ചന്ദ്ര വേദം – 2 1അടിപൊളി  

ശക്തി: ഇന്ന് കാവിൽ കൊടിയേറി. നാളെ അവൾ കാവിൽ വരും.പറ്റിയാൽ നാളെ തന്നെ അവളെ തീർക്കണം.

ഗിരീഷ് :അളിയ ..എന്തിനാടാ അതിനെ കൊല്ലുന്നെ നിനക്ക് അവളെ ഇവിടെ നിന്നും മാറ്റിയാൽ പോരെ അതിനൊരു വഴി ഉണ്ട്.

ശക്തി: അതെ പക്ഷേ ..

ഗിരീഷ് : അളിയ ഒരു പക്ഷേയും ഇല്ല. നാളെ നമ്മളവളെ പിടിക്കുന്നു പൊള്ളാച്ചി മുത്തു ഗൗഡയ്ക്ക് വിൽക്കുന്നു പൈസ വാങ്ങുന്നു. എന്നന്നേക്കുമായി അവൾ ഇല്ലാതാവുന്നു. ഭാഗ്യമുണ്ടെങ്കിൽ എവിടെയെങ്കിലും വച്ച് തെരുവു വേശ്യ ആയി അവളെ കാണാം.

അതും പറഞ്ഞ് ഗിരീഷും ശിവയും കിരണും

അട്ടഹസിച്ചു .

ഗിരീഷ് : പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്. കയറ്റി വിടുന്നതിനു മുമ്പ് അവളുടെ രുചി എനിക്കറിയണം.

അതു പറഞ്ഞു കൊണ്ടവൻ ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ചു. അവൻ്റെ ഐഡിയ ശക്തിക്ക് ഇഷ്ടപ്പെട്ടെങ്കിലും അവൻ്റെ ആവശ്യം അഗീകരിക്കാൻ അവനുക്കഴിഞ്ഞില്ല .

ഓർമ വച്ച കാലം മുതൽ ശക്തി സ്വന്തമാക്കാൻ ആഗ്രഹിച്ചതാണവളെ , ആദ്യമൊക്കെ സൗഹൃദമായിരുന്നു. വളരുംതോറും അത് പ്രണയമായി പക്ഷേ അവൾ ഒരിക്കലും അവനെ ഇഷ്ടപ്പെടില്ലെന്ന് മനസിലാക്കിയ അവൻ്റെ മനസ്സ് പ്രണയം കാമത്തിന് വഴിയൊരുക്കി. പല ശ്രമങ്ങളും വിഫലമായപ്പോൾ കാമം പകയായി മാറിയിരുന്നു. ഇന്ന് അവളെ ഇല്ലാതാക്കാൻ കൊതിക്കുന്ന അവൻ്റെ മനസിലെ രഹസ്യം കൂടെ നിൽക്കുന്നവർക്ക് പോലും അറിയില്ലായിരുന്നു. എങ്കിലും അവളെ പങ്കുവെക്കാൻ അവൻ ഒരുക്കമല്ലായിരുന്നു.

ശിവ : എന്ന മച്ച യോസിക്കിറെ ? ഗിരീഷ് സൊണ്ണത് താൻ സരി . കൊലക്ക് ബദിലാ പണം നേടലാമെ . അപ്രോം ഇന്തമാതിരി പൊണ്ണോടെ രുസിയും തെറിയലാമെ ,എന്ന സോൽറെ നി ?

കൂട്ടത്തിലെ തമിഴനും ആരോഗ്യമുള്ളവനുമായ ശിവയുടെ വാക്കുകൾക്ക് എല്ലാവരും കൂട്ട് പ്രഖ്യാപിച്ചപ്പോൾ ശക്തിക്ക് സമ്മതിക്കേണ്ടിവന്നു. എന്താവശ്യം വന്നാലും കൂടെ നിക്കുന്നവരാണ് അവരെ പിണക്കുന്നത് ബുദ്ധിയലെന്ന് അവനറിയാം.

ശക്തി: ശെരി പക്ഷേ ഇത്രേം കാലം എന്നെ കൊതിപ്പിച്ച അവളെ ആദ്യം എനിക്ക് വേണം.

