ഐശ്വര്യാർത്ഥം – 1 16അടിപൊളി 

ഐശ്വര്യ, ഐശ്വര്യ മേനോൻ. ജീവനും ഐശ്വര്യയും കണ്ട് മുട്ടുന്നതും അടുക്കുന്നതും ഒരു സിനിമറ്റിക് റൊമാൻസ് രീതിയിൽ ആയിരുന്നു.

ഐശ്വര്യ ഒരു എയർ ഹോസ്റ്റസ് ആയിരുന്നു. സ്കൂളിംഗ് വരെ അവൾ നാട്ടിൽ ആയിരുന്നു. ജീവനെ പോലെ അത്യാവശ്യം നല്ലൊരു തറവാട്ടിൽ ആണ് അവളും ജനിച്ചു വളർന്നത്.ഒരു നാട്ടിൻപുറം ഓർത്തഡോൿസ്‌ ഫാമിലി.എയർ ഹോസ്റ്റസ് ആവണം എന്ന് തന്നെ ആയിരുന്നു അവളുടെ സ്വപ്നം.അവളുടെ വീട്ടുകാർക്ക് അത് അത്ര താല്പര്യം ഇല്ലായിരുന്നു എങ്കിലും, അവളുടെ ഇഷ്ടത്തിന് അവർ സമ്മതം മൂളി.കോഴ്സ് കഴിഞ്ഞ് അവൾക്ക് മുംബൈയിൽ പോസ്റ്റിങ്ങ്‌ കിട്ടി.അങ്ങനെ അവൾ മുംബൈയിൽ എത്തി. ഇൻഡിഗോ എയർലിനെസിന്റെ ക്യാബിൻ ക്രൂവിൽ ആയിരുന്നു അവൾ വർക്ക്‌ ചെയ്തിരുന്നത്.അതിനോടൊപ്പം തന്നെ ചെറുതായി മോഡലിംഗ് ചെയ്യാനും അവൾക്കിഷ്ടമായിരുന്നു.

വർക്കിംഗ്‌ സ്‌ട്രെസ് മൂലം ഉണ്ടായ ഒരു മസിൽ പൈൻ കൊണ്ടാണ് ഐശ്വര്യ ഹോസ്പിറ്റലിൽ എത്തുന്നത്. Orthopedic സെക്ഷൻ ആയത് കൊണ്ട് ജീവൻ ആണ് അവളെ കൺസൾട്ട് ചെയ്തത്. അവളെ കണ്ട ആദ്യമാത്രയിൽ തന്നെ ജീവൻ വീണു. ആരെയും മയക്കുന്ന വശ്യ സൗന്ദര്യമായിരുന്നു അവൾക്ക്. ഷേപ്പ് ഒത്ത ഒതുങ്ങിയ ശരീരവും പേര് പോലെ തന്നെ ഐശ്വര്യമാർന്ന മുഖവും. മുമ്പ് ഒരുപാട് പെണ്ണുങ്ങളെ അവൻ മീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവരിൽ ആരും കാണാത്ത ഒന്ന് അവൻ അവളിൽ കണ്ടു.

ട്രീറ്റ്മെന്റ് കൊണ്ട് അവർ കൂടുതൽ അടുത്തു. ജീവന്റെ സ്മാർട്ട്‌ ആയ സംസാരവും സമീപനവും കൊണ്ട് അവൾക്കും പതിയെ അവനോട് താല്പര്യം തോന്നി തുടങ്ങി. ആറടിയിൽ പൊക്കവും ഡെയിലി വർക്ക്‌ ഔട്ട്‌ ചെയ്ത് മൈന്റൈൻ ചെയുന്ന ശരീരവും പിന്നെ പാരമ്പര്യമായി കിട്ടിയ പൌരുഷവും അവന് ഉണ്ടായിരുന്നു.

അങ്ങനെ അവർ അടുത്തു. പ്രണയത്തിലായി.ഒരു വർഷത്തോളം അവർ മതിമറന്ന് പ്രണയിച്ചു നടന്നു. പരസ്പരം ആഴത്തിൽ മനസ്സിലാക്കി. ഒടുവിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചു.രണ്ട് പേരുടെ വീട്ടിൽ നിന്നും എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല. നാട്ടിൽ വച്ച് തന്നെ ജീവൻ അവളുടെ കഴുത്തിൽ താലി ചാർത്തി. ശേഷം അവർ മുംബൈയിൽ വന്ന് ഒരു ഫ്ലാറ്റ് എടുത്ത് ഒന്നിച്ച് ജീവിക്കാൻ തുടങ്ങി.

കല്യാണം കഴിഞ്ഞതിനു ശേഷവും ഐശ്വര്യ ജോലിക്ക് പോകുന്നതിൽ ജീവന് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. അത് അവളുടെ പാഷൻ ആണെന്ന് അറിയുന്നത് കൊണ്ട് അവൻ അവളെ സപ്പോർട്ട് ചെയ്തു. എന്നാൽ കല്യാണം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോൾ ഐശ്വര്യ ജോലി രാജിവച്ചു. ലയോവേഴ്സ് കാരണം പലപ്പോഴും അവൾക്ക് ജീവന്റെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാൻ പറ്റുമായിരുന്നില്ല. അതുകൊണ്ട് കൂടിയാണ് അവൻ ജോലി നിർത്തിയത്. അവളുടെ തീരുമാനത്തിൽ അവൻ അവളെ സപ്പോർട്ട് ചെയ്തു.

ഇപ്പോൾ നാല് വർഷമായി അവർ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിട്ട്. കുട്ടികൾ ആയിട്ടില്ല. ശെരിക്കും പറഞ്ഞാൽ അവർ ഇപ്പോ വേണ്ട എന്ന് വച്ചതാണ്. കാര്യം ജീവന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു മൾട്ടി നാഷണൽ ഹോസ്പിറ്റലിൽ ഹെഡ് ഡോക്ടർ ആയി ജോലി ചെയുക എന്നത്. ഈ കാലത്ത് മുംബൈ പോലെ ഒരു നഗരത്തിൽ ഒരു കുട്ടിയെ നല്ല രീതിയിൽ നോക്കാൻ വേണ്ട ചിലവും കാര്യങ്ങളും അതുപോലെ തന്റെ കുടുംബഭദ്രതയും കൊണ്ടാണ് താൻ ആ ഒരു പോസിക്ഷനിൽ എത്തിട്ട് മതി കുട്ടികൾ എന്ന് അവർ തീരുമാനം എടുത്തത്.അതിനായി അവൻ നല്ലപോലെ വർക്ക്‌ ചെയ്തു.

ഇന്ന് അവൻ ആ സ്വപ്നം സാക്ഷാൽകരിച്ചു. മുംബൈയിലെ പ്രസിദ്ധമായ ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ അവന് ഹെഡ് ഡോക്ടർ ആയിട്ട് പോസ്റ്റിങ്ങ്‌ കിട്ടി.

ഫ്രഷ് ആയി അവൻ ബാത്റൂമിൽ നിന്ന് ഇറങ്ങി. അരയിൽ ടർക്കി കെട്ടി കണ്ണാടിക്ക് മുന്നിൽ നിന്ന് അവൻ തന്റെ ബോഡി നോക്കി. ഇപ്പോഴും മോശം ഒന്നുമല്ല. വർക്കിന് ഇടയിലും അവൻ ഹെൽത്ത്‌ ഒക്കെ നല്ലപോലെ നോക്കുമായിരുന്നു. വയസ് മുപ്പത് കഴിഞ്ഞതിന്റെ ഒരു വട്ടവും അവന്റെ മുഖത്തിനോ ശരീരത്തിനോ ഉണ്ടായിരുന്നില്ല. ഡ്രസ്സ്‌ മാറി അവൻ ഹാളിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *