ഭൂമിയിലെ ഗന്ധർവ്വൻ – 1 1അടിപൊളി  

പ്രപഞ്ചത്തിലെ സകല രഹസ്യവും തന്റെ ഉള്ളിലേക്ക് ആവാഹിച്ചെടുത്ത ആ മനുഷ്യന്റെ മുന്നിൽ നിൽകുമ്പോൾ നമ്മൾ എത്ര നിസ്സാരരാണെന്ന് തോന്നിപ്പോകും …”

തന്റെ സ്വന്തം മരണം പോലും ആ മാന്ത്രികൻ പ്രവചിച്ചിരിക്കുന്നു ..

ഇത്രയും പറഞ്ഞ് രുദ്ര മൗനം പൂണ്ടു

”അദ്ദേഹം ഇപ്പോഴും നമ്മുടെ രാജ്യത്ത് ഉണ്ടോ ”

ഞാൻ രുദ്രനെ നോക്കി ചോദിച്ചു

”അതെ അദ്ദേഹം ഇന്നും നമ്മുടെ രാജ്യത്ത് തന്നെ ഉണ്ട് ”

രുദ്ര മറുപടി പറഞ്ഞു

”എന്നിട്ടെന്താ നമ്മുടെ കൊട്ടാരത്തിലേക്കൊന്നും കാണാറില്ലല്ലോ ”

ഞാൻ സംശയം പ്രകടിപ്പിച്ചു

”അദ്ദേഹം കുറച്ചു ദൂരെ ഒരു താഴ്‌വാരത്താണ് താമസം..

കാരണമില്ലാതെ അങ്ങോട്ട് ആർക്കും പ്രവേശിക്കാൻ കഴിയില്ല

ഇനി അങ്ങോട്ട് പോയാലും ആ ഭവനം നമുക്ക് കാണാൻ കഴിയില്ല

അദ്ദേഹം അത് നമ്മളിൽ നിന്ന് മറച്ചു

കളയും

അദ്ദേഹത്തിന്റെ മരണ ദിവസം മാത്രം എല്ലാവർക്കും എല്ലായ്‌പോഴും അത് ദൃശ്യമാകുകയുള്ളു എന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്

അദ്ദേഹം ഇപ്പോഴും പൂജയിലാണ് അവിടെ

23 വർഷമായി അദ്ദേഹം പുറത്തു വന്നിട്ട്

അവസാനമായി അദ്ദേഹം പുറത്തു വന്നത് വ്യോമയെ കാണാനാ ”

ഇത്രയും പറഞ്ഞ് രുദ്ര വീണ്ടും മൗനം പൂണ്ടു

”എന്നെ കാണാനോ ”

ഞാൻ സംശയത്തോടെ ചോദിച്ചു

”അതെ …. വ്യോമ ജനിച്ച ദിവസം ”

അന്ന് വ്യോമയെ കുറിച്ച്  പല രഹസ്യങ്ങളും  അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു

അതിൽ പലതും സംഭവിച്ചുട്ടുണ്ട് ,സംഭവിച്ചു കൊണ്ടിരിക്കുന്നുമുണ്ട് എന്ന് അച്ഛൻ ഇടക്ക് പറയാറുണ്ട്

അത് പറയുമ്പോൾ അച്ഛന്റെ മുഖത്ത് ഒരു ഭയം കാണാറുണ്ട്

അച്ഛന്റെ മുഖത്തു വ്യോമയുടെ കാര്യങ്ങളിൽ മാത്രമേ ഞാൻ ഭയം കാണാറുള്ളു ”

ഇത്രയും പറഞ്ഞ് രുദ്ര നിർത്തി

”അന്ന് അദ്ദേഹം പറഞ്ഞത് എന്തെങ്കിലും രുദ്രക്ക് അറിയാമോ ”

ഞാൻ ചോദിച്ചു

ഇല്ല എന്ന ഭാവത്തിൽ രുദ്ര പതിയെ തലയാട്ടി

അങ്ങനെ രുദ്രയോട് സംസാരിച്ചു ഒരുപാട് സമയം പോയി

അങ്ങിനെ ഭക്ഷണവും കഴിച്ച് കൊട്ടാര മുറ്റത്തെ പൂന്തോട്ടത്തിൽ ഇരിക്കുകയായിരുന്നു ഞാനും രുദ്രനും

