“ഗുഡ് മോർണിംഗ്….”
“ഹ്മ്മ് മോർണിംഗ്….”
“മ്മ് എന്തെ പിണക്കം ആണോ….?”
“എന്തിന്….”
“പിന്നെന്താ ഇന്ന് നേരെത്തെ എഴുനേറ്റ് സ്വയം കോഫീ ഒക്കെ ഉണ്ടാക്കിയെക്കുന്നെ….”
“ഇന്ന് എനിക്ക് ജോയിൻ ചെയ്യണ്ട ദിവസം ആണ്, അതുകൊണ്ട് നേരത്തെ എഴുനേറ്റു. പിന്നെ കോഫീ പതിവ് ഉള്ളത് കൊണ്ട് ഉണ്ടാക്കി….”
“അതോ ഞാൻ ഇന്നലെ പറഞ്ഞതിന്റെ ദേഷ്യമാണോ….?”
“അതിന് ദേഷ്യം തോന്നേണ്ട കാര്യമെന്താ, നി ഉള്ളതല്ലേ പറഞ്ഞെ….”
“സോറി ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല….”
“എനിക്ക് വിഷമം ആയെന്ന് ഞാൻ പറഞ്ഞില്ലാലോ, നി പറഞ്ഞത് ശെരിയാണ്. ഞാൻ അത് അക്‌സെപ്റ്റ് ചെയുന്നു….”
“ചെ അതൊക്കെ വിട്, ഇന്നൊരു നല്ല ദിവസം അല്ലെ…”
“ഹ്മ്മ് നി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്ക്, ഞാൻ ഫ്രഷ് ആയിട്ട് വരാം….”
ജീവൻ അതും പറഞ്ഞ് എഴുനേറ്റ് മുറിയിലേക്ക് നടന്നു.അവന്റെ ഉള്ളിൽ ഇപ്പോഴും ഒരു പരിഭവം ഉണ്ടന്ന് അവൾക്ക് തോന്നി. അവൾ കിച്ചണിൽ കേറി ബ്രേക്ഫാസ്റ്റ് എല്ലാം ഉണ്ടാക്കി വച്ചു. ജീവൻ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച് ഹോസ്പിറ്റലിലേക്ക് ഇറങ്ങി.
മുംബൈ നഗരത്തിലെ തന്നെ പ്രസ്തമായ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആയിരുന്നു എച് ജി കെ മൾട്ടി സ്പെഷ്യലിറ്റി.കാർ പാർക്കിങ്ങിൽ ഇട്ട ശേഷം ജീവൻ സിഇഒ ടെ കാബിനിൽ ചെന്ന് ജോയിൻ ചെയ്ത് അവന്റെ കൺസൽട്ടിങ് റൂമിൽ വന്നിരുന്നു. ടേബിളിലെ അവന്റെ പേര് എഴുതിയ ബോർഡിൽ അവൻ വിരൽ ഓടിച്ചു.
“മെ ഐ കമിങ് ഡോക്ടർ….?”
“യെസ് കമിൻ….”
ഡോർ തുറന്ന് ഒരു നേഴ്സ് അകത്തേക്ക് വന്നു.ഒരു മെറൂൺ കളർ യൂണിഫോം ആയിരുന്നു അവിടുത്തെ നഴ്സുമാർക്ക്. കണ്ടാൽ ഒരു 24 വയസ് തോന്നും.വെളുത്ത് മെലിഞ്ഞ ശരീരം. ആവറേജ് പോക്കം. കാണാൻ ഒരു നിഷ്കളങ്ക ഭവമാണ്.
“ഹായ് ഡോക്ടർ, എന്റെ പേര് മേഘന….”
“അഹ് സർ പറഞ്ഞു, എന്നെ അസ്സിസ്റ്റ് ചെയ്യാൻ ഒരു മലയാളി കുട്ടിയെ അപ്പോയിന്റ് ചെയാമെന്ന്. ഇരിക്ക്….”
അവൾ ചെയറിൽ ഇരുന്നു.
“സൊ ടെൽ മി എബൌട്ട് യു, വീട് എവിടെയാ, എത്ര നാളായി ഇവിടെ….”
“നാട്ടിൽ ആലപ്പുഴക്ക് അടുത്താ. ഇവിടെ വന്നിട്ട് ഇപ്പൊ രണ്ട് വർഷം ആകുന്നു…”
“ഓക്കേ, ഫാമിലി ഒക്കെ….?”
