ചന്ദ്ര വേദം – 2 1അടിപൊളി  

“ അമ്മേ…”

പേടിച്ചു പോയ അവൾ വേഗം തന്നെ ലൈറ്റിട്ട് മതിയാവോളം വെള്ളം കുടിച്ചു. വിറയലിനിടയിൽ ശ്വാസമെടുക്കാൻ നന്നേ പാടുപ്പെട്ടു. ശ്വാസം നേരയായപ്പോൾ കണ്ട സ്വപ്നത്തെ പറ്റിയവൾ ആലോചിച്ചു.

ഇടതു കാലിൽ തിളങ്ങുന്ന കാൽതള ഇട്ട ഒരു മനുഷ്യരൂപം ഇരുട്ടിൽ നിന്ന് നടന്നുവന്ന് തൻ്റെ അടുത്തെത്തിയതും മുട്ടിലിരുന്ന് തനിക്കുന്നേരെ കൈ നീട്ടി,അതിൽ മുഴുവൻ ചോരയായി മണ്ണിലോട്ടിറ്റുവീഴുന്നുണ്ടായിരുന്നു. കയ്യിൽ നിന്നും നോട്ടം മുഖത്തേക്ക് മാറിയപ്പോഴാണ് താൻ എഴുന്നേറ്റത്. ചുവന്നു തിളങ്ങിയ കണ്ണിലെ രൗദ്രവും പ്രണയവും കലർന്ന നോട്ടം അവൾക്ക് താങ്ങാൻ കഴിഞ്ഞില്ല. പക്ഷേ ഇരുട്ടിൽ മുഖം ഒട്ടും തന്നെ വ്യക്തമായിരുന്നില്ല.

“ൻ്റെ കൃഷ്ണ ന്താ ഇപ്പൊ ഞാൻ കണ്ടെ , അന്നും ഇതേ കണ്ണുകൾ തന്നെയാണ് കണ്ടത് .ഇത്രേം പ്രശ്നങ്ങൾക്കൊപ്പം ആകെ സമാധാനം കിട്ടുന്നത് ഉറങ്ങുമ്പോഴാ അതും കളഞ്ഞപ്പോൾ സന്തോഷം ആയില്ലെ.”

അത്രയും നേരം ഉറങ്ങാതിരുന്ന സുഭദ്രയുടെ ചുണ്ടിൽ മാസങ്ങൾക്കു ശേഷം ആശ്വാസത്തിൻ്റെ ചിരി വിരിഞ്ഞു. സമാധനത്തോടെ അവൾ ഉറങ്ങി.

ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ശീഭദ്ര വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.

രാവിലെ തന്നെ ശ്രീഭദ്ര കാവിൽ പോയി തൊഴുത് ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തി.

സൂര്യൻ അസ്തമിക്കുവോളം കാവിലെ മുക്കും മൂലയും തിരഞ്ഞിട്ടും അവളെ കാണാതായതൊടെ ശക്തിക്കും കൂട്ടാളികൾക്കും അവരുടെ പ്ലാൻ മാറ്റേണ്ടിവന്നു.

ശിവ : എന്ന ശക്തി അന്ത പൊണ്ണെ പാക്കവെ മുടിയിലെ ? യാരാവത് പാതിയാട ?

എല്ലാവരുടേയും ഉത്തരം പ്രതികൂലമായിരന്നു. അത് ശക്തിയിലെ പകയ്ക്ക് കൂടുതൽ കരുത്തേകി

ശക്തി: നാളെ എന്തായാലും അവൾ നശിക്കണം, കാരണവർ തെയ്യം കാണാൻ അവൾ എന്തായാലും വരും എല്ലാവരും അത് കാണാൻ കാവിലായിരിക്കും ആ സമയം നമ്മൾ ഉപയോഗിക്കണം. നടന്നില്ലെങ്കിൽ വീട്ടിൽ ചെന്ന് പൊക്കണം അവളെ .

എല്ലാവരും ആ നിമിഷത്തിനു വേണ്ടി കാത്തിരുന്നു. ശക്തിക്ക് അവളെ ഇല്ലാതാക്കാൻ ആണെങ്കിൽ ശിവയ്ക്കും കിരണിനും ഗിരീഷിനും അവളെ പിച്ചിചീന്താനുള്ള ആഗ്രഹമായിരുന്നു.

###

റിസോട്ടിൽ എത്തിയ അവൻ സെക്യൂരിറ്റിക്കാരൻ്റെ കയ്യിൽ നിന്നും താക്കോൽ വാങ്ങി റൂമിലേക്ക് ചെന്നു. നേരത്തേ വിളിച്ചു പറഞ്ഞതുകൊണ്ട് മുറിയോക്കെ ക്ലീൻ ആയിരുന്നു. തലവേദനയും ക്ഷീണവും കാരണം കിടന്നപ്പോഴേക്കും ഉറങ്ങി പോയി. ഇടിക്കാൻ പാഞ്ഞുവരുന്ന വണ്ടിയുടെ നീല ലൈറ്റും തലയ്ക്കുള്ളിൽ മുഴങ്ങിയ ഹോണിൻ്റെ ശബ്ദവും അസഹ്യമായപ്പോൾ അവൻ ഞെട്ടി എഴുന്നേറ്റു. എന്താണ് തനിക്ക് പറ്റിയതെന്ന് അവനൊരെത്തും പിടിയും കിട്ടിയില്ല. ഇതുവരെ കാണാത്ത തരത്തിലുള്ള സ്വപ്നങ്ങളും ….

അല്ല !..

ഇതിനു മുൻപ് ഇതേ കണ്ണുകൾ സ്വപ്നത്തിൻ കണ്ടതവൻ ഓർത്തെടുത്തു. പക്ഷെ അന്ന് ചുറ്റുപാടും ശാന്തമായിരുന്നു, ആരെയും ആകർഷിക്കുന്ന ആ നീല കണ്ണുകളിൽ ഭയമില്ലായിരുന്നു പക്ഷെ ഇന്ന് …

തലപെരുത്ത് കയറിയതും ഫോണെടുത്ത് സമയം നോക്കി, അഞ്ചുമണിയോടടുക്കുന്നു എഴുന്നേറ്റു പോയി ഫ്രഷായി ഡ്രസ്സും മാറി അടുത്തുള്ള കുന്നിൻ മുകളിലേക്ക് വണ്ടി പായിച്ചു. പൊതുവെ ആളു കുറവാണ്

ഇവിടെ , ഇളം തളിരുള്ള ഒരു മൊട്ടക്കുന്ന് ആകെ ഒരു മരം ഉണ്ട് നല്ല പഴക്കമുള്ളത്. നല്ല വൃത്തിക്ക് സൂര്യോദയം കാണാം ഇവിടെ

നിന്നാൽ .നേരത്തെ എത്തിയത് കൊണ്ട് മരചുവട്ടിൽ ഇരിക്കാമെന്ന് കരുതി. ആളുകൾ വരാൻ ആവുന്നതെ ഉള്ളു. ചുറ്റുപാടും തീർത്തും വിജനമാണ്.

ആകാശം ചുവന്നുതുടുക്കാൻ തുടങ്ങിയിട്ടുണ്ട്, വീശിയ കാറ്റിൽ തനിക്ക് വലതു വശം ചേർന്ന് ഞെട്ടറ്റുവീണ തളിരിലയെ എടുത്തവൻ യഥാസ്ഥാനത്തിരുന്നപ്പോൾ ഇടതു വശത്ത് ആരുടേയോ സാമീപ്യം അറിഞ്ഞവൻ തിരിഞ്ഞു നോക്കി. ആ രൂപത്തെ കണ്ടതും ഒരുമിന്നൽ തനിക്കുള്ളിലൂടെ പോയതവൻ അറിഞ്ഞു. പേടിച്ചു പോയ അവൻ ഒരടിപോലും അനങ്ങനാവതെ ആ രൂപത്തെ തന്നെ നോക്കി ഇരിന്നു പോയി.

കറുത്ത് നീണ്ട താടിയും കട്ടിമീശയും,വെളുത്ത കണ്ണിൽ കൃഷ്‌ണമണിയുടെ ഒരമ്ശം പോലുമില്ല. ഇടതു കൈയ്യിൽ മരത്തിൽ തീർത്ത ഒരു തണ്ഡ് അതിൻ്റെ ഏറ്റവും മുകളിലായി മൂന്നു കുറി വരകളും മഞ്ഞ നിറത്തിൽ പ്രകാശിക്കുന്ന ഒരു കല്ലും. ഇടതു കാലിൽ അൽപം തടിച്ചൊരു കാൽ തള, അരയിൽ കറുപ്പും ചുവപ്പും ചേർന്ന കച്ചകെട്ടിയിട്ടുണ്ട്.ഇരു കൈകളിലും തടിച്ച വളകൾ , നെഞ്ചിൽ ഒരു കറുത്ത മുണ്ട് ചുറ്റി തോളിലുടെ ഇട്ടിട്ടുണ്ട് ,നീണ്ട ചെവിയിൽ വലിയ രണ്ടു കടുക്കൻ നെറ്റിയിൽ ചന്ദ്രകല വരച്ചു വച്ചിട്ടുണ്ട് , പ്രായം ശരീരത്തെ ബാധിക്കാത്ത അതികായനായ ഒരു മനുഷ്യ രൂപം.

Leave a Reply

Your email address will not be published. Required fields are marked *