അതിന്റെ അർഥം മനസ്സിലായ രുദ്രൻ അവന്റെ വാൾ കൊണ്ട് ശക്തമായി ചുമരിലേക്ക് ആഞ്ഞു വെട്ടി
അവന്റെ സങ്കടവും ,അമർഷവും ,ദേഷ്യവും എല്ലാം അതിൽ ഉണ്ടായിരുന്നു
നഭസ്യ ..അവളും ആ അർഥം മനസ്സിലാക്കിയെന്നവണ്ണം എന്നെ മുറുകെ പിടിച്ചു
മുഖം എന്റെ നെഞ്ചിലേക്ക് ആഴ്ത്തി
”പോവാം ”
രുദ്രൻ ഇടറിയ ശബ്ദത്തിൽ അത് പറഞ്ഞു കൊണ്ട് മുന്നിൽ നടന്നു
എന്റെ തോളിലേക് അവളെ ചേർത്ത് പിടിച് ഞാൻ രുദ്രനെ അനുഗമിച്ചു
ഞങൾ നടന്ന് പുറത്തേക്കുള്ള വാതിലിന്റെ അടുത്തെത്തി
പെട്ടെന്ന് രുദ്രൻ കൈ കൊണ്ട് നിൽക്കാൻ ആംഗ്യം കാണിച്ചു
എന്നിട്ട് പതിയെ പുറത്തേക്ക് ചെവി കൂർപ്പിച്ചു
സുരക്ഷിതമാണെന്ന് മനസ്സിലാക്കിയ രുദ്രൻ പതിയെ വാതിൽ തുറന്നു
പുറത്തേക്ക് ഇറങ്ങി ചുറ്റും നോക്കി… ആ വാൾ ഒരിക്കൽ കൂടി മുറുകെ പിടിച്ചു
ഞങ്ങളോട് വരാനാ ആംഗ്യം കാണിച്ചു
ഞങ്ങൾ പുറത്തു ഇറങ്ങി ..
അതൊരു താഴ്വരം ആയിരുന്നു
ചെറിയ പുല്ലുകൾ മാത്രമുള്ള വിശാലമായ ഒരു താഴ്‌വാരം
നടന്നു അൽപ ദൂരം പിന്നിട്ടപ്പോൾ വലിയ ആർത്തട്ടഹാസങ്ങൾ കേട്ട്
തിരിഞ്ഞു നോക്കിയ ഞങ്ങൾ ഞെട്ടി
ശതൃക്കൾ ഞങ്ങളുടെ നേരെ ചീറിയടുക്കുന്നു
”വേഗം അങ്ങോട്ട് ഓട് ”
രുദ്രൻ ഉറക്കെ പറഞ്ഞു കൊണ്ട് ഒരു ദിശയിലേക്ക് കൈ ചൂണ്ടി
ഞാൻ അങ്ങോട്ട് നോക്കി
അവിടെ ഒരു വീട് കണ്ടു ഞങ്ങൾ അങ്ങോട്ട് ഓടി
രുദ്രൻ ഞങ്ങളുടെ പിറകിലേക് മാറി ഞങ്ങളോട് അല്പം അകലം പാലിച്ചു ഞങ്ങളെ അനുഗമിച്ചു
ഞങ്ങൾ സർവ ശക്തിയുമെടുത്തു ഓടി
എന്റെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു
അവൾ വളരെ കഷ്ടപ്പെട്ടാണ് ഓടുന്നത് .അവളുടെ പകുതി ഭാരം ഞാൻ താങ്ങി കൊണ്ടാണ് പിടിച്ചിരിക്കുന്നത്
അൽപ സമയത്തിനു ശേഷം ഞങ്ങൾ ആ വീടിന്റെ മുന്നിൽ എത്തി
പുറകിലേക്ക് നോക്കിയ ഞാൻ വളരെ ഗൗരവത്തോടെ ഞങ്ങളെ അനുഗമിക്കുന്ന രുദ്രനെ കണ്ടു
അവൻ ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്
ശത്രുക്കളുടെ
അലർച്ച കുറച്ചു ദൂരെ നിന്നും കേൾക്കുന്നുണ്ട്
രുദ്രൻ ഞങ്ങളെ കടന്നു പോയി ആ വീടിന്റെ വാതിൽ തുറന്നു
”വേഗം വരൂ ”
രുദ്രൻ പറഞ്ഞു
ഞങ്ങൾ വേഗം അകത്തേക്ക് കയറി
രുദ്രൻ അകത്തു വന്ന് വാതിൽ അടച്ചു എന്നിട്ട് പെട്ടെന്ന് തുറക്കാൻ പറ്റാത്ത രീതിൽ
വാതിലിനു പിറകിൽ അവിടെയുള്ള കനം കൂടിയ വസ്തുക്കൾ കൊണ്ട് വന്നു വെച്ച്
രുദ്രൻ അകത്തേക്ക് നീങ്ങി
ഞങ്ങൾ രുദ്രനെ അനുഗമിച്ചു
ഞാൻ ആ വീട് മുഴുവനായിട്ട് ഒന്ന് കണ്ണോടിച്ചു
ഞാൻ ഈഭാഗത് ഇങ്ങനെ ഒരു വീട് ഇത് വരെ ശ്രദ്ദിച്ചിട്ടില്ല
അത് കൊണ്ട് തന്നേ വീടിനുള്ളിൽ ചുറ്റുപാടും നോക്കിയാണ് ഞാൻ നടക്കുന്നത്
മുൻപ് വന്ന പരിജയം പോലെ രുദ്ര നടക്കുന്നു
എന്റെ തോളിൽ എന്റെ പ്രണയിനിയും .അവൾ ഇപ്പോഴും കിതച്ചു കൊണ്ടിരിക്കുകയാണ്
ഒരു കൈ വയറിൽ പിടിച്ചിട്ടുണ്ട്
അവൾക് ഈ ലോകത്ത് ഞാനല്ലാതെ മറ്റാരും ഇനി ഇല്ല
മുൻപ് അവൾക് ആരും തന്നെ ഇല്ലായിരുന്നു
*****************
2 വര്ഷം മുൻപ്
അന്നാണ് ഞാൻ എന്റെ പ്രണയിനിയായ നഭസ്യയെ ആദ്യമായി കാണുന്നത്
രുദ്രനോടൊപ്പം നാട് കാണാൻ ഇറങ്ങിയ സമയം
രുദ്രനെ കുറിച് അല്പം കൂടെ പറയാം
രുദ്ര എന്റെ സന്തത സഹചാരി ആണ്
എന്റെ മേൽനോട്ടം മുഴുവൻ രുദ്രന്റെ കയ്യിലാണ് അച്ഛൻ ഏല്പിച്ചത്
ഞാൻ ഉറങ്ങുമ്പോൾ പോലും റൂമിനു പുറത്തു രുദ്ര ഉണ്ടാവും
അവൻ ഉറങ്ങാറില്ലേ ,അവന് ക്ഷീണമില്ലേ എന്നൊക്കെ ഞാൻ ചിലപ്പോ ചിന്തിക്കാറുണ്ട്
ഒരു പ്രാവശ്യം ബഹുമാനത്തോടെ താങ്കൾ എന്ന് രുദ്രനെ വിളിച്ചപ്പോൾ
അവന്റെ മുഖം വിളറി വെളുത്തത് ഞാൻ ഇപ്പോഴും
ഓർക്കുന്നു
”വ്യോമാ … എന്നെ.. നീ എന്ന് വിളിച്ചാൽ മതി …
രുദ്രൻ പറഞ്ഞത് എന്തിനാ എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല
അവൻ എന്നെ ഒരു യജമാനനെ പോലെ ആണ് ആദ്യം ഒക്കെ കണ്ടത് കാരണം രാജാവിന്റെ മകനല്ലേ
പക്ഷെ എനിക്ക് വലിയ ഒരു ചേട്ടനും ചിലപ്പോ ഒരു അച്ഛന്റെ സ്ഥാനവും ഒക്കെ ആയിരുന്നു രുദ്ര
ഞാൻ അത് പറയുമ്പോൾ ഒരു ചെറിയ പുഞ്ചിരി ആ ചുണ്ടിൽ വിരിയും പിന്നെ അനന്തതയിലേക്ക് നോക്കിയിരിക്കും
അത് കാണാൻ നല്ല ഭംഗിയാണ്
രുദ്രന്റെ ഏറ്റവും വലിയ പ്രത്യേകത എന്നോടും അച്ഛനോടും മാത്രമേ ചിരിക്കാറുള്ളു എന്നതാണ്
