ചന്ദ്ര വേദം – 2 1അടിപൊളി  

“പിന്നെ.. അവളുടെ തള്ളേ നോക്കൽ ആണല്ലോ എൻ്റെ പണി. എങ്ങനേലും ഒന്ന് തീർന്ന് കിട്ടിയ മതിയായിരുന്നു.”

സുഭദ്ര കേൾക്കാൻ വേണ്ടി തന്നെ ഉറക്കെ പറഞ്ഞു . കഴിഞ്ഞ വർഷം സുഭദ്രയും ഭർത്താവ് കേശവനും സഞ്ചരിച്ച കാറിൽ നിയന്ത്രണം വിട്ട ലോറി ഇടച്ച് കേശവൻ മരിക്കുകയും സഭദ്രയുടെ നട്ടെല്ലിനു ക്ഷതം സംഭവിച്ച് കിടപ്പിലാകുകയും ചെയ്തു. ഒന്നാം വർഷ ബി എഡ് വിദ്യാർത്ഥി ആയിരുന്ന ശ്രീ ഭദ്രയ്ക്ക് അച്ഛൻ്റെ വിയോഗവും ജീവച്ഛവമായ അമ്മയുടെ അവസ്ഥയും താങ്ങാവുന്നതിലപ്പുറം ആയിരുന്നു. ആകെ തകർന്ന അവളെയും കിടപ്പിലായ സുഭദ്രയേയും സംരക്ഷിക്കാൻ എന്നവണ്ണം ചെമ്പകശ്ശേരി തറവാട്ടിലേക്ക് വന്നതാണ് അമ്മായിയായ പദ്മാവദി . എല്ലാവരും അങ്ങനെ പ്രതീക്ഷിച്ചെങ്കിലും പദ്മാവദിയുടെ ലക്ഷ്യം വേറെ ആയിരുന്നു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞപോൾ ചെമ്പകശ്ശേരിയിലെ ഏകാതിപതിയായി മാറി കഴിഞ്ഞു പദ്മാവദി . എല്ലാം അനുഭവിക്കുന്നത് ശ്രീഭദ്രയും. മൂന്നുനാലു തവണ സുഭദ്രയെ കൊല്ലാൻ പദ്മാവദിയും മകൻ ശക്തിയും ശ്രമിച്ചതാണ് പക്ഷേ ഒന്നും തന്നെ വിജയിച്ചില്ല. ശക്തിക്ക് ശ്രീഭദ്രയുടെ മേളിൽ ഒരു കണ്ണുണ്ട് , പലപ്പോഴായി അവളെ കയറി പിടിക്കാൻ ശ്രമിച്ചിട്ടുണ്ട് പരസ്യമായി പലവട്ടം കല്യാണം കഴിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്. കവലയിലെ പലരോടും പ്രണയത്തിൽ ആണെന്ന് വരെ പറഞ്ഞിട്ടുണ്ട്. ശ്രീഭദ്ര ആദ്യമൊക്കെ ചേട്ടൻ്റെ സ്ഥാനത്ത് കണ്ടിട്ടുള്ളതാണ് ശക്തിയെ പക്ഷേ ഒരു ദിവസം മുറിയിലേക്ക് അതിക്രമിച്ചു കയറി തൻ്റെ വയറിൽ ചുറ്റിപിടിച്ചു ഉമ്മവെക്കാൻ നോക്കിയതാണ് സകല ശക്തിയുമെടുത്ത് എങ്ങനെയോ അന്ന് പ്രതിരോധിച്ചെങ്കിലും വയറിലെ ശക്തമായ പിടുത്തവും സാമീപ്യവും അവൾക്ക് ഇന്നുമൊരു ദുസ്വപ്നമാണ്. അതിനു ശേഷം ശക്തിയുടെ മുന്നിൽ പെടാതിരിക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ട്.

ബസിലെ തിക്കിലും തിരക്കിലും പെട്ട് ഒരുവിധം ശ്രീഭദ്ര കോളേജിൽ എത്തി. ഈ വയറു വേദനയും വച്ച് ബസ്സ് യാത്ര വളരെ ബുദ്ധിമുട്ടാണ്.അമ്മയുടെ ചികിത്സ എന്നും പറഞ്ഞ് കുറേ രൂപ അമ്മായി ചിലവാക്കി അവസാനം സെമസ്റ്റർ ഫീ അടക്കാൻ ഉണ്ടായിരുന്ന സ്കൂട്ടർ വിൽക്കേണ്ടിവന്നു. അതുകൊണ്ട് ഇപ്പോൾ ബസ്സിൽ തന്നെയാണ് യാത്ര. ചിലവായ രൂപയിൽ വലിയ പങ്കും അമ്മായി സ്വന്തം ആവശ്യത്തിനെടുത്തതാണെന്ന് അവൾക്കറിയാം പക്ഷേ ചോദിക്കാനുള്ള ധൈര്യമോ തെളിവോ അവളുടെ കൈയ്യിൽ ഇല്ല . അത് പത്മാവദി നന്നായി തന്നെ മുതലെടുക്കുന്നുണ്ട്.

നീല കണ്ണുള്ള ശ്രീഭദ്ര കോളേജിലെ ഒരു ആകർഷണമാണ്. പെൺകുട്ടികൾ പോലും തന്നെ പലപ്പോഴും അസൂയയോടെ നോക്കുന്നതവൾ കണ്ടിട്ടുണ്ട്. അതിൽ അവൾക്ക് സ്വൽപം അഹങ്കാരവും ഉണ്ട്. ഒരുപാട് പ്രണയാഭ്യർത്ഥന വന്നിട്ടുണ്ടെങ്കിലും

അവൾ തൻ്റെ ലക്ഷ്യത്തിനു വേണ്ടി എല്ലാം അവഗണിച്ചു.

“ശ്രീക്കുട്ടീ… നിൽക്ക് ഞാനും വരുന്നു “

ബസ്സിറങ്ങി കോളേജിലേക്ക് നടക്കുകയായിരുന്ന ശ്രീഭദ്രയുടെ പിന്നിൽ നിന്നും ഗൗരി വിളിച്ചു പറഞ്ഞു.

ഡിഗ്രിക്ക് പഠിക്കുമ്പോൾ കിട്ടിയ കൂട്ടാണ്. ശ്രീഭദ്രയുടെ വാലായി ഗൗരിയും ഗൗരിയുടെ വാലായി ശ്രീഭദ്രയും നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെ ഉള്ളെങ്കിലും ശരിക്കും അവർ സഹോദരിമാരെ പോലെയാണ് . അച്ഛൻ മരിച്ച വിഷമത്തിൽ നിന്നും ശ്രീഭദ്രയെ നേരെയാക്കിയത് ഗൗരിയാണ്.

ശ്രീ ഭദ്ര : എൻ്റെ ഗൗരി നീയും ലേറ്റായോ ഇന്ന് ?

ഗൗരി : ഒന്നും പറയണ്ട മോളെ ജസ്റ്റിന് മറ്റേ ബസ് മിസ്സായി.

ശ്രീ : ശരി വാ ക്ലാസിൽ പോകാം.

രണ്ടും ഒന്നാം തരം പഠിപ്പികളാണ് പക്ഷേ അതിൻ്റെ ജാഡയൊന്നും ഇല്ല.

ശ്രീ :എടി വാ കാൻ്റീനിൽ പോകാം എനിക്ക് വിശക്കുന്നു.

ഇൻ്റർവെലിന് ബെല്ലടിച്ചപ്പോൾ ശ്രീഭദ്ര ഗൗരിയോട് ചോദിച്ചു..

ഗൗരി : അപ്പോ ഇന്നും കഴിച്ചില്ല അല്ലേ?

ശ്രീഭദ്ര ഇല്ലെന്ന് ചൂമൽകൂച്ചി.

ഗൗരി :എടി ഈ സെമ്മിൻ്റെ ഫീസടക്കണ്ടെ?ഇനി എത്ര ദിവസം പറഞ്ഞു നിക്കും.?

കഴിക്കുന്നതിനിടയിൽ ഗൗരി ചോദിച്ചു.

ശ്രീഭദ്ര : അടക്കണം പക്ഷേ എവിടുന്നുണ്ടാക്കാനാ ഇത്രേം പൈസ. അമ്മായിയോട് ചോദിച്ചിട്ട് കാര്യമില്ല ഉണ്ടെങ്കിലും ഇല്ലെന്നെ പറയു . രണ്ട് ഡാൻസ് പ്രോഗ്രാം കിട്ടിയാൽ കുറച്ച് പൈസ കിട്ടും പക്ഷേ ഇപ്പോ അതും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *