അവിടെ ഒരു മൂലയിൽ ഒരു പെൺകുട്ടി ശാന്തമായി ഇരിക്കുന്നു
മുന്നിൽ എന്തോ ഉണ്ട് .അത് പൊതിഞ്ഞു വെച്ചിരിക്കുകയാണ്
ഞാൻ രുദ്രനെ നോക്കി .മുഖത്തു ആ പരിഭ്രമം കുറച്ചു കുറഞ്ഞിട്ടുണ്ട്
കാരണം എനിക്ക് പെട്ടെന്ന് മനസ്സിലായി ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന ഭാഗത്തു
അധികം ആളുകൾ ഇല്ല
എനിക്ക് ഉള്ളിൽ ചിരി വന്നെങ്കിലും പുറത്തേക്ക് അതൊരു പുഞ്ചിരി മാത്രം ആക്കി
”നമുക്കങ്ങോട്ട് പോകാം ”
ഞാൻ കൈ ചൂണ്ടി കാണിച്ചു പറഞ്ഞു
രുദ്രൻ എന്റെ മുഖത്ത് നോക്കിയശേഷം ഞാൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി
അവിടെ ആളുകൾ കുറവാണെന്ന് കണ്ടത് കൊണ്ടാവാം കുതിരയെ പതുക്കെ അങ്ങോട്ട് തിരിച്ചു
പക്ഷെ ആ വാളിലെ പിടുത്തം ഇപ്പോഴും വിട്ടിട്ടില്ല
ഞാനും ഒപ്പം കുതിരയെ തിരിച്ചു അവന്റെ ഒപ്പം നടന്നു
അവിടെ ഉള്ള കച്ചവടക്കാരും ആളുകളും തൊഴു കയ്യോടെ പുഞ്ചിരിച്ചു എന്നെ നോക്കി നില്കുന്നു
എല്ലാവർക്കും കൊടുത്ത പുഞ്ചിരി അവർക്കും സമ്മാനമായി നൽകി
ഞാൻ ആ പെൺകുട്ടിയുടെ അടുത്ത് എത്തി
ഞാൻ കുതിരയെ അവിടെ നിർത്തി
രുദ്രൻ എന്താ എന്ന ഭാവത്തോടെ എന്നെ നോക്കി
ഞാൻ കണ്ണ് കൊണ്ട് നോക്കി ആ പെൺകുട്ടിയെ കാണിച്ചു
രുദ്രൻ അവളെ ഒന്ന് നോക്കി എന്താ എന്ന രീതിയിൽ തിരിച്ചു എന്നെയും നോക്കി
ഞാൻ വീണ്ടും അവളിലേക്ക് എന്റെ കണ്ണുകളെ പായിച്ചു
ഇരുന്ന് കാൽ മടക്കി മുട്ടിലേക്ക് തല വെച് എന്തോ ചിന്തയിൽ താഴേക്ക് നോക്കിയിരിക്കുകയാണ് അവൾ
മുന്നിൽ എന്തോ ഒരു പഴം ഉണ്ട് അത് ഓരോ പൊതികളായി മുന്നിൽ വേറെയും വെച്ചിട്ടുണ്ട്
ഞാൻ കുതിരപ്പുറത് ഇരിക്കുന്നത് കൊണ്ടും അവൾ തല താഴ്ത്തി ഇരിക്കുന്നത് കൊണ്ടും എനിക്ക് മുഖം കാണുന്നില്ല
പക്ഷെ ഒരു ക്ഷീണിച്ച പ്രകൃതം
കയ്യും ,കാല്പാദങ്ങളും നല്ല ഭംഗിയുണ്ട് , തൂവെള്ള നിറം ,കറുത്ത വസ്ത്രം അതല്പം മുഷിഞ്ഞിരിക്കുന്നു
പതിയെ അവൾ തല പൊക്കി നോക്കി ആദ്യം
കണ്ടത് എനിക്ക് അല്പം മുന്നിൽ നിൽക്കുന്ന രുദ്രനെ
അവനെ കണ്ടതും അവൾ ചാടി എഴുന്നേറ്റു
അവളുടെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ രുദ്ര ഒന്ന് നടുങ്ങി മുറുകെ പിടിച്ചിരുന്ന വാൾ പകുതിയോളം ഉറയിൽ നിന്ന് ഊരി
അത് കണ്ട അവളുടെ ശരീരം നടുങ്ങി വിറച്ചു .പെട്ടെന്ന് എന്നെ കണ്ട അവൾ കൂപ്പു കൈകളോടെ തല കുനിച്ചു നിന്നു
അവളുടെ മുഖം ഒരു നിമിഷം ഞാൻ കണ്ടു
നിഷ്കളങ്കമായ സുന്ദര മുഖം ,ഭയം കൊണ്ടാണോ അറിയില്ല തൂവെള്ള നിറമുള്ള അവളുടെ മുഖം അല്പം ചുവന്നിട്ടുണ്ട്…
ചെറിയ ചുണ്ടുകൾ തക്കാളിപ്പഴം പോലെ ചുവന്നിരിക്കുന്നു അത് ചെറുതായിട്ട് വിറക്കുന്നുമുണ്ട്
രാത്രിയുടെ കറുപ്പിൽ മിന്നുന്ന ഇരട്ട നക്ഷത്രങ്ങളെ പോലെ തോന്നിപ്പിക്കുന്ന അഴകാർന്ന കണ്ണുകൾ അതിലല്പം കണ്ണുനീർ നിറഞ്ഞിട്ടുണ്ട്
പാലപ്പൂവിന്റെ വെണ്മയും മൃതുത്വവും ഒത്തു വന്ന ഒരു കൊച്ചു കഴുത്ത്
കൈ കൊണ്ട് ഒതുക്കി വെച്ച അല്പം പാറി പറന്ന കാർകൂന്തൽ
കൂപ്പു കയ്യോടെ എന്റെ മുന്നിൽ നിന്ന അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ആ കൈകളിൽ ഇറ്റി വീഴുന്നത് ഞാൻ കണ്ടു
ഞാൻ രുദ്രനെ രൂക്ഷമായൊന്ന് നോക്കി
എന്റെ നോട്ടം കണ്ട രുദ്രൻ പതിയെ എന്നിൽ നിന്ന് തല തിരിച്ചു വാൾ ഉറയിലേക്ക്
താഴ്ത്തി
ഞാൻ രുദ്രനെ നോക്കാതെ കുതിരപ്പുറത്തു നിന്നും പതുക്കെ ഇറങ്ങി
ഞാൻ ഇറങ്ങുന്നത് കണ്ട രുദ്രൻ എന്റെ കൂടെ വളരെ വേഗം താഴേക്ക് ഇറങ്ങി എന്റെ അടുത്തു വന്ന് നിന്നു
എന്റെ ഒരു ഭാഗത്ത് നേരത്തെ ചന്തയിൽ ഉണ്ടായിരുന്ന ഭടന്മാരും ഉണ്ടായിരുന്നു
അപ്പോഴാണ് ഞാൻ അവരെ ശ്രദ്ദിക്കുന്നത്…
അവർ ഞങ്ങളെ
പിന്തുടരുന്നുണ്ടായിരുന്നോ ?
ഞാൻ ഒരു പുഞ്ചിരിയോടെ അവരെ നോക്കി എന്നിട്ട് അവളിലേക്ക് തിരിഞ്ഞു
അവൾ ഭയത്തോടെ കൈ കൂപ്പി കരയുകയാണ് .പക്ഷെ ശബ്ദം പുറത്തു വരുന്നില്ല
ഞാൻ അവളുടെ അടുത്തേക്ക് നടന്നു എന്നെ അനുഗമിച് രുദ്രനും
ഞാൻ രുദ്രനോട് അവിടെ നിക്കാൻ കല്പിച്ചു .
എന്റെ കല്പന പോലെ രുദ്രൻ അവിടെ നിന്ന്
ഞാനാ അവളുടെ അടുത്തെത്തി പുഞ്ചിരിയോടെ അവളോട് ചോദിച്ചു
”എന്തിനാ കരയുന്നെ
ഞങ്ങൾ ഉപദ്രവിക്കാൻ വന്നതല്ല ”
