കൗതുകകരമായ കേസ് – 2 2

അടുത്ത ദിവസം രാവിലേ എഴുന്നേറ്റപോൾ നടക്കൻ ഒന്നും പോയി.പെട്ടെന്ന് ഒരു ദിവസം ഇറങ്ങി ഓടാൻ പറ്റില്ലാലോ.

തിരിച്ചു വന്നപ്പോൾ ന്യൂസ്പേപ്പർ നോക്കി ചേട്ടൻ വീടിന്റെ മുറ്റത്തും ഇരിപോണ്ട്.

“ഗുഡ് മോർണിംഗ്”.

“സാർ രാവിലെ എവടെ പോയി”.

ഒരു കാര്യം ഇല്ലാതെ അവന്റെ വായിൽ നിന്നും രാവിലെ തന്നെ പുച്ഛം.

നേരെ റൂമിലേക്ക് വിട്ടു.

ഫ്രഷായി ഇറങ്ങിയപ്പോൾ ഉണ്ണി റെഡിയായി നിൽക്കുന്നു.

“നീ എങ്ങോട്ടാണ്”.ഞാൻ അവനോട് ചോദിച്ചു.

“കുറച്ചു ഷോപ്പിങ്”.

“ഞാനും വരുന്നു.

നാളെ കോളേജ് തുറക്കുവല്ലേ ഡ്രസ്സ്‌ എടുക്കണം.

ഞങ്ങൾ ഒന്നിച്ചുയിരുന്നു കഴിച്ചു.എന്റെ ബൈക്ക് കിട്ടിയില്ലെന്നു ഉറപ്പായത് കൊണ്ടു പുതിയ ഒരെണം മേടിക്കുന്ന കാര്യം ആലോചിച്ചു.

അമ്മയോട് പറഞ്ഞു ഞങ്ങൾ ഇറങ്ങി ബസ് പിടിക്കാം.

“ചേട്ടാൻ ആരോടും മിണ്ടത്തെ എന്നാ”.

ഇവൻ ഇതേയുള്ളു എന്നോട് ചോദിക്കാൻ.

“ചില സമയം എന്റെ പിടിവിട്ട് പോകും,ഇപ്പോൾ ആവിശ്യമില്ലാതെ കാര്യങ്ങളിൽ അഭിപ്രായം ഒന്നും പറയാൻ പോകില്ല”.അവനും വിശ്വാസം വരുന്ന ഒരു മറുപടി പറഞ്ഞു.

“എന്റെ ചേച്ചിയോട് എങ്ങനെയാണ്”.

“എന്റെ സീനിയറായിരുന്നു നിന്റെ ചേച്ചി”.

“വാട്ട്‌”.വിശ്വാസം വരാതെ അവൻ എന്നേ നോക്കി.

” കുഞ്ഞുണ്ണി,ഞാൻ വളച്ചു കൊടുത്തതാ നിന്റെ ചേച്ചിയെ”.

ഈ തെണ്ടിയാണു എന്റെ ചേച്ചിയുടെ ലൈഫ് നശിപ്പിച്ചതും എന്നോരും രീതിയിൽ ചെക്കൻ നിൽക്കുന്നതും.

“ഇപ്പോൾ നിങ്ങൾ തമ്മിൽ”.അവന്റെ ടോൺ മാറി.

അവനെ ഒന്നും കളിപ്പികാം എന്നു തന്നെ ഞാൻ കരുതി.

“എന്റെ പേരിൽ ഒരു പെണ്ണ് കേസ് വന്നുയിരുന്നു”.

“ഞാൻ അറിഞ്ഞില്ല”.ഉണ്ണി കുട്ടൻ വിശ്വാസിച്ചു.

“പ്ലസ്ടു കഴിഞ്ഞു വെക്കേഷൻ സമയം സണ്ണിയും ഞാനും ആയിരുന്നു കൂട്ട്.ഫുട്ബോൾ കളി കായലിൽ ചട്ടം.വെറുതെയിരുന്ന എന്നേ വിളിച്ചു സണ്ണി ഒരു പെണ്ണിനെ കാണാൻ പോയതാണ് തുടക്കം.അവൾ ഇഷ്ടം പറഞ്ഞുമില്ല സണ്ണി നടത്തം നിർത്തിയുമില്ല”.

“എന്നിട്ടും”.

“ഒരു ദിവസം ഞാൻ ആ പെണ്ണിന്റെ കൈയിൽ കേറി പിടിച്ചു,അവളുടെ ചേട്ടന്മാര് വന്നു ഇടിയായി പോലിസ് കേസ്”.

ശെരിക്കും സണ്ണിയാണ് കയ്യിൽ കേറി പിടിച്ചതും.

“സണ്ണി ചേട്ടൻ ഒരു എണ്ണിയാണ്”.ഗൗരവത്തോടെ ഉണ്ണികുട്ടൻ എന്നേ നോക്കി പറഞ്ഞു.

“എണ്ണിയല്ല തോട്ടിയാണ് അവൻ”.ഞാൻ കുറച്ചു മുപ്പിച്ചു കൊടുത്തു.

“അതിനു ശേഷം ആ പെണ്ണിനെ കണ്ടിട്ടുണ്ടോ”.

“ഇന്നലെ കൂടെ വിളിച്ചുയിരുന്നു,സഞ്ജന കല്യാണം കഴിഞ്ഞു പുല്ലാടാണ് താമസം”.ഒരു ബന്ധമില്ലാതെ ചേച്ചിയെ വലിച്ചു ഇതിന്റെ ഇടയിൽ ഞാൻ കേറ്റി.

“സണ്ണി ചേട്ടന് ഈ കാര്യം അറിയുമോ”.

“ഇല്ല”.

അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല.ഞാൻ ഇപ്പോൾ അവന്റെ മുന്നിൽ ഒരു പെണ്ണ് പിടിയൻ.

ഞങ്ങൾ ബസ് സ്റ്റാൻഡിൽ ഇറങ്ങി.

ടൗണിൽ തന്നെയുള്ള നാലൊരു മെൻസ് ഷോപ്പിൽ കയറി.

ഞാൻ മൂന്നു ഷർട്ടും മൂന്നു ടി ഷർട്ടും എടുത്തു.

സണ്ണിയും രണ്ട് ജോഡി ജിൻസും ഷർട്ടും എടുത്തു.

ഡ്രസ്സ്‌ എടുത്തു കഴിഞ്ഞു ഉണ്ണി ബുക്കും ബാഗും മേടിച്ചുയിരുന്നു.ഞാൻ നേരെത്തെ എല്ലാം സെറ്റ് ചെയ്തുയിരുന്നു.

തിരിച്ചു പോകുമുന്നേ ഫുഡ്‌ കഴിക്കാൻ കയറി.ചെക്കനെ കൂടെ നിർത്താൻ ഇപ്പോൾ ഈ ചിലവ് ആവിശ്യമാണ്.ഇവൻ കൂടെ ഇല്ലെങ്കിൽ കോളേജിൽ ഞാൻ ഒറ്റപ്പെട്ട് പോകും.

 

അവന്റെ ഇഷ്ടം നോക്കി നൂഡിൽസും ചില്ലിചിക്കനും പറഞ്ഞു.

കഴിച്ചു പകുതിയപോൾ എന്റെ തോളിൽ ഒരു കൈ വന്നു വീണത്.

എമിലിയും വിനിതയും.

“ചേട്ടനെ കാണാനില്ലിലോ”.വിനിയായിരുന്നു എന്നേ ആകികൊണ്ട് സംസാരിച്ചു തുടങ്ങിയതും.

സാരിയാണ് വേഷം.ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിയാണ് മുഖത്തു അതിന്റെ ക്ഷീണം രണ്ടുപേരിലും കാണുന്നുണ്ട്.

“ഞാൻ ഇവിടയുണ്ട്,നിങ്ങൾ ഇരിക്കും “.അവരോട് ഇരിക്കാൻ പറഞ്ഞു.

“വർഷ”.എമിലി കുറച്ചു മാറി നിൽക്കുന്ന ഒരു പെണ്ണിനെ നോക്കി വിളിച്ചു.

എന്റെ നോട്ടവും അങ്ങോട്ട് പോയി.

ലൈറ്റ് മഞ്ഞ കളർ സാരി ഉടുത്ത ആ പെണ്ണ് ഞങ്ങളുടെ അടുത്തേക്ക് വന്നു.

വർഷയെ ഞാൻ ആദ്യമായി കാണുന്നത് അവിടെവെച്ചാണ്.

വട്ടമുഖം നീട്ടിയെഴുതിയ കണ്ണുകൾ തടച്ച ചുണ്ടിൽ ലിപ്സ്റ്റിക് പുരട്ടിട്ടുണ്ട്,കഴുത്തിനു താഴെ മാത്രം വെട്ടി നിർത്തിയിരിക്കുന്ന മുടി,അതികം പൊക്കമില്ലാത്ത ഒരു ഗുണ്ടുമണി.

Leave a Reply

Your email address will not be published. Required fields are marked *