ഭൂമിയിലെ ഗന്ധർവ്വൻ – 1 1അടിപൊളി  

മുൻപന്തിയിൽ ഉള്ള പടനായകന്മാർക് പോലും രുദ്രന്റെ മുന്നിൽ നിൽക്കാൻ പേടിയാണ്

അത്രയും ഗാംഭീര്യമാണ് ആ മുഖത്തിന്

ഞങ്ങൾ വയസ്സ് കൊണ്ട് അല്പം വ്യത്യാസം ഉണ്ട്

എനിക്ക് 23 രുദ്രന് 43

ഇനി എന്നെ കുറിച്ചും ഞാൻ അല്പം പറയാം …

എന്നെ കാണാൻ വളരെ ഭംഗി ആണ് എന്ന് അമ്മയും അച്ഛനും എപ്പൊഴും പറയും

അച്ഛന്റെ ഒരു സുഹൃത് എന്നെ നോക്കി ഇവൻ പുരുഷ സൗന്ദര്യത്തിന്റെ

അവസാന വാക്കാണ് എന്ന് ഒരിക്കൽ കൊട്ടാരത്തിൽ വെച് പറഞ്ഞിട്ടുണ്ട്

അന്ന് എനിക്ക് അല്പം നാണം ഒക്കെ തോന്നിയിരുന്നു .

അന്ന് അച്ഛന്റെ മുഖത്ത് പ്രകാശ പൂരിതമായ ഒരു പുഞ്ചിരിയും ഞാൻ കണ്ടിരുന്നു..

ഞാൻ പലപ്പോഴും എന്റെ പ്രതിബിംബം പോലും കണ്ണാടിയിൽ നോക്കി നിന്നിട്ടുണ്ട്..

എന്റെ അഴകൊത്ത ശരീരം,നീല കണ്ണുകൾ ,ഉയർന്ന പുരികം ,

ഒതുങ്ങിയ ചുണ്ടുകൾ,കറുത്ത അഴകൊത്ത മുടി..

സത്യം പറഞ്ഞാൽ പലരും എന്നെ കണ്ണിമ വെട്ടാതെ നോക്കി

നില്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..

കുതിര സവാരി എനിക്ക് വലിയ ഇഷ്ടമാണ്

വല്ലപ്പോഴും ഒക്കെ ഞങ്ങള് നാട് ചുറ്റാൻ ഇറങ്ങാറുണ്ട് .ഞാനും… രുദ്രനും

വല്ലപ്പോഴുമേ അച്ഛൻ സമ്മതിക്കാറൊള്ളു

ദൂരെ ഒന്നും പോകാൻ അച്ഛൻ സമ്മദിക്കില്ലെങ്കിലും രുദ്രൻ ഉള്ള ധൈര്യത്തിൽ

ഒന്നും പറയാറില്ല

അന്ന് ഞങ്ങൾ നടക്കാൻ ഇറങ്ങിയ സമയം

ഒരു കവലയിലൂടെ പോകുന്ന സമയം ഇടതു വശത്ത് ചന്ത നടക്കുന്നു

ആളുകൾ പല സ്ഥലത്തായി കൂടി നില്കുന്നു ..

എന്നെ കാണുന്നവരൊക്കെ അവരുടെ ജോലി നിർത്തി വെച് പുഞ്ചിരിയോടെ

നോക്കുന്നുണ്ട്

തങ്ങളുടെ യുവ രാജാവിനെ കാണുന്ന സന്തോഷം എല്ലാരുടെ മുഖത്തും

ശെരിക്കും പ്രകടമായിരുന്നു

”നമ്മൾ അങ്ങോട്ട് പോയാലോ രുദ്രാ …”

ഞാൻ ചന്തയിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു

”വേണ്ട വ്യോമാ … ഒരുപാട് ആളുകൾ ഉണ്ട് ,പിന്നെ ഞാൻ ഒറ്റക്കല്ല ഒള്ളു

സൈന്യം ഇല്ലല്ലോ .. നമുക്ക് പിന്നീടാവാം ”

രുദ്രയുടെ മറുപടി

രുദ്ര ഉണ്ടെങ്കിൽ പിന്നെ അതിനു മുകളിൽ വേറെ ഒന്നും വേണ്ട എന്ന് എനിക്കറിയാം

”ചന്ത കാണാൻ കൊതിയുണ്ട് രുദ്രാ …നമുക്ക് ഒന്ന് പോയി നോക്കാം ”

