ഭൂമിയിലെ ഗന്ധർവ്വൻ – 1 1അടിപൊളി  

അവൾ പതിയെ മുഖമിയർത്തി എന്നെ നോക്കി

ആ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു അവൾ ചെറുതായിട്ട് വിറക്കുന്നുമുണ്ട്

”എന്താ ഇതിൽ ”

ഞാൻ അവളുടെ മുൻപിൽ വെച്ചിരുന്ന പൊതിയിലേക്ക് കൈ ചൂണ്ടി സൗമ്യമായി ചോദിച്ചു

അവൾ ഒന്നും മിണ്ടാതെ കുനിഞ് അതിൽ നിന്ന് ഒരു പൊതി എടുത്ത് ഭവ്യതയോടെ എനിക്ക് നേരെ നീട്ടി

”തുറന്നു കാണിക്കൂ ”

രുദ്രന്റെ ഗാംഭീര്യമുള്ള ശബ്ദം

അത് കേട്ടപ്പോൾ അവൾ ഒന്നുടെ ഞെട്ടി പെട്ടെന്ന് ആ പൊതി അഴിച്ചു എനിക്ക് നേരെ പിടിച്ചു

ഞാൻ രുദ്രനെ രൂക്ഷമായി ഒന്നുടെ നോക്കി

എന്റെ നോട്ടം കണ്ട രുദ്രൻ പതുക്കെ തല താഴ്ത്തി

ഞാൻ അവൾ തുറന്നു പിടിച്ച പൊതിയിലേക്ക് നോക്കി

”ഞാവൽ പഴം ”

ഞാൻ അറിയാതെ എന്റെ വായിൽ നിന്ന് ആ വാക്ക് പുറത്തു വന്നു

അത് എന്റെ ഇഷ്ട പഴം ആണ് എന്ന് ആ വാക്കിൽ കേൾകുന്നവർക് മനസ്സിലാവും

അവൾക്കത് മനസ്സിലായ പോലെ പതിയെ മുഖം പൊക്കി എന്റെ മുഖത്തേക്ക് നോക്കി

അവളുടെ മുഖത്തു ഒരു ആശ്വാസം വന്ന പോലെ

എനിക്ക് മനസ്സിലായി

ഞാൻ അതിൽ നിന്ന് ഒരെണ്ണം എടുത്ത് നോക്കി …

ശുദ്ധമായ പഴം ..അവൾ കഴുകി വൃത്തിയാക്കി ആണ് പൊതിഞ് വിൽക്കാൻ വെച്ചിരിക്കുന്നത്

ഞാൻ അത് വായിലേക്ക് വെച്ച് രുദ്രനെ നോക്കി . അവൻ എന്നെ തന്നെ നോക്കി നിൽക്കുകയാണ് ..

ഒന്നും എതിര് പറയാൻ പറ്റാതെ

എന്നോടെന്തോ തെറ്റ് ചെയ്തു എന്ന പോലെയാണ് ആ മുഖം .

അതെനിക്ക് മനസ്സിലാവും പക്ഷെ കാണുന്നവർക്കു തീഷ്ണതയോടെ നോക്കുന്നതയെ തോന്നു

ഞാൻ ഒരു ഞാവൽ പഴം എടുത്തു രുദ്രന് നേരെ നീട്ടി ..

രുദ്രൻ കൈ നീട്ടി അത് വാങ്ങി അതിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ വേഗം വായിലേക്കിട്ടു …

യുവ രാജാവ് കഴിച്ചതല്ലേ അപ്പോൾ ഇനി ഒന്നും നോക്കണ്ട എന്ന് കരുതിക്കാണും

ഞാൻ രുദ്രന്റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു

അത് കണ്ടപ്പോൾ രുദ്രന്റെ മുഖത്തും ചെറിയ പുഞ്ചിരി വിടർന്നു

”എന്താ പേര് ”

ഞാൻ അവൾക്കു നേരെ തിരിഞ്ഞു സൗമ്യനായി ചോദിച്ചു

”നഭസ്യ ”

പതിയെ അവളുടെ മറുപടി വന്നു

അവളുടെ ആ പതിഞ്ഞ ശബ്ദം പോലും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു

ഞാൻ അവളുടെ അടുത്ത നിന്നും ആ പൊതികൾ വാങ്ങി രുദ്രനെ ഏല്പിച്ചു

രുദ്രൻ അവൾക് വെള്ളിക്കാശ് സമ്മാനമായി നൽകി

അവൾ ആ വെള്ളി കാശ് അത്ഭുദത്തോടെ നോക്കി നിൽക്കുന്നതും ഞാൻ കണ്ടു

ഞാൻ കാരണം അവൾ സങ്കടപ്പെട്ടു എന്ന തോന്നൽ രുദ്രന് വന്നിട്ടുണ്ടാകാം

അത് കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി

ഞാൻ കുതിരയിലേക്ക് കയറാൻ തിരിഞ്ഞപ്പോൾ ഞങ്ങളെ നോക്കി ഒരു

ജനക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു

പെട്ടെന്ന് കുറെ കുതിര കുളമ്പടി ശബ്ദം അടുത്തു വരുന്നതായിട്ട് കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി

കൊട്ടാരത്തിലെ കുറച്ച് സൈനികർ ഞങ്ങളുടെ അടുത്തേക്ക് വരുന്നു

ഞാൻ രുദ്രനെ നോക്കി അവൻ എന്നെയും

രണ്ടുപേരും പരസ്പരം നോക്കി വേഗം കുതിരപ്പുറത്ത് ചാടിക്കയറി

വീണ്ടും ഞാൻ അവളെ ഒന്നുടെ നോക്കി

അവൾ ചെറിയ അമ്പരപ്പോടെ  എന്നെ തന്നെ നോക്കി നിൽക്കുന്നു

കയ്യിൽ ആ വെള്ളിക്കാശ് മുറുകെ പിടിച്ചിരിക്കുന്നു

അവൾക് ഒരു പുഞ്ചിരി സമ്മാനിച്ച് ഞാനും രുദ്രനും സൈനികരുടെ അടുത്തേക്ക് നീങ്ങി

ഞങ്ങൾ അവർക്ക്  നേരെ വരുന്നത് കണ്ട അവർ കുതിരകളുമായി രണ്ടു ഭാഗത്തേക്കും നീങ്ങി നിന്ന്

നടുവിലുള്ള വഴിയിലൂടെ ഞങ്ങൾ അവർക്ക് മുൻപിലെത്തി

”വ്യോമാ … അച്ഛൻ അറിഞ്ഞു കാണും ”

രുദ്ര പറഞ്ഞു

അതെനിക്കും ഉറപ്പായിരുന്നു ..അതാണ് അച്ഛൻ സൈനികരെ അയച്ചത്

ഞങ്ങൾ കൊട്ടാരം എത്തുന്നത് വരെ ഒന്നും മിണ്ടിയില്ല

ഞങ്ങളെ അനുഗമിച്ച് സൈനികരും

രുദ്രയുടെ മുൻപിൽ കയറാൻ ഒരു സൈനികനും ധൈര്യപ്പെടാറില്ല

അത് കൊണ്ട് ഞങ്ങളുടെ പുറകിൽ മാത്രമേ സൈനികർ ഒള്ളു

ഞങ്ങൾ കൊട്ടാരത്തിൽ എത്തി

അകത്തേക്ക് കയറിയ ഞാൻ അച്ഛനെ കണ്ടു .ആ മുഖത്ത് ഒരു സന്തോഷവും മിന്നി മറഞ്ഞു

ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അച്ഛന്റെ അടുത്ത ചെന്ന് ഇരുന്നു

ആ കൈ എന്റെ മുടിയിലൂടെ തലോടി

അച്ഛൻ എന്നെ ശകാരിക്കില്ല എന്ന് എനിക്കുറപ്പാണ് .ഇന്നുവരെ എന്നോട് ഒരു എതിർപ്പോ ഒന്നും പറഞ്ഞിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *