ഭൂമിയിലെ ഗന്ധർവ്വൻ – 1 1അടിപൊളി  

പെട്ടെന്ന് സർവ ശക്തിയുമെടുത്തു വ്യോമർ ഒന്ന് കുടഞ്ഞു

അത് പ്രതീക്ഷിക്കാത്ത അവർ പിടി ഒന്ന് അയഞ്ഞു

രണ്ടു പേർ ദൂരേക്ക് തെറിച്ചു

ആ സമയം മതിയായിരുന്നു അവനു രക്ഷപെടാൻ

അവൻ നിമിഷ നേരം കൊണ്ട് തുറന്നിട്ട ജനൽ വഴി താഴേക്ക് ചാടി

തന്റെ പ്രാണനായ പ്രണയിനിയുടെ അടുത്തക്ക് ഓടി

അവൾ ഒരു സ്ഥലത്തു സുരക്ഷിതമായിരിക്കും എന്ന പ്രതീക്ഷ അവനു ഉണ്ടായിരുന്നു

കൊട്ടാരത്തിലെ രഹസ്യ വഴി നോക്കി അവൻ ശര വേഗത്തിൽ പാഞ്ഞടുത്തു

ആ ഓട്ടത്തിൽ അവൻ അവന്റെ വലതു ഭാഗത്തേക്ക് നോക്കി

പെട്ടെന്ന് രണ്ടു കണ്ണുകൾ അവന്റെ കണ്ണുകളിൽ ഉടക്കി

”രുദ്ര ”

തന്റെ സംരക്ഷകൻ

തന്റെ ചെറുപ്പം മുതൽ തന്റെ സംരക്ഷണത്തിന് വേണ്ടി മാത്രം ജീവിച്ചവൻ

ഈ രാജ്യത്തെ ഏറ്റവും വലിയ പോരാളി

എപ്പോഴും ഗൗരവമുള്ള മുഖഭാവം

തന്നോടും അച്ഛനോടും മാത്രം ചിരിക്കാൻ നീളുന്ന ചുണ്ടുകൾ

ഉരുക്കിൽ വാർത്ത പോലുള്ള പേശികളും ,പടച്ചട്ടകൾക് ഒതുങ്ങാത്ത വലിയ

ഷെരീരവും

ശതൃക്കളെ ഒരൊറ്റ നോട്ടം കൊണ്ട് വിറപ്പിക്കാൻ കഴിയുന്ന ആഴമുള്ളതും

തീപ്പൊരി പാറുന്നതുമായ കണ്ണുകൾ..

ശരീരത്തിലെ പഴയ യുദ്ധ മുറിവുകൾ അയാളുടെ അനുഭവ സമ്പത്തിന്റെയും

അതിജീവനത്തിന്റെയും തെളിവാണ്..

ആർക്കും എടുത്തുയർത്താൻ കഴിയാത്ത വാളുകൾ ആയുധമായുള്ളവൻ

ആ വാളുകൾക് ഒരു മിന്നൽ പിണറിന്റെ തെളിച്ചമുണ്ട്

നൂറു കണക്കിന് ശത്രുക്കൾ ഒരുമിച്ച് വളഞ്ഞാലും ഒട്ടും പതറാതെ, നിമിഷനേരം കൊണ്ട് അവരെ കീഴ്പ്പെടുത്തുന്ന വേഗതയും അഭ്യാസവും.

തന്റെ ആയോധന കലയിലെ ഗുരു

എന്റെ ജീവൻ രക്ഷിക്കാൻ ഏതറ്റവും വരെ പോകുന്ന ”രുദ്രൻ ”

എന്റെ രുദ്ര

അവൻ ശത്രുക്കളുമായി ശക്തമായ പോരാട്ടത്തിലാണ്

എന്നെ കണ്ടതും ആ കണ്ണുകൾ എന്നെ അനുഗമിച്ചു

ഞാൻ തിരിഞ്ഞു നോക്കിയില്ല എനിക്കറിയാമായിരുന്നു അവന് എന്റെ പുറകെ വരാതിരിക്കാൻ കഴിയില്ല എന്ന്

”വ്യോമാ …പുറത്തേക്കുള്ള വഴി

അവൾ അവിടെ ഉണ്ട് ”

