കൗതുകകരമായ കേസ് – 2 2

ഇതാണ് ഞങ്ങളുടെ നദി.
നദിയ ലോപ്പാസ് എന്റെ ചേട്ടന്റെ മോൾ.

ഞാൻ അവളെ പൊക്കി എടുത്തു കവിളിൽ ഒരു ഉമ്മ കൊടുത്തു.

“എബിയുടെ സുന്ദരി വെക്കേഷൻ അടിച്ചു പൊളിച്ചോ”.

നദി എന്റെ നെഞ്ചിലേക്ക് കിടന്നു.

“എന്തടോ”.

“അച്ഛനും അമ്മയും പിണക്കമാണ്”.പരാതി പോലെ കുഞ്ഞി പെണ്ണ് എന്നോട് പറഞ്ഞു.

“ആണോ”.

അടുക്കളയിൽ ചേട്ടത്തി നിൽപോണ്ട്.ചേട്ടൻ അവിടെ.അപ്പോളാണ് ഉണ്ണി പടിയിറങ്ങി വരുന്നത്. ചേട്ടത്തിയുടെ അനിയനാണ് ഉണ്ണി.

“ഹായ് ചേട്ടായി”.ഉണ്ണി അടുത്തേക്ക് വന്നു.

“നി ഇവരുടെ കൂടെ വന്നോ”.മര്യദ പോലെ അവനോട് ചോദിച്ചു.

“ഞാൻ ഇനി മുതൽ ഇവിടല്ലേ”.

“ഇവിടേയോ”.

ഓരോന്ന് കേറി വരുവാണലോ.ഞാൻ അടുക്കളയിലേക്ക് വീണ്ടും നോക്കി.ചേച്ചി ജോലിയിൽ ആണെങ്കിലും ഇടക്കു ഇങ്ങോട്ടൊരു ശ്രെദ്ധയുണ്ട്.

” snc”

“സബ്ജറ്റ് എന്താണ് “.

“നിങ്ങടെ ക്ലാസ്സിൽ തന്നെ”.

ഇവനെയും സഹിക്കണം.

“ചേട്ടനും ചേച്ചിയുമായി തമ്മിൽ”.

“ഇന്നു പോരുവല്ല ലുക്കാച്ചനും അച്ഛനും കൂടെ വീണ്ടും പഴയ ബിസ്നസ് പറഞ്ഞു,വിഷമം വന്നപ്പോൾ ചേട്ടൻ അടിച്ചു കിണ്ടി,ചേച്ചി കലിപ്പ് പിന്നെ ഞാനാണ് കാർ ഓടിച്ചേ”.

“എന്റെ നദി നിന്റെ അപ്പൻ നേരെയാകില്ലേ”.

“ആവോ”.കുഞ്ഞി കൈ മലർത്തി കാണിച്ചു.

“എബി കുളിച്ചിട്ട് വരാം കേട്ടോ “.നദിയെ ഉണ്ണിയുടെ കൈയിൽ കൊടുത്തു ഞാൻ എന്റെ റൂമിലേക്ക് പോയി.

റൂമിന്റെ വാതിൽ തുറന്നു കിടക്കുയായിരുന്നു.വിരി മാറ്റിയിരിക്കുന്നു.രണ്ടു പെട്ടിയുണ്ട് ഉണ്ണി അപ്പോൾ എന്റെ കൂടെയാണ് തമാസം.ആ ഗസ്റ്റ് റൂം തുറന്നു കൊടുത്താൽ പോരെ അമ്മക്ക്.

ഞാൻ കുളിച്ചു ഇറങ്ങി താഴേക്ക് ചെന്നു.ലിവിങ് റൂമിൽ എല്ലാവരും ഉണ്ടായിരുന്നു.നദി ടൂർ പോയ കാര്യം പറഞ്ഞു കൈ കൊട്ടി ചിരിക്കുന്നുണ്ട്.ചേട്ടൻ മാത്രം മൊബൈൽ നോക്കിയിരിക്കുയാണ്.

“ലൂക്ക”.ഞാൻ അവനെ വിളിച്ചു.

കെട്ടിയോന്റെ പേര് വിളിച്ചത് കൊണ്ടാണോ ചേച്ചി എന്നെയൊന്നു നോക്കി.