അപ്പോൾ ഞങ്ങളെ അടുത്തേക്ക് രാവിലെ അന്വേഷണത്തിന് അയച്ച ഭടന്മാർ താഴ്മയോടെ മുന്നിൽ വന്നു നിന്നു

”എന്തായി കര്യങ്ങൾ ”

ഞാൻ കുറച്ചു ഗൗരവത്തിൽ തന്നെ ചോതിച്ചു

”ഞങ്ങൾ അന്വേഷിച്ചു… വ്യോ..മാ ”

ഭടന്മാർ പറഞ്ഞു .. അവർ വിക്കി വിക്കിയാണ് എന്റെ പേര് പറഞ്ഞത്

ഞാൻ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു

മുൻപ് എല്ലാരും എന്നെ രാജ കുമാരാ എന്നായിരുന്നു വിളിച്ചിരുന്നത് അതെനിക്ക് തീരെ

ഇഷ്ടമില്ലായിരുന്നു

പലപ്പോഴും ഞാൻ എന്നെ വ്യോമ എന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞു

എന്നാലും എല്ലാവരും രാജകുമാര എന്ന് തന്നെ വിളിച്ചു പോന്നു

ഒരിക്കൽ കൊട്ടാരത്തിലെ ഒരു സദസ്സിൽ ഞാൻ അച്ഛന്റെ അടുത്തിരിക്കുന്നു

അപ്പോൾ പലരും രാജകുമാരൻ എന്ന് വിളിക്കുന്നത് കേട്ട എൻ്റെ കോപം കത്തിക്കയറി

”ഈ സദസ്സിലുള്ളവരോട്

ഇനി എന്റെ പേരല്ലാതെ എന്തെങ്കിലും വിളിക്കുന്നവന്റെ തല ഈ കൊട്ടാരത്തിന്റെ  മണ്ണിൽ കിടന്നുരുളും ”

ഞാൻ അരിശത്തോടെ ചാടി എഴുന്നേറ്റു ചീറി

സദസ്സ് മുഴുവൻ നിശബ്ദമായി

ഞാൻ അച്ഛനെ നോക്കി ആ മുഖത്ത് ദേഷ്യം അല്ലായിരുന്നു .. സങ്കടമായിരുന്നു

തന്റെ ജീവനായ മകന്റെ മനസ്സ് നൊന്തത് ആലോചിച്ച് …

ഞാൻ പെട്ടെന്ന് ആ സദസ്സ് വിട്ടിറങ്ങിപ്പോയി

അച്ഛനും എന്റെ അതെ തീരുമാനം സദസ്സിനെ അറിയിച്ചു

പിന്നെ എന്നെ എന്റെ പേര് മാത്രമേ ആരും വിളിക്കാറുള്ളു …

‘അമ്മ ഒഴികെ …’അമ്മ പലപ്പോഴും എന്നെ രാജകുമാരാ എന്ന് വിളിക്കാറുണ്ട്

അമ്മയുടെ ആ ലാളനയുടെ വിളി മാത്രം എനിക്കെന്തോ വലിയ ഇഷ്ടമാണ്

ഭടന്മാർ പറഞ്ഞു തുടങ്ങി

”ചന്തയിൽ നിന്ന് അല്പം അകലെ ഒരു കുടിലിൽ ആണ് അവരുടെ താമസം

അവർക് മറ്റാരും ഇല്ല

അവർ മാത്രമാണ് ആ വീട്ടിൽ ഉള്ളത്

അവർക് എന്തോ ശാപം ഉള്ളത് കൊണ്ടാണ് അവളിൽ നിന്ന് എല്ലാവരെയും ദൈവം തിരിച്ചു വിളിച്ചത് എന്നാണ് ആളുകൾ പറയുന്നത്

അത് കൊണ്ട് ആളുകളാരും അവളുമായി മിണ്ടാനോ കൂട്ട് കൂടാനോ പോവാറില്ല എന്നും അറിയാൻ കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *