ചന്ദ്ര വേദം – 2 45അടിപൊളി  

അമ്മയുടെ പ്രവൃത്തിയിൽ അവൾക്ക് സംശയം വന്നെങ്കിലും അരികിൽ ചെന്നിരുന്നു. തലയിലൂടെ ചലിച്ച ഭവാനിയുടെ കൈ ചെന്ന് നിന്നത് മാലതിയുടെ ചെവിയിലും. തലോടലിൽ ലയിച്ച മാലതി അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.

“ആയ്യോ ..വിടമ്മാ.. അവൻ കള്ളം പറഞ്ഞതാ”

രക്ഷപെടാൻ വേണ്ടി മാലതി കാശിയുടെ തലയിൽ തന്നെ ഇട്ടു കൊടുത്തു.

“ അല്ല മുത്തശ്ശി ചെറിയമ്മക്ക് എല്ലാം അറിയാം”

കാശിയും വിട്ടുകൊടുത്തില്ല.

“ആ മതി മതി ഒരു മാറ്റവും ഇല്ലലോ രണ്ടിനും. നിനക്ക് കാവിൽ പോവണ്ടെ ചെല്ല് , യാത്രയാക്കെ സുഖയിരുന്നോ ദേവാ ..? “

കവിളിൽ തലോടികൊണ്ട് മുത്തശ്ശി അവനോട് ചോദിച്ചു. ദേവനെന്നു കേട്ടതും അവൻ്റെ ഉള്ളിലൂടെ ഒരു തരിപ്പ് കേറി. വർഷങ്ങൾക്കു ശേഷമാണ് ഒരാൾ തന്നെ ദേവനെന്നു വിളിക്കുന്നത്. ആ ചോദ്യത്തിനു അവനൊന്നു മൂളുക മാത്രം ചെയ്തു.

“മാലതി .. ദേവന് മുറി തുറന്ന് കൊടുക്ക് ക്ഷീണമുണ്ടാവും ൻ്റെ കുട്ടിക്ക്”

“ വാടാ ഞാൻ ബാഗ്ഗെടുക്കാം”

“ആ വരുന്നു ചെറിയമ്മേ “

മുത്തശ്ശിയുടെ കൂടെ അവനും എഴുന്നേറ്റു പുറത്തേക്ക് നടന്നു. പിള്ളേർ സെറ്റൊഴിച്ച് ഏറെക്കുറെ എല്ലാവരും ഹാളിൽ കൂടിയിരുന്നു.

“കൊറച്ചൂസം ഇവിടെണ്ടാവും ൻ്റെ കുട്ടി.”

എല്ലാവരും കേൾക്കെ ഭവാനി പറഞ്ഞു. കാശി എല്ലാവരെയും ഒന്നുകൂടെ നോക്കി ചിരിച്ചിട്ട് മാലതിയുടെ കൂടെ മുകളിലെക്ക് കയറി.

“നിനക്ക് വിശക്കുന്നുണ്ടോ , ഇല്ലെങ്കിൽ കാവിൽ പോയി വന്നിട്ട് ഉണ്ടാക്കി തരാം”

“ സമയായില്ല,ചെറിയമ്മ പോയിട്ട് വാ ഞാനൊന്ന് കിടക്കട്ടെ”

“ശരി റെസ്റ്റെടുക്ക് നീ”

കണ്ണുകളടച്ച് കിടന്ന കാശി ഹാളിലെ ചുവരിൽ മാലയിട്ട് വച്ച തൻ്റെ അമ്മയുടെ ഫോട്ടോ ഓർത്തു, അവൻ്റെ മനസിലേക്ക് തറവാട്ടിലെ പഴയ ഓർമകൾ

കുന്നുക്കൂടി.കാലങ്ങൾ പിന്നോട്ട് പോകും തോറും മനസിൻ്റെ ഭാരം കുറഞ്ഞു. കുഞ്ഞു കാശിയുടെ ശബ്‌ദം ആ ചുവരുകളിൽ പ്രതിധ്വനിച്ചു. പഴയ തറവാടിൻ്റെ ഓരോ മുക്കിലും മൂലയിലും അവൻ്റെ കൈകൾ എത്തി. അവൻ വീണ്ടും ചിരിച്ചുകൊണ്ട് ഓടി…

ഫോണിൻ്റെ സ്പീകറിലൂടെ ഒഴകിയെത്തിയ മെലഡിയുടെ പതിഞ്ഞ ശബ്‌ദം കാശിദേവിനെ ഉറക്കത്തിലേക്ക് വലിച്ചിട്ടു.

*******

പ്രതീക്ഷിച്ച അത്രയും എഴുതാൻ കഴിഞ്ഞില്ല. അടുത്ത ഭാഗം വരാൻ താമസിക്കും അതുകൊണ്ട് എഴുതിയ അത്രയും നിങ്ങൾക്ക് തരുന്നു.

മന്ത്രവാദി .

1 Comment

Add a Comment
  1. നന്ദുസ്

    Waw… കിടു സ്റ്റോറി…
    നല്ല ഒഴുക്കാണ്.. കഥക്ക്… ഇങ്ങനെ തന്നേ പോകട്ടെ….
    ഒരുപാടു നികൂടതകൾ നിറഞ്ഞൊരു പ്രണയ ആക്ഷൻ സ്റ്റോറി…
    കാത്തിരിക്കുന്നു സഹോ…..

    നന്ദുസ്….

Leave a Reply

Your email address will not be published. Required fields are marked *