അവർക് ആരും ജോലിയും കൊടുക്കാറില്ല
അവരുടെ മുറ്റത് മൂന്ന് ഞാവൽ പഴ മരങ്ങൾ
ഉണ്ട് അതാണവരുടെ ഒരേ ഒരു ജീവിത മാർഗം
അതിൽ പഴങ്ങൾ ഉണ്ടാകുമ്പോൾ ചന്തയിൽ കൊണ്ട് ചെന്ന് വിൽക്കും
മറ്റുള്ളവരുടെ കൂടെ അവരെ കച്ചവടം ചെയ്യാൻ ആരും സമ്മതിക്കില്ല
അത് കൊണ്ടാണ് അവർ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ഇരുന്ന് കച്ചവടം ചെയ്യുന്നത്
ഞാവൽ മരങ്ങളിൽ പഴങ്ങൾ ഇല്ലാത്ത സമയം അവർ പലപ്പോഴും മുഴു പട്ടിണിയായിരിക്കും
ആരോടും ദേഷ്യമോ കള്ളമോ പറയാത്ത നല്ല കുട്ടിയാണെന്നും അറിയാൻ കഴിഞ്ഞു
അവരുടെ വീടിനു അടുത്തുള്ള ഒരു വൃദ്ധനിൽ നിന്നും അറിയാൻ കഴിഞ്ഞതാണ് ഈ കാര്യങ്ങൾ
പലപ്പോഴും അവർ പട്ടിണി കിടക്കുമ്പോൾ അദ്ദേഹമാണ് ഭക്ഷണം കൊടുക്കാറ് എന്ന് പറഞ്ഞു
ഇന്നലെ യുവരാജാവ് കൊടുത്ത വെള്ളിക്കാശ് കൊണ്ടാണ് കുറെ കാലത്തിനു ശേഷം
അവർ വയറു നിറയെ ഭക്ഷണം കഴിച്ചത് എന്നും അതിൽ ഒരു പങ്ക് ആ വൃദ്ധനും കൊടുത്തിരുന്നു എന്നും അറിയാൻ കഴിഞ്ഞു ”
ഭടന്മാർ ഇത്രയും പറഞ്ഞു നിർത്തി
ഞാൻ പതിയെ രുദ്രനെ നോക്കി
എന്റെ കണ്ണ് നിറഞ്ഞിരുന്നു
രുദ്രന്റെ അവസ്ഥയും മറിച്ചല്ല പക്ഷെ അത് മുഖത്തു തെളിയില്ല .
എനിക്കറിയാം ഉള്ളിൽ എന്താണെന്ന്
അവർ അത് പറഞ്ഞു കഴിഞ്ഞ ഉടനെ
ഞാൻ പതിയെ നടന്നു ..
എന്നെ അനുഗമിച്ച് രുദ്രനും
ഞാൻ നേരെ കൊട്ടാരത്തിലേക്ക് നടന്നു …
അച്ഛന്റെ വിശ്രമ മുറിയുടെ അടുത്തേക്ക് നീങ്ങി
.ആ വഴിയുടെ തുടക്കത്തിൽ തന്നെ രുദ്രൻ നിന്നു…
ഞാൻ അനുവാദം ചോദിച്ച് അകത്തു കയറി
അച്ഛനും.. അമ്മയും.. ഉണ്ട് അകത്ത്
ഞാൻ അവരുടെ അടുത്തേക്ക് നടന്നു എന്റെ നനവ് പടർന്ന കണ്ണ് കണ്ടത് കൊണ്ടാവും
അവർ പെട്ടെന്ന്
എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു
‘അമ്മ പതിയെ എന്റെ കവിളിലും അച്ഛൻ എന്റെ തലയിലും പതിയെ തഴുകി
എന്ത് പറ്റി എന്ന ഭാവത്തിൽ മുഖത്തേക്ക് നോക്കി
ഞാൻ ഭടന്മാർ അറിയിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു
അമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു …അച്ഛൻ ഒന്നും മിണ്ടാതെ എന്നെ നോക്കി നില്കുന്നു
അച്ഛൻ പതിയെ നടന്നു മുൻപ് ഇരുന്നിടത്തു തന്നെ ഇരുന്നു
ആ മുഖം വാടിയിരിക്കുന്നു …ഞാൻ പതിയെ അച്ഛന്റെ അടുത്തേക്ക് നടന്നു
അച്ഛന്റെ അടുത്തു തന്നെ ഇരുന്നു .. അമ്മയും എന്റെ മറു വശത്തു ഇരുന്നു
”നമ്മുടെ ഭരണത്തിലും ഇത്രയും കഷ്ടപ്പെടുന്ന ജനങ്ങൾ ഉണ്ടോ വ്യോമാ ..”
അച്ഛൻ പതിയെ പുറത്തേക്ക് നോക്കി എന്നോട് ചോദിച്ചു
ആ ശബ്ദത്തിൽ ഇടർച്ച ഉണ്ട് ..
തന്റെ പ്രജകളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു രാജാവിന്റെ വിഷമം എനിയ്ക്കറിയാൻ കഴിയുന്നുണ്ട്
അച്ഛൻ എപ്പോഴും ജനങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നതാണ്
ഇതൊരു ഒറ്റപ്പെട്ട സംഭവം ആയത് കൊണ്ടാവാം ആരും അറിയാതെ പോയത്
”അച്ഛാ … എനിക്കവളെ വേണം ..ഈ കൊട്ടാരത്തിലെ രാജകുമാരിയായിട്ട് ”
ഞാൻ പതിയെ താഴേക്കുനോക്കി പറഞ്ഞു…..
തുടരും ……
*******************************************************************************************
തുടരണോ വേണ്ടയോ എന്ന തീരുമാനിക്കേണ്ടത് നിങ്ങളാണ്
നിങ്ങളുടെ അഭിപ്രായം നോക്കി മാത്രമേ ഞാൻ ഒരു തീരുമാനം എടുക്കുകയുള്ളു
എന്ന് സ്നേഹത്തോടെ ….
