അവളെ എന്നേയും ഉണ്ണിയെയും നോക്കി ചിരിച്ചു. ഞാൻ തിരിച്ചു ഉണ്ണി ഫുഡിലേക്ക് വീണ്ടും മുഖം തിരിച്ചു.
“വർഷ,ഇതാണ് ഞങ്ങൾ പറയാറുള്ള കൊച്ചുമുതലാളി “.
വിനി പറഞ്ഞപ്പോൾ അവൾ ചിരിയടക്കി പിടിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
“ഞാൻ വർഷ ഇവരുടെ ഒപ്പം വർക്ക് ചെയുന്നു “. ഞങ്ങൾക്കു മുന്നിൽ സ്വയം പരിചയപ്പെടുത്തി പെണ്ണ്.
കുട്ടിക്കും നാണയൊന്നുമില്ല.ഡോക്ടറല്ലേ എന്തിനു നാണം.
“ഇരിക്കും “.ഞാൻ വർഷയോട് പറഞ്ഞു.
ഞങ്ങൾ കഴിഞ്ഞുയേങ്കിലും ഒരു കമ്പനി കൊടുക്കാൻ തന്നെ തീരുമാനം.
അടുത്ത ടേബിൾ കിടന്ന കസേര വലിച്ചുയെടുത്തു വർഷക്ക് വേണ്ടി ഇട്ടു കൊടുത്തു അത്രയും സമയം മിണ്ടാതെ നിന്ന ഉണ്ണി കളി തുടങ്ങി.
“വെജ് ഓർ നോ വെജ് “.ഉണ്ണി വർഷയെ നോക്കി ചിരിച്ചു കൊണ്ടു ഒലിപ്പിച്ച് തുടങ്ങി.
“ബിരിയാണി “.കൂടുതൽ ആലോചികാതെ എമിലി പറഞ്ഞു.
ഉണ്ണി ഞെട്ടി എന്നെ നോക്കി.നിങ്ങളും നൂഡിൽസ് അല്ലെ ഞങ്ങൾക്കു അതുമതി എന്നാ മറുപടി പ്രതിഷിച്ചു നിന്നവൻ.ബാക്കി വന്ന ക്യാഷ് എണ്ണിനോക്കി രണ്ടുപേർക്കും നൂഡിൽസ് മേടിച്ചവന്റെ അവസ്ഥ.
വാ പൊളിച്ചു നിന്ന ഉണ്ണിയെ നോക്കി ചിരിച്ചു ഞാൻ മൂന്നു ചിക്കൻ ബിരിയാണി പറഞ്ഞു.
വർഷയും ഉണ്ണിയുടെ മുഖം ഭാവങ്ങൾ കണ്ടും ചിരിച്ചുയിരിക്കുയാണ്.
“ഉണ്ണി എപ്പോൾ വന്നു “.അവന്റെ അവസ്ഥ കണ്ടും വിനി ചോദിച്ചു.
“ഇന്നലെ,അഡ്മിഷൻ കിട്ടിയത് ഇവിടെയാണ് “.ചമ്മൽ മറച്ചു വെച്ചു അവൻ പറഞ്ഞു.
വാ പൊതിയിരിക്കുന്ന എന്നേ അവൻ ദേഷ്യത്തിൽ നോക്കി.
“എബി നിന്റെ ബിസിനസ് പൂട്ടിയെന്നു കേട്ടു “.എമിലി. വീണ്ടും എനിക്കിട്ട് കൊട്ടി.
വിനീയും എമിയും പരസ്പരം കണ്ണുകൾ കൊണ്ടു സംസാരിക്കുന്നതു ഞാൻ കണ്ടുയിരുന്നു.
“പാപ്പർ നോട്ടസ് കൊടുത്തു മോളെ “.ഞാനും തിരിച്ചു പരിഹാസത്തോടെ മറുപടി പറഞ്ഞു.
ബിരിയാണി വന്നു അവരും പതുകെ കഴിച്ചു തുടങ്ങി.
മൂന്നു ഐസ്ക്രീം പറഞ്ഞു ഞാനും ഉണ്ണിയും കൈ കഴുകി ബിൽ സെറ്റ് ചെയ്തു.
“നീ വിക്കിയെ കണ്ടോ “വിനി ഒരു ചേച്ചിയുടെ അധികാരത്തോടെ എന്നോട് ചോദിച്ചു.
അവളുടെ അനിയൻ ആണെങ്കിലും ഒരു പ്രശ്നം ഉണ്ടാകുബോൾ വിക്കി ആദ്യ എന്നെയാണ് വിളിക്കുന്നെ.
“അവന്റെ സ്കൂളിൽ ഒരു പ്രശ്നം”.
” നന്നാവാൻ ഉദ്ദേശമില്ലെടെ “.എമിലി എന്നെയൊന്നു ആക്കി ചിരിച്ചു.
“ഞാനും ഒരു അഡ്മിഷൻ എടുത്തു കോളേജിൽ “.
മൂന്നുപേരും കഴിപ്പ് നിർത്തി.
“തമാശയാണോ “.എമിലിയുടെ വായിൽ നിന്നുമാണ് ചോദ്യം.
ഒരു ഗ്ലാസ് വെള്ളം കുടിച്ച് ഇറക്കി ദയനീയതയോടെ എന്നേ നോക്കിയിരുന്നു വിനി.
“ഉണ്ണിയോട് ചോദിക്കും “.ഞാൻ ചിരിച്ചു കൊണ്ടു ഉണ്ണിയെ പിടിച്ചു മുന്നിൽ നിർത്തി.
“അതെ ചേച്ചിമാരെ “.
എന്നിട്ടും ഉണ്ണിയുടെ മുഖത്തും നോക്കത്തെ രണ്ടു എന്നേ നോക്കി പല്ല് കടിക്കുവാണ്.
“നിങ്ങൾ കഴിക്കും ബിൽ കൊടുത്തിട്ടുണ്ട്,ഞങ്ങൾ ഇറങ്ങുവാ”.എമിലിയുടെ തോളിൽ പിടിച്ചു വിനിയെ നോക്കി ചിരിച്ചു ഞാൻ പറഞ്ഞു.
വിനി തിരിച്ചു എന്നേ നോക്കി ചിരിച്ചയെന്നു വരുത്തി എമിലി അവളുടെ ഇടതു കൈകൊണ്ട് എന്റെ കൈയിലൊന്നു നുള്ളിയിരുന്നു.
ഉണ്ണിയും ഞാനും കവറുകൾ എടുത്തും ഇറങ്ങി പോകുമുന്നേ വർഷയെ നോക്കി ഒന്നും ചിരിക്കാനും ഞാൻ മറന്നില്ല.
“ചേട്ടനെ കളിയാക്കി വന്നു അവസാനം ചേച്ചിമാരും സൈഡ് ആയാലോ”.
“നിന്നക്കും കിട്ടിയാലോ”.ഞാൻ തിരിച്ചു അവനെയൊന്നും കൊട്ടി.
“പെട്ടെന്ന് ബിരിയാണിയെന്നു കേട്ടപ്പോൾ ചേട്ടന്റെ കാര്യം ഞാനും മറന്നു പോയി”.ഉണ്ണി തല ചൊറിഞ്ഞു കൊണ്ട് ചിരിച്ചു.
“കൂട്ടുകാരി ഉള്ളതുകൊണ്ടാ,അല്ലെങ്കിൽ അവളുമാരും രണ്ടും എന്നേ മൈൻഡ് പോലും ചെയ്യില്ലയിയുന്നു”.
“ശരിക്കൂ ചേട്ടനും ചേച്ചിമാരും തമ്മിൽ എന്താ”.ഉണ്ണി എന്നേ തടഞ്ഞു നിർത്തി.
“ഈഗോ “.
എന്റെ മറുപടികേട്ട് അവൻ വീണ്ടും വാ പൊളിച്ചു നിന്നും.
“അടുത്ത ബസ് പിടിക്കാം നീ വന്നേ”.അവനെ പിടിച്ചുവലിച്ചു ഞാൻ മുന്നോട്ട് നടന്നു.
______________________
പ്രിയയുടെ വീട്ടിൽ.
“നിഖിലിനെ എബി കാണുന്ന ദിവസം തീരും നിന്റെ കളി മുഴുവൻ “.ദിവ്യ ബെഡിൽ നിന്നും എഴുന്നേറ്റു പോകാൻ ഒരുങ്ങി.