കിരൺ : അളിയ അത് ന്യായം എനിക്ക് സമ്മതം.

അപ്പോഴേക്കും എല്ലാവരുടെയും നാക്കുകുഴഞ്ഞിരുന്നു. ക്രൂരമായ ചിരിയോടെ എല്ലാവരും സമ്മതം മൂളി.

*** Present Day***

പൂലർച്ചെ കണ്ണൂർ ബോർഡർ കടന്നതും അവനെ തഴുകി ഒരിളം കാറ്റ് വീശി, ആ വേഗതയിക്കിടയിലും ആ കാറ്റിനെ അനുഭവിക്കാൻ പറ്റിയതവനൊരുതരം കുളിരേകി . ഒരു സെക്കൻ്റ് നേരത്തെ കണ്ണു ചിമ്മൽ അവനെ മറ്റേതോ ലോകത്ത് എത്തിച്ചിരുന്നു. ചുറ്റും ആളും ബഹളങ്ങളും ഒരു മൂളൽ പോലെ അവൻ്റെ കാതുകളിൽ മുഴങ്ങി കേട്ടു പെട്ടെന്നായിരുട്ടിൽ നിന്നും രണ്ടും നീലക്കണ്ണുകൾ അവനുനേരെ കൈ നീട്ടി നിസ്സഹായയായ അവളുടെ മുഖം കണ്ടതും അവൻ ഞെട്ടി കണ്ണു തുറന്നു. നടുറോഡിൽ സഡൻ ബ്രേക്കിട്ട വണ്ടിയെ താങ്ങി നിർത്തി അവൻ കിതച്ചു. ചുറ്റും നോക്കിയെങ്കിലും അവിടെങ്ങും ഒരു വണ്ടിയൊ മനുഷ്യനെയോ അവനുകാണാൻ സാധിച്ചില്ല. ആ ഇരുട്ടിലും വഴികാട്ടിയായി നിന്ന തെരുവിളക്കിൻ്റെ ചുവട്ടിലേക്ക് വണ്ടി സൈഡ് ആക്കി അവൻ ഇറങ്ങി തൻ്റെ ഹെൽമറ്റ് ഊരിമാറ്റി ഒരു ദീർഘശ്വാസമെടുത്തു. ഇപ്പോഴും കാതുകളിൽ ആ മുഴക്കം ഉണ്ട്. നിമിഷങ്ങൾ കൊണ്ട് ആ മുഴക്കത്തിൻ്റെ കാഠിന്യം കൂടുകയും കാതടപ്പിക്കുന്ന ശബ്ദമായി മാറുകയും ചെയ്തു. ആരോ രക്ഷിക്കാൻ അപേക്ഷിക്കുന്നത് അവന് വ്യക്തമായി കേൾക്കാമായിരുന്നു. സഹിക്കാനാവാതെ ചെവിപ്പൊത്തിപ്പിടിച്ച് റോഡിൽ മുട്ടുകുത്തി അവൻ അലറി.

അവൻ്റെ അലർച്ച ആ ഇരുട്ടിൽ പ്രതിധ്വനിച്ചു .

അതോടെ എല്ലാം ശാന്തമായി, പാതിരാ കാറ്റിൻ്റെ തണുപ്പിലും ശരീരം വിയർക്കുന്നത് അവനറിഞ്ഞു. സ്വബോദം വന്നതും പെട്ടെന്ന് തന്നെയാത്ര തുടർന്നു. എത്രയും വേഗം റിസോർട്ടിലേക്ക് എത്തണം. എന്തൊക്കെയൊ മനസിലൂടെ മിന്നിമറഞ്ഞെങ്കിലും തല വേദന കൊണ്ട് ഒന്നും അവന് വ്യക്തമായില്ല. പക്ഷേ ആ കണ്ണുകൾ താൻ ഇതിനു മുൻപ് കണ്ടിട്ടുണ്ട്.

####

ഇതേ

സമയം ചെമ്പകശ്ശേരിയിൽ തൻ്റെ മുറിയിൽ ഉറങ്ങുകയായിരുന്ന ശ്രീഭദ്ര ഞെട്ടി ഉണർന്നു.

Leave a Reply

Your email address will not be published. Required fields are marked *