“എന്താടാ “.കലിപ്പ് മാറീട്ടില്ല,മൊബൈൽ മാറ്റി അവൻ എന്നേ നോക്കി.

പുറത്തേക്ക് നിൽക്കാം കണ്ണുകൊണ്ട് ഞാൻ കാണിച്ചു.

ഞാൻ ആദ്യ പുറത്തേക്ക് ഇറങ്ങി.

അവനും എന്റെ പുറകെ വന്നു.

“അച്ഛൻ എവിടെയുണ്ട് “.

“അറിയില്ല “.എന്നേ നോക്കാതെ സ്വന്തം ബൈക്കിലേക്ക് നോക്കി അവൻ നിന്നും.

മുഖത്തും നോക്കാതെയുള്ള മറുപടി ചുരുട്ടി പിടിച്ചുയിരിക്കുന്ന വിരലുകൾ.

“പോയിട്ട് മുന്നാല് ദിവസം കഴിഞ്ഞു “.അവന്റെ കണ്ണിൽ നോക്കി തന്നെ ഞാൻ വീണ്ടും ചോദിച്ചു.

“എന്നിക്കു അറിയില്ലടാ “.ഇത്തവണ സോഫ്റ്റ്‌ ആയിട്ടാണ് മറുപടി പറഞ്ഞത്.

അവൻ നൂറു ശതമാനം പറഞ്ഞത് കള്ളം ആണെങ്കിലും ഞാൻ കൂടുതൽ ചോദിക്കാൻ നിന്നില്ല.

ലുക്കാ തിരിച്ചു പോയി.

ഞാൻ കുറച്ചു സമയം പുറത്തു നിന്നും.

പിന്നെ ആഹാരം കഴിച്ചു റൂമിലേക്ക് പോയി.

കമ്പ്യൂട്ടറിൽ സിനിമ കണ്ടു ഇരിക്കുബോളണ് ഉണ്ണി കേറി വരുന്നേ.

“ചേട്ടായി എന്താണ് പരുവാടി “.എന്റെ ആരുകിലേക്ക് വന്നുനിന്ന് അവൻ ചോദിച്ചു.

“ചുമ്മാ ഒരു സിനിമ “.ഞാൻ മൂവി സ്റ്റോപ്പ്‌ ചെയ്തു അവനോട് പറഞ്ഞു.

“ഞാൻ വന്നത് ബുദ്ധിമുട്ടയോ “.

“ഇല്ലടാ “.

ചെക്കൻ എന്റെ അവസ്ഥ മനസിലാക്കി ചോദിച്ചുയേങ്കിലും ഞാൻ ചിരിച്ചോണ്ട് നിന്നും.

“ഒരു ഇഷ്ടമില്ലായ്‌മ,പിന്നെ താഴെ വെച്ച് ആരോടും ഒന്നും സംസാരിക്കുന്നെതും കണ്ടില്ല “.

“ആരോടും അതികം സംസാരമില്ലടാ,നദി നേരെത്തെ കിടന്നില്ലേ അവൾ ചിലപ്പോൾ എന്നേ പിടിച്ചുയിരുത്തും “.

“ഞാൻ കിടക്കുവാ “.എന്റെ മൂഡ് അറിഞ്ഞു കൊണ്ടു അവൻ തന്നെ ഒഴിഞ്ഞു.

“ഞാൻ താമസിക്കും “.

ഉണ്ണി കിടന്നു ഞാൻ വീണ്ടും മൂവി പ്ലേ ചെയ്തു.
Robert De Niro അഭിനയിച്ച Falling in Love ആയിരുന്നു.

സിനിമ അവസാനിക്കാൻ 10 മിനിറ്റ് കൂടെയുള്ളപ്പോൾ മേശയിൽ ഇരുന്ന എന്റെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി.ഡെസ്പ്ലയിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ എനിക്കും ഒരു കുളിരൂയായി.സിനിമ സ്റ്റോപ്പ്‌ ചെയ്തു കോൾ എടുത്തു.

“സഞ്ജന മേഡം”.സ്നേഹത്തോടെ ഞാൻ വിളിച്ചു.

“ഒന്നും പറയാതെ ഒരു പോക്ക് അല്ലായിരുന്നോ”.അവിടെന്നു പരാതി പറയു പോലെയായിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *