ചന്ദ്ര വേദം – 2 1അടിപൊളി  

ബൈക്കിൽ നിന്നിറങ്ങിയ അവൻ ഹെൽമറ്റും ബലാക്ലാവയും ഊരിമാറ്റി ചെറിയമ്മയെ നോക്കി.

“ഈശ്വരാ എൻ്റെ കുഞ്ഞ് … !”

അവനെ കണ്ട സന്തോഷത്തിൽ മാലതി നെഞ്ചിൽ കൈ വച്ച് പറഞ്ഞു. നേരെ അവൻ്റെ അടുക്കലേക്ക് നടന്ന് അവനെ കെട്ടിപ്പിച്ചു.

” സാരിയിൽ അഴുക്കാവും പെണ്ണുംപിള്ളേ ”

തിരിച്ചു കെട്ടിപ്പിടിച്ചു കൊണ്ട് അവൻ മാലതിയെ കളിയാക്കി പറഞ്ഞു. പിടി വിടീപ്പിച്ച ശേഷം വരുന്ന വഴി വാങ്ങിയ മല്ലപ്പൂ എടുത്ത് ചെറിയമ്മയുടെ കൈയ്യിൽ കൊടുത്തു.

” കാവിൽ പോയിട്ടുണ്ടാവുമെന്നാ കരുതിയെ ”

” പിള്ളേരൊക്കെ രാവിലെ പോയി കുറച്ച് പണി ഉള്ളത് കൊണ്ട് ഞാൻ വൈകി. നീ വാ മുത്തശ്ശിക്ക് സന്തോഷം ആവും നിന്നെ കാണുമ്പോൾ, ഇന്നലെ തന്നെ എന്നെ കൊണ്ട് മുറിയൊക്കെ വൃത്തിയാക്കിച്ചതാ നീ വരുമെന്ന് പറഞ്ഞിട്ട്”

” അതിനു ഞാൻ ആരോടും പറഞ്ഞില്ലല്ലോ . പിന്നെ മുത്തശ്ശിക്ക് എങ്ങനെ അറിയാം ?”

താൻ വരുന്ന കാര്യം മുത്തശ്ശി മുൻകൂട്ടി അറിഞ്ഞത് അവനെ അത്ഭുതപ്പെടുത്തിയെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നതാകാമെന്ന് വിധിയെഴുതി അവൻ സ്വയം സമാധാനപ്പെട്ടു.

ഇതെല്ലാം കണ്ടുകൊണ്ട് ചാരുകസേരയിൽ ഇരിക്കുന്ന മാധവൻ ആ ചെറുപ്പക്കാരൻ്റെ ചിരിക്കുന്ന മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ ചിരി അയാളെ ഒരുപാടുക്കാലം

പിന്നിലേക്ക് കൊണ്ടുപോയിരുന്നു. തനിക്ക് പ്രിയപ്പെട്ട അനുജത്തിയുടെ കിലു കിലേയുള്ള ശബ്ദം അയാളുടെ കാതുകളിൽ മുഴങ്ങി അതോടൊപ്പം ആരെയും മയക്കുന്ന കുസൃതി ചിരിയുമായുള്ള മുഖവും.

“കാശി ദേവ് “,

ആ പേരയാൾ മനസിൽ ഉരുവിട്ടു. പലരും മറന്നു തുടങ്ങിയ പേരാണത്, ശ്രീദേവിയുടെ മകൻ,അതെ ചിരി അതെ കണ്ണുകൾ വർഷങ്ങൾക്കു ശേഷം വീണ്ടും അവൻ വന്നിരിക്കുന്നു.

മാലതി അവനേയും കൂട്ടി ഉമ്മറത്തേക്ക് നടന്നു. സാധനങ്ങളെല്ലാം അവിടെ വച്ച് ബൂട്ടഴിച്ച് അവൻ അകത്തേക്ക് കയറി. മാധവനെ നോക്കി ചിരിച്ചിട്ട് അവൻ മാലതിയുടെ കൂടെ മുത്തശ്ശിയുടെ മുറിയിലേക്ക് കയറി.

അവൻ്റെ ചിരി മാധവനിൽ അൽപം പ്രയാസമുണ്ടാക്കിയെങ്കിലും ചിരിച്ചെന്നു വരുത്തി അവനെ സ്വീകരിച്ചു.

മാലതി : അമ്മേ ദാ കണ്ണൻ വന്നു.

