“വിട് പറയാം “.അവൻ ഇത്തവണ ഒച്ച വെച്ചില്ല പക്ഷേ മുഖത്തു സങ്കടമായിരുന്നു.കണ്ണൊക്കെ കലങ്ങി.
കൈവിട്ടു ഞാൻ അവന്റെ അടുത്തേക്ക് ഇരുന്നു. സണ്ണി ബെഡിന്റെ എതിർ വശത്തേക്ക് നീങ്ങി കിടന്നു.
“സോറി “. ഞാൻ അവനെ നോക്കാതെ പറഞ്ഞു.
“ഞാൻ ദിവ്യയോട് ഇഷ്ടം പറഞ്ഞപ്പോൾ അവൾക്ക് നിന്നെയാണ് ഇഷ്ടം പോലും.നിന്റെ നമ്പർ ചോദിച്ചു.ഞാൻ എന്റെ നമ്പർ നിന്റെ പേരും പറഞ്ഞു കൊടുത്തു.”.
കൊലപാതകം ചെയ്തിട്ട് ഞാൻ ഇത്രയും ചെയ്തുള്ളു എന്നു പറയുപോലെ.
“എന്റെ പട്ടി “.ഞാൻ തലയിൽ കൈവെച്ചു അവനെ നോക്കി.
“നി തിരിച്ചു വരുമെന്ന് ഞാൻ കരുതിയില്ല.സെക്സ് ചാറ്റ് ആയിരുന്നു മുഴുവൻ.ആ ദീപു അവളെ ഹോട്ടലിൽ കൊണ്ടുപോയ കഥ നിന്നക് അറിയിലോലോ.ഞാൻ ഒരു കളി ചോദിച്ചു.അവൾ പറഞ്ഞു നേരിട്ടു വന്നു ചോദിച്ചാൽ തരാമെന്നു.”.
സത്യസന്ധനായ മണ്ടൻ അതാണ് എന്റെ സണ്ണികുട്ടൻ.
“പ്രിയ നിന്നോട് സംസാരിച്ചിട്ടുണ്ടോ “.
“ഇല്ല,അവൾ പഴയ പ്രിയയല്ല,വെറുതെ ഒരുങ്ങികെട്ടി വരും കുറെയെണ്ണം പുറകെ നടക്കും മൈൻഡ് പോലു ചെയ്യില്ല അവൾ,എന്നിട്ട് അവമാരുടെ ക്യാഷ് പിടുങ്ങും”.
ഇവന്റെ ക്യാഷും അവൾ തിന്നോ.പറയുമ്പോൾ നല്ല അരിശം ഉണ്ട്.
“അവൾ യൂണിഫോം മാറി കാഷ്വൽ ഡ്രസ്സ് ഇടാൻ തുടങ്ങിയില്ലേ”.ഞാൻ തമാശ പോലെ പറഞ്ഞു.
“നിഖിലിനെ അറിയാമോ നിന്നക്ക് “.സണ്ണി ഗൗരവത്തോടെ എന്നേ നോക്കി.
“പഠിപ്പി “.
“അവന്റെ കസിനും പ്രിയും പ്രേമം,നിഖിൽ നിന്റെയും അവളുടെ പഴയ കാര്യം പറഞ്ഞു അതു പൊട്ടിച്ചു”.
“എന്റെ പേരിൽ നി കളി ചോദിച്ചു , അവൻ എന്റെ പേരിൽ അവളുടെ പ്രേമം പൊളിച്ചു,നിന്റെ കാര്യത്തിൽ ഞാൻ നേരിട്ട് ചെന്നു പ്രശ്നം തീർത്തും,അതുപോട്ടെ വിക്കിയുമായി ദിവ്യ വിളി ഉണ്ടായിരുന്നു “.ഞാൻ നിസാരം പോലെ പറഞ്ഞു.
“മരിയ ഷറപ്പോവ”.പുച്ഛത്തോടെ സണ്ണി ബെഡിൽ എഴുന്നേറ്റുയിരുന്നു.
“മ്മ് “.ഞാൻ അവനെ സീരിസായി കേൾക്കാൻ തീരുമാനിച്ചു.
“എന്നാൽ അതു ദിവ്യയുടെ പ്രൊഫൈൽ അല്ല “.
“പിന്നെ”.
“പ്രിയയുടെ അക്കൗണ്ട്,നിന്നോടുള്ള വിശ്വാസം ചാറ്റ് ചെയ്യുമ്പോൾ എന്നോട് പറഞ്ഞതാ, പ്രിയക്ക് ഒരു ആയോ പാവം ഇമേജ് ഉണ്ടാലോ അതു കളയാതെ ഇരിക്കാൻ,ദിവ്യ എല്ലാവരോടും ഫ്രണ്ടിലി ആയതുകൊണ്ട് അവളോട് എന്ത് അവരതാവും പറയാം “.കാമുകനും ദേഷ്യം വന്നു തുടങ്ങി.
“ദിവ്യ നിനക്ക് ടൈംപാസ് ആണോടോ “.
“അറിയില്ല,കല്യാണം കഴിക്കണം മമ്മി നിർബന്ധിച്ചു തുടങ്ങി “.
“കല്യാണം “.ഒരു ചുണ്ടയിട്ടു കൊടുത്തു.
“നല്ല പ്രായത്തിൽ പെണ്ണ് കിട്ടും “.
ചെക്കൻ സീരിയസ് ആണലോ.
“25 വയസിൽ ലൈഫ് എൻജോയ് ചെയ്യണ്ടേ, എന്നാലും ദിവ്യ വേണോടാ ”
“എൻജോയ് ചെയനാണോ വീണ്ടും കോളേജിൽ പോകുന്നെ “.
സണ്ണി ബെഡിൽ നിന്നും എഴുന്നേറ്റു വാതിൽ പോയി തുറന്നുയിട്ടു.
എന്റെ നെഗറ്റീവ് അറിയാം അവനും.
“ചിലതൊന്നു മറക്കാൻ പറ്റില്ലാലോ “.പെട്ടെന്ന് എന്റെ മൂഡ് മാറിപോയി.
“വലിയ വീട്ടിൽ ഹാരിസിന്റെ വാശിപോലെ “.
അവൻ പരിഹാസത്തോടെ പറഞ്ഞത് ആണെങ്കിലും എന്റെ അച്ഛന്റെ വാശി തന്നെയാണ് എനിക്കും.
“എന്റെ കുട്ടുകാർ റെഡിയാണോ “.ഞാൻ മറ്റൊരു വിഷയം എടുത്തിട്ട്.
“പള്ളി ഗ്രൗണ്ടിൽ കളിക്കാൻ വരുന്നതാ, ഷാഹിർ,അലക്സ്,ടിറ്റോ,നല്ല പിള്ളാരാണ് “.
“ഞാൻ എന്നാൽ വിടുവാ “.ബെഡിൽ നിന്നും ഞാനും എഴുന്നേറ്റു.
“അടിക്കുന്നിലെ “.ഷെൽഫ് തുറന്നു കുപ്പി എടുത്തുയിരുന്നു സണ്ണി.
“ഇനി അവധി ദിവസങ്ങൾ മാത്രം “.അവന്റെ തോളിൽ പിടിച്ചു കൊണ്ടു ഞാൻ പുറത്തേക്ക് നടന്നു.
“ദിവ്യയേ വിട്ടോ “.
“ദിവ്യ നിന്റെ പെണ്ണ്,രചന ഇപ്പോൾ എവിടെയുണ്ട് “.പുറത്തേക്ക് ഇറങ്ങു മുന്നേ അവനോടായി ഞാൻ ചോദിച്ചു.
“ടൗണിൽ ഒരു സൂപ്പർ മാർക്കറ്റിൽ ജോലിയാണ്”.വേഗം തന്നെ മറുപടി വന്നു.
ഞാൻ വന്നപ്പോൾ മുതൽ അവൻ കാത്തുയിരുന്നു ഒരു ചോദ്യം അവൾ ആയിരിക്കണം.
“നാളെ വേറെ വള്ളിയൊന്നും പിടിക്കില്ലേ “.
സണ്ണി അതിനൊന്നു ചിരിച്ചു ഡോർ അടച്ചു.
വീട്ടിൽ വന്നു കേറുമ്പോൾ ചേട്ടന്റെ കാർ പുറത്തുയുണ്ടായിരുന്നു.
“എബി “.ലിവിങ് റൂമിലേക്ക് കേറിയപ്പോൾ ഓടിവന്നു രണ്ടും കുഞ്ഞി കൈകൾ എന്റെ കാലിൽ ചുറ്റിപ്പിടിച്ചുയിരുന്നു.