രുദ്ര ഉറക്കെ വിളിച്ചു പറഞ്ഞു

കൊട്ടാരത്തിനു പുറത്തേക്കുള്ള രഹസ്യ വഴി

അത് തന്നെ ആയിരുന്നു എന്റെ ലക്ഷ്യവും

ഞാൻ പെട്ടെന്ന് തന്നെ ആ രഹസ്യ വാതിലിലൂടെ അകത്തേക്ക് കയറി

പുറകിൽ രുദ്ര ഉണ്ട് എന്നറിയാവുന്നത് കൊണ്ട് വാതിലടക്കാൻ തുനിഞ്ഞില്ല

ഞാൻ സർവ ശക്തിയുമെടുത്തു മിന്നൽ കണക്കെ ഓടി

ശക്തമായി വാതിൽ അടയുന്ന ശബ്ദം ആ ഇടവഴിയിൽ മുഴങ്ങി

അൽപ ദൂരം കഴിഞ്ഞാൽ ഒരു ചെറിയ ഇടനാഴി ഉണ്ട് അതാണ് ലക്ഷ്യം

ഞാൻ ഓടി ആ ഇടനാഴിയിൽ എത്തി

ഞാൻ പെട്ടെന്ന് നിന്നു ..

എന്റെ പ്രാണൻ … എന്റെ നഭസ്യ ..

ഞാൻ ആ മുഖത്തേക്ക് നോക്കി…

ഭയന്ന മുഖം . കരഞ്ഞു കലങ്ങിയ കണ്ണുകൾ

ഭയന്ന് വിറയ്ക്കുന്ന ചുണ്ടുകൾ

അവളുടെ രണ്ട് കയ്യും അല്പം ഉയർന്ന വയറിനെ താങ്ങിയിരിക്കുന്നു …

ഭയപ്പാടോടെയുള്ള ശ്വാസ ഗതിയിൽ മാറുകൾ വളരെ വേഗം ഉയർന്നു താഴ്ന്നു കൊണ്ടിരിക്കുന്നു

വരുന്നത് ശത്രുക്കൾ ആരെങ്കിലുമാണോ എന്ന ഭയത്തിൽ ആണ് നോട്ടം

എന്നെ കണ്ടതും പെട്ടെന്ന് ഒരു ശാന്തത മുഖത്തു വന്നു പിന്നെ സന്തോഷവും ‘അതും മാറി സങ്കടവും

അവളുടെ മുന്നിൽ വന്ന് നില്കുന്നത് അവളുടെ ജീവനാണ് എന്ന ചിന്ത കൊണ്ടാവും

വ്യോമാ …

പതുക്കെ വിളിച്ചു അവൾ വേച്ചു വേച്ചു അവന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി

വ്യോമ ഉടനെ അവളുടെ അടുത്തേക്ക് നീങ്ങി തന്റെ രണ്ട് കൈകൾക്കുള്ളിലും തന്റെ പ്രാണനായ പ്രണയിനിയെ കൂട്ടിപ്പിടിച്ചു

”വ്യോമ സമയമില്ല .. പെട്ടെന്ന് നീങ്ങണം ”

രുദ്രന്റെ ശബ്ദം

ഞങ്ങൾ  രണ്ടു പേരും രുദ്രനെ നോക്കി

ആ മുഖത്തു ഗാംഭീര്യം കൂടിയിരിക്കുന്നു

മുഖത്തൊക്കെ രക്തപ്പാടുകൾ

ശരീരത്തിലെ ഉറച്ച പേശികൾ അല്പം കൂടെ ഉയർന്നിരിക്കുന്ന പോലെ തോന്നി

കയ്യിൽ ആ വലിയ വാൾ മുറുകെ പിടിച്ചിരിക്കുന്നു

അതിന്റെ തിളക്കത്തിന് മങ്ങലേല്പിച്ചു കൊണ്ട് ശത്രുക്കളുടെ രക്തം ഇറ്റി ഇറ്റി വീഴുന്നു

വ്യോമ.. അച്ഛനും അമ്മയും ..

രുദ്രൻ വീണ്ടു ചോദിച്ചു എന്റെ മുഖത്തേക്ക് നോക്കി

ഞാൻ ആ കണ്ണുകളിലേക്ക് നിസ്സഹായതയോടെ നോക്കി ..

എന്റെ കണ്ണിൽ നിന്ന് കണ്ണീർ കവിഞ്ഞൊഴുകി

Leave a Reply

Your email address will not be published. Required fields are marked *