഞു കിടന്നു. അവൾ അവസാനം പറഞ്ഞത് ജീവന്റെ മനസ്സിൽ പതിഞ്ഞു. തിരിച്ച് ഒന്നും പറയാൻ അവനായില്ല. ലൈറ്റ് ഓഫ് ചെയ്ത് അവനും കിടന്നു. എന്നാൽ അവന്റെ മനസ്സ് ഉറങ്ങിട്ടുണ്ടായിരുന്നില്ല. മനസ്സിൽ അവൻ അവൾ പറഞ്ഞതിന്റെ വിചാരണ നടത്തി.
ശെരിയാണ് കഴിഞ്ഞ മൂന്നാല് മാസമായിട്ട് ഞാൻ അവളുടെ കാര്യം പാടെ മറന്ന പോലെ ആയിരുന്നു. റിസർച്ച് പേപ്പർ വർക്കും അതിന്റെ പ്രെപറേഷനും അങ്ങനെ അതിൽ മാത്രമായിരുന്നു തന്റെ ശ്രേദ്ധ. അത് അല്ലാതെ നോക്കിയാലും അവൾ പറഞ്ഞ പോലെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ആ പഴയ ആവേശം ഇപ്പോൾ നഷ്ടമായ പോലെയാണ്.അവൾ പറഞ്ഞത് പോലെ സെക്സ് ലൈഫിലും. ആദ്യമൊക്കെ ഒരു ദിവസം പോലും ഞങ്ങൾ സെക്സിൽ ഏർപ്പാടാതെ ഇരുന്നിട്ടില്ല. ഞാൻ അവളിലും അവൾ എന്നിലും പൂർണ്ണ തൃപ്തർ ആയിരുന്നു.
ഇപ്പോഴും തന്റെ ഉള്ളിൽ ആ താല്പര്യം അതേപോലെ ഉണ്ട്. എന്നാൽ അവളിൽ അത് കുറഞ്ഞത് പോലെയാണ്. അതിന് കാരണം താൻ തന്നെയാണ്. അവൾ പറഞ്ഞത് പോലെ ഒരു കുഞ്ഞിന് വേണ്ടി മാത്രം ഒരു ചടങ്ങ് തീർക്കും പോലെ ചെയ്യണ്ടത് അല്ലലോ അത്. ഓരോന്ന് ഓർത്ത് അവൻ പതിയെ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ ഐശ്വര്യ കണ്ണ് തുറന്നപ്പോൾ ജീവൻ ബെഡിൽ ഉണ്ടായിരുന്നില്ല. സമയം ഏഴ് കഴിഞ്ഞതേ ഉള്ളു. സാധാരണ അവൾ ആണ് നേരെത്തെ എഴുനേകാറുള്ളത്.
“ഇന്നലെ പറഞ്ഞത് ഏട്ടന് ഫീൽ ചെയ്ത് കാണോ…?”
സ്വയം പറഞ്ഞ് കൊണ്ട് അവൾ എഴുനേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു. ഹാളിന് ചേർന്നുള്ള ബാൽക്കണിൽ ഇരുന്ന് പേപ്പർ വായിക്കുന്നുണ്ടായിരുന്നു ജീവൻ. പതിവ് കോഫീയും സ്വയം ഉണ്ടാക്കിട്ടുണ്ട്. അവൾ അവന്റെ അടുത്തേക്ക് ചെന്ന് പുറകിൽ നിന്ന് കഴുത്തിലൂടെ കെട്ടിപിടിച്ചു നിന്നു.
