ഭൂമിയിലെ ഗന്ധർവ്വൻ – 1 1അടിപൊളി  

പെട്ടെന്ന് എന്റെ മുടിയിൽ ഒരു കൈ കൂടെ വന്നു

എന്റെ മുഖം ഒന്നുടെ പ്രസന്നമായി

‘അമ്മ…

അതെ എന്റെ ‘അമ്മ

”രുദ്ര ഉണ്ടായിരുന്നോ കൂടെ ”

‘അമ്മ എന്റെ വലതുഭാഗത്ത് വന്നിരുന്ന് എന്നോട് ചോദിച്ചു

ഞാൻ അതെ എന്ന തലയാട്ടി

പിന്നെ അമ്മയും അച്ഛനും ഒന്നും മിണ്ടിയില്ല

എന്റെ മുടിയിൽ തലോടി എന്നെ ലാളിച്ചു കൊണ്ടിരുന്നു

ഞാൻ ഇന്നുണ്ടായ സംഭവം എല്ലാം അവരോട് പറഞ്ഞു

അവർ എന്റെ മുഖത്തേക്ക് നോക്കി

”ആരാണാ കുട്ടി .. എന്റെ മകന്റെ മനസ്സ് കീഴടക്കിയവൾ ”

അമ്മയാണ് എന്നോട് ചോദിച്ചത്

ഞാൻ അമ്മയുടെ മുഖത്തു നോക്കി ..അവിടെ ഒരു പുഞ്ചിരി ഒളിഞ്ഞു കിടക്കുന്നുണ്ട്

ഞാൻ തിരിഞ്ഞ് അച്ഛന്റെ മുഖത്ത് നോക്കി അതുപോലെ തന്നെ ഒരു പുഞ്ചിരിയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു

ആ മുഖങ്ങൾ കണ്ടപ്പോൾ എനിക്ക് അത്ഭുതം

ഞാൻ അവരോട് ചിരിച്ചു കൊണ്ട് ചോദിച്ചു

”ഒരു യുവ രാജാവായ ഞാൻ ഒരു വഴികച്ചവടം നടത്തുന്ന പെൺകുട്ടിയെ ഇഷ്ടമായി എന്ന് പറഞ്ഞിട്ട് എന്താ രണ്ടുപേരും ഒന്നും പറയാത്തത്

ഇനി നിങ്ങൾ എന്നെ പരിഹസിക്കുകയാണോ”…

അല്ല മോനെ അത് നിന്റെ ജാതകത്തിന്റെ പ്രത്യേകത ആണ്

നിന്റെ ജാതകം ഒരു ഗന്ധർവനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ..

നീ ആരെയാണോ ഇഷ്ടപ്പെടുന്നത് അവളെ മാത്രമേ നിനക്ക് വിവാഹം കഴിക്കാൻ പറ്റൂ എന്നും ..

മറ്റാർക്കും നിന്റെ മനസ്സിൽ ഇടം നേടാൻ കഴിയില്ല എന്നും ..നിന്റെ ജനന സമയത്തു

”വാഗ” പറഞ്ഞിരുന്നു

‘അമ്മ അത്രയും പറഞ്ഞു പുഞ്ചിരിയോടെ എന്നെ നോക്കി

”വാഗ “….അതാരാ അമ്മെ ”

ഞാൻ അമ്മയോട് ചോദിച്ചു

അതിനു മറുപടി കിട്ടും മുൻപേ രുദ്ര അകത്തേക്ക് വന്നു തൊഴു കയ്യോടെ ഞങ്ങളുടെ മുൻപിൽ നിന്നു

കയ്യിൽ ഞാൻ അവളുടെ കയ്യിൽ നിന്ന് വാങ്ങിയ ഞാവൽ പഴങ്ങളും ഉണ്ടായിരുന്നു

ഞാൻ അത് വാങ്ങി ഒരു പൊതി രുദ്രക്ക് നീട്ടി

അവൻ അതും വാങ്ങി സൗമ്യനായി തിരിഞ്ഞു നടന്നു

”രുദ്രാ …”

എന്റെ വിളി കേട്ട് രുദ്രൻ തിരിഞ്ഞു

”ചന്തയിൽ ഉണ്ടായിരുന്ന ആ രണ്ട് ഭടന്മാരോട് എന്റെ മുന്നിൽ വരാൻ പറയണം ”