ഞാൻ പറഞ്ഞത് കേട്ട രുദ്ര എന്നെ ഒന്ന് നോക്കി

എന്നെ ഇതുവരെ തടയാത്ത രുദ്ര ഇതും അനുസരിച്ചു

പിന്നെ ചന്തയിൽ ഉണ്ടായിരുന്ന രണ്ട് കാവൽ ഭടന്മാരെ വിളിച്ചു

എന്തോ പറഞ്ഞു

കേട്ട ഉടനെ കാവൽഭടന്മാർ ചന്തയിലേക്കോടി

”വ്യോമ ..താഴെ ഇറങ്ങരുത് ”

രുദ്ര പറഞ്ഞു .. അതിൽ ഒരു അപേക്ഷയുടെ ശൈലി ഉണ്ടായിരുന്നു

ഞാൻ തിരിച്ചു ഒരു പുഞ്ചിരി നൽകി തലയാട്ടി

പിന്നെ പതുക്കെ ഞങ്ങൾ രണ്ടുപേരും

ഒരുമിച്ച് ചന്തയിലേക്ക് നീങ്ങി

അവിടേക്ക് കയറുമ്പോൾ ആളുകൾ ഞങ്ങളെ പ്രതീക്ഷിച്ച പോലെ ഒതുങ്ങി

നിശബ്ദമായി പുഞ്ചിരിയോടെ നില്കുന്നു

തങ്ങളുടെ രാജകുമാരനെ കണ്ട സന്തോഷം എല്ലാവരുടെയും മുഖത്തു ഉണ്ടായിരുന്നു

പലരും ഇമ വെട്ടാതെ എന്നെ തന്നെ നോക്കി നില്കുന്നു

അത് കണ്ടപ്പോൾ എനിക്കും വളരെ സന്തോഷം

ഞാനും മുഖത്തു നല്ല സന്തോഷത്തിൽ പുഞ്ചിരി സമ്മാനമായി നൽകി നീങ്ങിക്കൊണ്ടിരുന്നു

ഞാൻ ചുറ്റുപാടും നോക്കി

നല്ല കൊതിയൂറുന്ന ആഹാര സാധനങ്ങൾ ,പച്ചക്കറികൾ ,പഴങ്ങൾ ,പലഹാരങ്ങൾ

പലവ്യഞ്ജനങ്ങൾ ,പാനീയങ്ങൾ

അങ്ങനെ നീണ്ടു പോവുന്നു ചന്തയിലെ വിശേഷം

പലതും കഴിക്കാൻ കൊതിയായി .

ഇതിലും ഭംഗിയുള്ളതും സ്വാദുള്ളതും കൊട്ടാരത്തിൽ കിട്ടുമെങ്കിലും ഇവിടെ  കണ്ടപ്പോൾ ഒരു കൊതി..

ഞാൻ ഇഷ്ടപ്പെട്ട ഒന്ന് വാങ്ങാൻ വേണ്ടി സമ്മതം ചോദിക്കാൻ രുദ്രന്റെ മുഖത്തേക്ക് നോക്കി

ആ മുഖം പരിഭ്രമത്തോടെ ചുറ്റുപാട് വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്

ഒരു കയ്യിൽ കുതിരയുടെ കടിഞ്ഞാൺ ,മറുകൈ വാളിന്റെ പിടിയിൽ മുറുകെ പിടിച്ചിരിക്കുന്നു

എന്റെ സംരക്ഷണം അതാണ് രുദ്രന് പ്രധാനം ….

അപ്പോൾ ഞാൻ എന്തെങ്കിലും വാങ്ങാൻ പറഞ്ഞാൽ രുദ്രന് അതൊരു പ്രയാസമാകും

എന്നറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല

അങ്ങനെ പതുക്കെ കഴ്ചകളൊക്കെ കണ്ട് ചന്തയിലൂടെ നീങ്ങി

പെട്ടെന്ന് എന്റെ കണ്ണ് ഒരു സ്ഥലത്തു ഉടക്കി

ആളുകൾ അധികം ഇല്ലാത്ത ഒരു ഭാഗം

Leave a Reply

Your email address will not be published. Required fields are marked *