ചെറിയമ്മ ഇപ്പഴും എന്നെ കണ്ട സന്തോഷത്തിൽ ആണ്. പാവം !. മുത്തശ്ശി കണ്ണു തുറന്ന് കിടക്കുന്നുണ്ട്. മുറിയിലാകെ കർപ്പൂരാതി തൈലത്തിൻ്റെ മണം നിറഞ്ഞിരുന്നു. പ്രായം നന്നേ ബാധിച്ചിരിക്കുന്നു മുത്തശ്ശിയെ . എന്നെ കണ്ടതും കൈക്കുത്തി കട്ടിലിൽ എഴുന്നേറ്റിരുന്നു ചിരിച്ചു. ഈ ചിരിയിലാണ് പണ്ട് മുത്തച്ഛൻ കുടുങ്ങിയതെന്ന് പറഞ്ഞതോർത്ത് ഞാൻ ഉള്ളിൽ ചിരിച്ചു .കൂടെ മുത്തശ്ശിയെ നോക്കി ഒരു പുഞ്ചിരിയും കൊടുത്തു.

മുത്തശ്ശി : നിന്നെ കാണണമെന്ന് പറഞ്ഞിരുന്നു. പക്ഷേ നീ വരുന്നതിനു മുമ്പ് എന്നെ തനിച്ചാക്കി പൊക്കളഞ്ഞു.

മുറിയിലെ ചുവരിൽ തൂക്കിയിട്ട മുത്തച്ഛൻ്റെ ഫോട്ടോയിൽ നോക്കി നിക്കുകയായിരുന്ന കാശിയോട് മുത്തശ്ശി പറഞ്ഞു. തിരിഞ്ഞ് മുത്തശ്ശിയെ നോക്കി അടുത്ത് ചെന്ന് തറയിൽ ഇരുന്ന് തുടയിലേക്ക് തലചായ്ച്ചു.

കാശി : കണ്ടിരുന്നു ഞാൻ. കുറേ സംസാരിച്ചു. ആരോടും പറയേണ്ടെന്ന് പറഞ്ഞു ഞാൻ. പോകാൻ നേരം ഇങ്ങോട്ടേക്ക് ക്ഷണിച്ചിരുന്നു. പിന്നെ… ചടങ്ങിനു വന്നിരുന്നു ഞാൻ.

ചെറിയമ്മയെ നോക്കിയണവൻ പറഞ്ഞത്. തറവാട്ടിലെ എല്ലാ വിശേഷങ്ങളും ദു:ഖങ്ങളും മാലതി വഴി അവൻ അറിഞ്ഞിരുന്നു. ഇതൊക്കെ കേട്ട ഭവാനിയമ്മക്ക് സന്തോഷവും സങ്കടവും വന്നിരുന്നു അവൻ്റെ മുടിയിലൂടെ തലോടിയ ഭവാനിക്ക് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ഒരു സന്തോഷം തിരിച്ചു കിട്ടിയിരുന്നു.

മുത്തശ്ശി : ഇവിടെ വരെ വന്നിട്ട് ന്നെ കാണാതെ പോയില്യേ നീ..

തന്നിലേക്ക് ചാരി ഇരിക്കുന്ന അവൻ്റെ ചെവി പിടിച്ച് തിരിച്ചു കൊണ്ട് ഭവാനി ചോതിച്ചു.

കാശി : ആഹ് … വിട് വിട് വിട്… ഞാൻ കണ്ടിട്ടാ പോയെ നിങ്ങൾ ആരും എന്നെ കണ്ടില്ല അതിന് ഞാൻ എന്ത് ചെയ്യാനാ.വേണേൽ ചെറിയമ്മയോട് ചോദിച്ചു നോക്ക്.

മുത്തശ്ശിയുടെ കൈയ്യിൽ പിടിച്ചു കൊണ്ടവൻ പറഞ്ഞു. ഇതെല്ലാം കണ്ട് കരച്ചിൽ അടക്കിപിടിച്ച് ചിരിച്ചോണ്ടിരുന്ന മാലതിക്കു നേരെ അവൻ ചെക്ക് വച്ചു. അതോടെ മാലതിയും പെട്ടു. കാശി വരുന്നതും പോകുന്നതുമെല്ലാം അറിയാവുന്ന മാലതി ഒന്നും തന്നെ അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതിലും പ്രശ്നം അമ്മ ചോദിച്ചപ്പോൾ എല്ലാം അവനെ പറ്റി അറിയില്ലെന്നാണ് പറഞ്ഞിരുന്നത്. ഇപ്പൊ സത്യമെല്ലാം അമ്മ അറിഞ്ഞു. അതോടെ മാലതിലേക്കായി ഭവാനിയുടെ നോട്ടം. അതു കണ്ട മാലതി വെളുക്കനെ ഉളിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി. മാലതിയുടെ മുഖത്തെ ഭാവങ്ങളും പരുങ്ങലും കണ്ട കാശിയിലും ചിരിവന്നു.തെല്ലൊന്നു പേടിച്ച മകളെ ഭവാനി സ്നേഹത്തോടെ അരികിൽ വിളിച്ചിരുത്തി. പ്രതീക്ഷിച്ചതിനു വിപരീതമായുള്ള

Leave a Reply

Your email address will not be published. Required fields are marked *