“ഫാമിലി, നാട്ടിൽ അച്ഛൻ അമ്മ അനിയൻ. ഞാൻ ഇവിടെ ഹോസ്റ്റലിൽ നിക്കുന്നു….”
“ഹ്മ്മ് ഗുഡ്, അപ്പൊ ഒരു ഫ്രീ ബർഡ് ആണ്….”
“ഹ്മ്മ്…ഞാൻ ഡോക്ടർടെ ആർട്ടിക്കിൾസ് വായിച്ചിട്ടുണ്ട്.അത് എനിക് ഒരുപാട് യൂസ്ഫുൾ ആയിട്ടുമുണ്ട്.ആക്ച്വലി ഒരു ചെറിയ ഫാൻ കൂടി ആണ്….”
“ഓഹ് പ്ലെഷർ ടു നോ.പിന്നെ നമ്മുടെ ഡിപ്പാർട്മെന്റ് ഹെഡ് നേഴ്സ് ലീവ് ആണല്ലേ….?”
“ഹ്മ്മ് ലോങ്ങ് ലീവിലാ, അതാ ഡോക്ടറെ അസ്സിസ്റ്റ് ചെയ്യാൻ എന്നെ അപ്പോയിന്റ് ചെയ്തേ….”
“ഹ്മ്മ് അത് എന്തായാലും നന്നായി….”
അത് കേട്ട് അവളിൽ ഒരു ചെറു ചിരി വിടർന്നു.
“അപ്പൊ നാളെ മുതൽ ആണ് എനിക്ക് ഡ്യൂട്ടി ടൈം ഇട്ടിരിക്കുന്നത്.ഷെഡ്യൂളും കാര്യങ്ങളും ഒക്കെ ഞാൻ നോക്കട്ടെട്ടോ. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം. അതുപോലെ മിയക്ക് എന്ത് ആവിശ്യം ഉണ്ടേലും വിളിക്കാം ഓക്കേ….?”
“ഓക്കേ താങ്ക്യൂ ഡോക്ടർ…..”
അവൾ ചിരിച്ചുകൊണ്ട് എഴുനേറ്റ് പുറത്തേക്ക് നടന്നു.ജീവൻ ഷെഡ്യൂൾ ഫയൽസ് എടുത്ത് നോക്കി ഇരുന്നു.
“മെ ഐ കമിൻ ഡോക്ടർ….?”
“യെസ്….”
“സൊ ഡോക്ടർ ജീവൻ വെൽക്കം ടു എച് ജി കെ…”
“താങ്ക്യൂ ഡോക്ടർ വേദിക നായർ. ഹാവ് എ സീറ്റ് പ്ലീസ്…”
വേദികയും ജീവനും എംബിബിസിന് ഒരുമിച്ചയിരുന്നു. ഒരുമിച്ച് എന്ന് പറയുമ്പോൾ ക്ലാസ്സ് മേറ്റ്സ് ആൻഡ് ബെസ്റ്റ് ഫ്രണ്ട്‌സ്.ജീവൻ ഓർത്തോയിൽ സ്പെഷ്യലൈസ് ചെയ്തപ്പോ വേദിക ഫിസിഷ്യൻ ആയി.
വേദിക മാരീഡ് ആണ്. ഹസ്ബൻഡ് യുഎസിൽ ആണ്. രണ്ട് വയസ്സ് ഉള്ള ഒരു മോൻ ഉണ്ട്. ഇവിടെ വന്ന് ജോയിൻ ചെയ്തിട്ട് ഇപ്പൊ രണ്ട് വർഷമായി. ആവിശ്യത്തിന് പൊക്കവും ഷേപ്പുമുള്ള ശരീരഘടനയായിരുന്നു അവൾക്ക്. വെളുത്ത നിറവും നീളൻ മുടിയും.അത്യാവശ്യം എക്സ്ട്രോവേർട്ട് ചിന്താഗതിയും.
“അഹ് താങ്ക്സ് ഒക്കെ അവിടെ നിക്കട്ടെ,ആദ്യം ചിലവ് എടുത്ത് നിന്നെ റെക്കമെന്റ് ചെയ്തതിന്….”ചെയറിൽ ഇരുന്നുകൊണ്ട് അവൻ പറഞ്ഞു.
