“ആയോ,ഞാനല്ല ഇങ്ങോട്ട് വന്നതാ “.വിക്കി നിഷ്കളങ്കനെ പോലെ മറുപടി പറഞ്ഞു.
“നീ പോയി കഴിക്കാൻ എടുത്തിട്ടുവാ”.
“മുഴുവൻ പറയണ്ടേ “.
“വിക്കി “.
“ഇപ്പോൾ കൊണ്ടുവരാം “.അവൻ താഴെക്കും പോയി.
ഞാൻ വീണ്ടും കസേരയിൽ ഇരുന്നു ആലോചനായി.
സണ്ണി കൊണ്ടുവന്ന പ്രശ്നവും ദിവ്യ,വിക്കിയുടെ പ്രശ്നവും ദിവ്യ തന്നെ.
ദീപുവിനെ കണ്ടിട്ട് തന്നെ നാല് വർഷമെങ്കിലുമായി.പഴയ കാര്യങ്ങൾ നോക്കിയാലും അവനെയൊന്നും ഒരു ഇരയായിട്ട് ഞാൻ കണ്ണക്കായിട്ടില്ല.
ആലോചിച്ചു ഇരുന്നപ്പോൾ പെട്ടെന്ന് മൊരിഞ്ഞ മത്തിയുടെ മണം മുക്കിൽ അടിച്ചു കേറി.
വിക്കി പ്ലേറ്റ് എന്റെ നേരെ നീട്ടി.ചുരകറി മത്തി വറതതും,തോരനും,സലാഡും തെരും,പ്ലേറ്റ് അവന്റെ കൈയിൽ നിന്നും മേടിച്ചു മേശയിൽ വെച്ച്.
ബാത്‌റൂമിൽ കയറി മുഖവും കൈയും കഴുകി വന്നുയിരുന്നു.ഇതിന്റെ ഇടയിൽ വിക്കിയും കഴിക്കാൻ എടുത്തുയിരുന്നു.
എന്റെ ആന്റിമാരെ ഒരു ബഹുമാനം ഇല്ലെങ്കിലും അവരും ഉണ്ടക്കുന്ന ആഹാരം ഇഷ്ടമാണ്.
മത്തി രണ്ടും വായിലേക്ക് വെച്ചു കടിച്ചു വലിച്ചു.കൈയിൽ ഇരുന്ന മുള്ള് മേശയിൽ വെച്ചു ഒന്നും എരിവ് വലിച്ചപ്പോൾ കുരുമുളകിന്റെ ഗുണം അറിയാനുണ്ട്.
മീൻകറിയും തോരനും കുട്ടി ചോറും പതുകെ കഴിച്ചു തീർത്തും.അവസാനം കഴിച്ച പത്രത്തിൽ സലാഡും തെരും ഒഴിച്ച് കഴിക്കണം.
കൈയും കഴുകി തിരിച്ചു വന്നപ്പോൾ വിക്കി എല്ലാം ക്ലിൻ ചെയ്തു കൊണ്ടു പോയിരുന്നു.
കസേരയിൽ ഞാൻ ഇരുന്നു.
തിരിച്ചു വന്നു റൂം കുറ്റിയിട്ട് വിക്കി ദിവ്യമായുള്ള ചാറ്റിന്റെ കഥ പറയൻ തുടങ്ങി.
രണ്ടുമാസം മുന്നേ ഞനൊരു കല്യാണം കൂടാൻ പോയതാ.വീട്ടിൽ നിന്നും വല്യപ്പൻ മാത്രമേ കൂടെയുള്ളും.
ഞാൻ ബോഡിഗാർഡ് പോലെ ബോർ പരുപാടി.ഓടിനടന്നു കൂട്ടുകാരനുമായും നാട്ടുകാരുമായും പഴയ ബന്ധം പുതുക്കുന്ന വല്യപ്പൻ.
കല്യാണം കഴിഞ്ഞു തിരിച്ചു പോരാൻ സമയം വല്യപ്പന്റെ സ്വഭാവം അറിയാല്ലോ.