ഞാൻ രുദ്രനോട് പറഞ്ഞു

അവൻ ഒന്ന് കുനിഞ്ഞ് വണങ്ങി ശെരി എന്ന് സമ്മതിച്ചു

അങ്ങനെ അന്ന് രാത്രി ഉറക്കം കിട്ടുന്നുണ്ടായിരുന്നില്ല

അവളെയും സ്വപ്നം കണ്ട് തിരിഞ്ഞ മറിഞ്ഞ കിടന്ന് എപ്പോഴോ ഉറങ്ങി പോയി

രാവിലെ എന്റെ മുറിയുടെ കൊട്ടാര വാതിൽ തുറന്നപ്പോൾ മുൻപിൽ തന്നെ ഇന്നലെ ചന്തയിൽ കണ്ട ഭടന്മാർ ഉണ്ടായിരുന്നു കൂടെ രുദ്രനും

ഭടന്മാർ എന്നെ വണങ്ങി പതിയെ എന്റെ മുഖത്തേക്ക് നോക്കി…

എന്റെ ആജ്ഞ എന്താണെന്ന് അറിയാനുള്ള ആകാംഷ അവരുടെ മുഖത്തു കാണാമായിരുന്നു

”ഇന്നലെ ചന്തയിൽ വെച്ച് കണ്ട പെൺകുട്ടിയെ കുറിച്ച് ഒന്ന് അന്വേഷിക്കണം

ഇന്ന് തന്നെ എല്ലാ വിവരങ്ങളും എനിക്കറിയണം

മ്മ് … പൊക്കോളൂ ”

ഞാൻ അവരോടായി പറഞ്ഞു

അതെന്തിനാ എന്ന ഭാവത്തോടെ രുദ്ര എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു

ഞാൻ പതിയെ കൊട്ടാരത്തിന്റെ ഇട വഴിയിലൂടെ മുന്നോട്ട് നടന്നു ..

എന്നെ അനുഗമിച്ച് രുദ്രനും

”രുദ്രാ …”

ഞാൻ വിളിച്ചു

”എന്താ വ്യോമാ …”

രുദ്രൻ വിളികേട്ടു അല്പം അടുത്ത് വന്നു

”ആരാണീ ”വാഗ ”

ഞാൻ ചോദിച്ചു

ഞാൻ ഈ പേര് എവിടുന്ന് കേട്ട് എന്ന രീതിയിൽ രുദ്ര എന്നെ നോക്കി …

എന്റെ

ചോദ്യത്തിന് മറുപടി കിട്ടാതെ വന്നതോടെ ഞാൻ നടത്തം നിർത്തി രുദ്രനെ ഒന്ന് നോക്കി

രുദ്രൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു

വല്ലപ്പോഴും കിട്ടുന്ന രുദ്രന്റെ പുഞ്ചിരിക്ക് തിരിച്ചും ഞാൻ ഒരു പുഞ്ചിരി നൽകി

”പറ രുദ്രാ ”

ഞാൻ നിർബന്ധിച്ചു കൊണ്ട് വീണ്ടും നടന്നു

”വാഗാ” ഒരു മഹാ മാന്ത്രികനാണ്

ഇന്ന് ലോകത്ത് അദ്ദേഹത്തെ തോൽപിക്കാൻ മറ്റൊരു ജന്മം പിറവി എടുത്തിട്ടില്ല ..

ഭാവിയും, ഭൂതവും അദ്ദേഹത്തിന് അറിയുന്ന പോലെ മറ്റാർക്കും അറിയില്ല..

പ്രകൃതിയിലെ സകല രഹസ്യങ്ങളും ജീവജാലങ്ങളുടെ ഭാഷ പോലും അറിയുന്നൊരാൾ ..

കാലം തന്റെ മുന്നിൽ തലകുനിച്ചു നില്കുന്നതുപോലെയാണ് ആ മനുഷ്യൻ …

യുഗങ്ങളുടെ അറിവും പ്രകൃതിയുടെ രഹസ്യങ്ങളും ആ മാന്ത്രികന്റെ വിരൽ തുമ്പിൽ ഒതുങ്ങി നിൽക്കുന്നു ..

Leave a Reply

Your email address will not be published. Required fields are marked *