അവളുടെ ഉടയാത്ത മാറിലേക്കും ചുവന്ന ചുണ്ടിലേക്കും മാറി മാറി നോക്കി കൊണ്ടയാൾ അത് പറഞ്ഞപ്പോൾ സംസാരത്തിലെ വാത്സല്യം മാറി കാമം കയറിക്കൂടിയിരുന്നു.
തന്നെ മോളെ പോലെ കണ്ട ഒരധ്യാപകനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ആവശ്യം കേട്ടതും തറഞ്ഞിരുന്നു പോയി ശ്രീഭദ്ര.
പ്രിൻസി: നിനക്ക് വേണമെങ്കിൽ സ്വീകരിക്കാം. ആലോചിക്കാൻ ഒരാഴ്ച സമയമുണ്ട്. ഇനി ഇത് വേറെ ആരോടെങ്കിലും പറയാനാണ് ഉദേശമെങ്കിൽ നിൻ്റെ പഠുത്തം ഇവിടെ അവസാനിക്കും കൂടെ നിൻ്റെ മാനവും.
തിരിച്ചൊന്നും പറയാൻ പറ്റാതെ ഒരു പാവ കണക്കെ ഇരിക്കുന്ന അവളോട് അയാൾ വീണ്ടും പറഞ്ഞു. പക്ഷേ ഇത്തവണ അത് ഭീഷണിയുടെ ശബ്‌ദമായിരുന്നു. മുറിയാകെ ഭയപ്പെടുത്തുന്ന ഇരുട്ടുനിറയുന്നപ്പോലെ അവൾക്ക് തോന്നി , തന്നോട് ഇത്രയും നാൾ കാണിച്ചത് വാത്സല്യമല്ലെന്ന് തിരിച്ചറിഞ്ഞതും അയാളുടെ കാമ കണ്ണുകളിൽ നിന്നും രക്ഷപ്പെടുവാൻ അവളാഗ്രഹിച്ചു..
മുറിയിൽ നിന്നിറങ്ങിയതും അണപ്പൊട്ടിയൊഴുകാൻ അലതല്ലിയ കണ്ണീരിനെ തടഞ്ഞുവച്ചവൾ ടോയിലറ്റിലേക്ക് ഓടി. വാതിലടച്ച് ഒരുമൂലയിലേക്ക് ഒതുങ്ങിയവൾ
ആർത്തലച്ചു കരഞ്ഞു. ബെല്ലിൻ്റെ ശബ്‌ദം കേട്ടതും കണ്ണാടിയിൽ നോക്കി കരഞ്ഞു കലങ്ങിയ കണ്ണിലേക്ക് വെള്ളം തളിച്ച് സ്വയം ആശ്വാസം കണ്ടെത്തി.
ക്ലാസിൽ കയറി ഗൗരിയിൽ നിന്നും നടന്നതെല്ലാം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും അതികനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. കരഞ്ഞു കൊണ്ടവൾ എല്ലാം പറഞ്ഞു. കേട്ടുകഴിഞ്ഞപ്പോൾ ഗൗരിയുടെ പിടി വിട്ടിരുന്നു. ചെന്ന് ചോദിക്കാൻ ആഗ്രഹിച്ചെങ്കിലും ഭീഷണി ഭയന്ന് അവളും അടങ്ങി . കോളജ് കഴിഞ്ഞ് ബസ് കയറ്റിവിടുന്നത് വരെ ഗൗരി അവളുടെ നിഴലായി നിന്നു.
വീട്ടിലെത്തിയതും ബാഗ് കട്ടിലിലേക്കെറിഞ്ഞ് ഡ്രസ്സ് മാറാതെ ഷവർ തുറന്ന് അതിൻ്റെ ചുവടെ ഇരുന്നു കരഞ്ഞു. മനസ് കുറച്ചൊന്ന് ശാന്തമായപ്പോൾ കുളിച്ച് മുറിയിലെ കണ്ണാടിക്കു മുമ്പിൽ നിന്ന് തൻ്റെ നഗ്നത മറച്ചിരുന്ന ടവ്വൽ അഴിച്ചുമാറ്റി.
വെളുത്തു തുടുത്തതല്ലെങ്കിലും നിറമുള്ള തൻ്റെ ശരീരത്തിൽ അവളൊന്ന് വിരലോടിച്ചു. ആവശ്യത്തിനു മാത്രമുള്ള മാറിടവും ഒതുങ്ങിയ ഇടുപ്പും കുറച്ചു തള്ളിയ നിതുംബവും മടക്കുകൾ വീഴാത്ത വയറും അതിലെ കുഞ്ഞു നാഭിയും അങ്ങിങ്ങായി ഉള്ള ചെറുരോമങ്ങളും എല്ലാം അവൾ ഇടയ്ക്ക് ആസ്വദിക്കാറുള്ളതാണ്. പക്ഷേ ഇന്ന് നടന്നതൊക്കെ ആലോചിച്ചപ്പോൾ സ്വന്തം ശരീരത്തോട് എന്തൊ ഒരു അറപ്പ് തോന്നിയവൾക്ക്.
പെട്ടെന്ന് തന്നെ കണ്ണാടിയുടെ മുമ്പിൽ നിന്നും മാറി ഒരു നൈറ്റ് ഡ്രസ് എടുത്തിട്ടു. എല്ലാം സെക്കൻ്റുകൾ കൊണ്ട് കഴിഞ്ഞിരുന്നു.
അവളിലെ കുഞ്ഞു മനസിന് അമ്മായിയും ശക്തിയും പ്രിൻസിപ്പാളും നൽകിയ വേദന വളരെ കൂടുതലായിരുന്നു. എല്ലാം അവസാനിച്ചെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. സ്റ്റഡി ടേബിളിൽ കിടന്ന ബ്ലേഡ് അവൾ കൈ എത്തിച്ചെടുത്തു. ഇടതു കൈയ്യിലെ ജീവൻ്റെ തുടിപ്പിൽ ബ്ലേഡ് വച്ചവൾ കണ്ണുകളടച്ചു. ധൈര്യത്തിനു വേണ്ടി എല്ലാ ദൈവങ്ങളെയും വിളിച്ചു. പെട്ടെന്ന് ഇരുട്ടിൽ നിന്നും ചുവന്ന കണ്ണുള്ള രൂപം വന്ന് അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംമ്പിച്ചു. അതൊടെ അവളിലെ പേടി ഓടി മറഞ്ഞു. കണ്ണു തുറന്നപ്പോൾ കൈയ്യിൽ ബ്ലേഡില്ല!. അത് മേശപ്പുറത്തു തന്നെ കിടക്കുന്നത് കണ്ടവൾ അത്ഭുതപ്പെട്ടു. പക്ഷേ അവളിലെ ആത്മാവ് കാലങ്ങൾക്കിപ്പുറം ഒരു സുരക്ഷിതത്വം തിരിച്ചറിഞ്ഞു.
പിറ്റേന്ന് രാവിലെ കോടിയേറ്റ് ആയതിനാൽ പത്മാവദി രാവിലെ തന്നെ ഒരുങ്ങിക്കെട്ടി കാവിലേക്ക് പോയി. അമ്മ തനിച്ചായത് കൊണ്ട് ശ്രീ ഭദ്ര കോളേജിൽ പോയില്ല. ഗൗരിയെ വിളിച്ച് പറഞ്ഞ് അമ്മയ്ക്ക് കൂട്ടിരുന്നു അവൾ. വിഷമങ്ങൾ എല്ലാം അമ്മയോട് പറയണമെന്നുണ്ടായിരുന്നു അവൾക്ക് പക്ഷേ അമ്മയെ വിഷമിപിക്കാനും തോന്നിയില്ല.
###
കാവിൽ നിന്നും കുറച്ചു മാറിയുള്ള പഴയ വീട്ടിൽ ശക്തിയും കൂട്ടാളികളും മദ്യപിച്ചുകൊണ്ട് ശ്രീഭദ്രയെ തീർക്കാനുള്ള പ്ലാൻ തയ്യാറാക്കുകയായിരുന്നു.