ഒന്നും സോപ്പിട്ടു കാറിന്റെ താക്കോൽ എന്റെ കയ്യിൽ വാങ്ങി.ഓഡിറ്റോറിയം വിട്ടു അടുത്ത ബസ് സ്റ്റോപ്പിൽ വെച്ചു ഒരു കിടിലൻ ആന്റി കാറിനു കൈ കാണിച്ചു ഞാൻ നീട്ടി ഒരു ഹോൺ അടിച്ചു അതു ഇഷ്ടപെടാത്തെ വല്യപ്പൻ എന്റെ കൈകിട്ടും ഒന്നും തന്നു.”നിർത്താൻ “.എന്റെ നേരെ ഒരു ചാട്ടം.
ആ ആന്റി വല്യപ്പനോട് ഞങ്ങൾ വരുന്നേന്നു പറഞ്ഞു.മൂഡ് പോയിയിരുന്ന എന്റെ മുന്നിലൂടെ ആന്റി അവരുടെ രണ്ടും പെണ്ണ് മകളെയും കൂടെ അടുത്തേക്ക് വിളിച്ചു.
അന്നു ദിവ്യചേച്ചി ഇട്ടിരുന്നത് ഒരു ചുരിദാർ ആയിരുന്നു.അടുത്താൾ ഒരു ഓറഞ്ചു ഹാഫ് സാരിയും.പിന്നെയാണ് പറഞ്ഞേ കൂടെ വന്നത് അനിയത്തിയാല്ല കൂട്ടുകാരിയാണെന്ന്.
ആന്റിയും വല്യപ്പനും കൂടെ ഒരേ സംസാരം.
റിയർ മിററിൽ കൂടെ ഞാൻ ഇടകും നോക്കുന്നുണ്ടായിരുന്നു അമ്മയെയും വല്യപ്പനെയും നോക്കുന്നതും പോലുമില്ലാതെ രണ്ടും പരസ്പരം സംസാരം.
അവരെ നമ്മടെ മുന്നിലെ ജങ്ഷനിൽ വിട്ടു ഞങ്ങൾ ഇങ്ങും പോന്നു.ഒരു നോട്ടം പോലും എന്നിക്കു കിട്ടിയില്ല.
അന്നു രാത്രിയിൽ ഫേസ്ബുക്കിൽ ഒരു മെസ്സേജ് വന്നു.പ്രൊഫൈൽ മരിയ ഷറപ്പോവയുടെ ഫോട്ടോയാണ്.
ഞാൻ ദിവ്യ ഇന്നു കാറിൽ ലെഫ്റ്റ് തന്നില്ലേ എന്നു പറഞ്ഞ തുടങ്ങി.
എന്റെ ഒരു എടുത്തു ചാട്ടം ഞാൻ മനസ് അങ്ങോട്ട് തുറന്നു.ഒരു മാസം കൊണ്ടുതന്നെ ദിവ്യചേച്ചി പറയുന്നതും കേൾക്കുന്ന ഒരാൾ മാത്രമായി ഞാൻ.
കഴിഞ്ഞ ദിവസം വരെയും ഒരു ക്ലൂ പോലും തരാതെ എന്നോട് ചാറ്റ് ചെയ്തു ചേച്ചി.ചേട്ടായിയുടെ കാര്യം ചോദിച്ചു പിറ്റേന്ന് ദീപു എന്നേ വന്നു തല്ലിയിട്ട് പോയി.
ഇടതു കവിളിൽ കൈവെച്ചു എരിവൊന്നു വലിച്ചു വിട്ടു വിക്കി.
“എന്റെ കാര്യവോ “.കിട്ടിയ അടിയുടെ കാര്യതെക്കാൾ ഞാൻ ഇതിൽ എങ്ങെനെ പെട്ടന്ന് അറിയാൻ ആകാംക്ഷയായി.
ഒരു മണിക്കൂർ മുന്നേ എന്നോട് വഴക്കിട്ട ഒരുവൾ എന്റെ കാര്യം ചോദിച്ചു അതു എന്റെ അനിയനോട്.
“മ്മ്,ചേട്ടാൻ ഇപ്പോൾ എവടെ ജോലിയാണോ കല്യാണം കഴിഞ്ഞു എന്നൊക്ക “.
“നി എന്നാ പറഞ്ഞു”.
“എന്റെ മൂഡ് പിന്നെയും പോയില്ലേ “.അവൻ നിരാശയോടെ മുഖം താഴ്ത്തി.
