കൗതുകകരമായ കേസ് – 3 5

Curious case Part 3

Author : Willie Beamen | Previous Part


 

ഇതൊരു ക്രൈം ത്രില്ലെർ കഥയാണ്.

 

ഈ പാർട്ട്‌ വായിക്കുമ്പോൾ നായകനെ പറ്റിയുള്ള സംശയം മുഴുവൻ മാറുമെന്നു വിശ്വാസിക്കുന്നു.

ആദ്യ ഭാഗങ്ങൾ വായിച്ചില്ലെങ്കിലും കുഴപ്പമില്ല കഥയുടെ തുടക്കം കോളേജ് ഓപ്പണിങ് മുതലാണ്,വായിക്കുക അഭിപ്രായം പറയുക.ആദ്യത്തെ രണ്ട് ഭാഗത്തിൽ വന്നുപോയ കഥാപാത്രങ്ങൾ തന്നെയാകും കുടുതലും മുന്നോട്ട്.

curious case 3

ഷോപ്പിങ് കഴിഞ്ഞു വീട്ടിൽ വന്നു.ഒരു ഉറക്കം ഉറങ്ങി എഴുന്നേറ്റു.

പുതിയ കോളേജിൽ കുട്ടുകാരെ തരാമെന്നു സണ്ണി ഏറ്റുട്ടുണ്ട്.

പള്ളിഗ്രൗണ്ടിൽ അവന്മരും കാണും.നീ അങ്ങോട്ട് വന്നേച്ചാലും മതി.

സണ്ണിയുടെ വാക്കല്ലേ നേരിട്ട് കാണാതെ വിശ്വസിക്കാൻ പറ്റില്ല.

ഉണ്ണിയേ കൂടെ കൂട്ടാൻ വിളച്ചെങ്കിലും ചേച്ചി വിടാൻ സമ്മതിച്ചില്ല.

ഞാൻ ചേട്ടന്റെ ബൈക്ക് എടുത്തു പള്ളിഗ്രൗണ്ടിലേക്ക് ഇറങ്ങി 15മിനിറ്റ് ഓട്ടമുണ്ട് അങ്ങോട്ട്.

ഞങ്ങളുടെ നാട്ടിലെ ജാതി മതം നോക്കാതെ എല്ലാവരും കളിക്കാൻ വരുന്നതും പള്ളി ഗ്രൗണ്ട്.

ക്രിക്കറ്റും,ഫുട്ബോളും,വോളിബോളും ഒന്നിച്ചു കളിക്കുന്ന സ്ഥലം.

നല്ല ചെമ്മാണ്.ഗ്രൗണ്ട് കുത്തിപൊളിച്ചുയുള്ള പള്ളിയുടെ പല പ്ലാനും നാട്ടുകാര് നടത്താൻ സമ്മതിച്ചില്ല.

കേരള ടീമിലെ ഒരുപാട് പേര് കളിച്ച സ്ഥലമാണ്.

സമയം 6.30 കഴിഞ്ഞാണ് ഞാൻ ഗ്രൗണ്ടിലേക്ക് ചെല്ലുന്നത് കളി അവാസനിക്കുന്ന സമയം ആളും ബഹളം കുറഞ്ഞുയിരുന്നു.

അസ്തമയവും ചെമണ്ണിന്റ പൊടിയും വല്ലാത്ത ഒരു ഫീൽ.

സണ്ണിയെയും അവന്റെ കൂടെ നിൽക്കുന്ന മൂന്നു ചെറുപ്പകാരെയും ദൂരെനിന്നെ ഞാൻ കണ്ടുയിരുന്നു.

ബൈക്ക് നിർത്തി പെട്ടെന്ന് ഒരു നോട്ടം നോക്കി.

ക്ലബ്ബിന്റെ ജേഴ്സിയാണ് പിള്ളേരുടെ വേഷം.

ബൈക്ക് പതിയെ അവന്മാരുടെ അടുത്ത് കൊണ്ടു നിർത്തി.

പ്ലസ് ടു പഠിച്ചു കഴിഞ്ഞ പിള്ളേരാണ് മുഖത്തു പേരിനു മീശയും താടിയും.

ഫുട്ബോൾ കളി കഴിഞ്ഞു നിൽക്കുന്നതും കൊണ്ട് മണ്ണ് ജേഴ്സിൽ കാണാനുമുണ്ട്.

ഞാൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചുയിറങ്ങി.

പിള്ളേരെ വിട്ടു സണ്ണി എന്റെ അടുത്തേക്ക് നടന്നു വന്നു.

“ടിറ്റോ,ഇതു എബി ഹാരിസ് സാറിന്റെ മകനാണ് “.

എന്നേ നോക്കിനിന്ന മൂന്നുപോരോടുമായി പറഞ്ഞു സണ്ണി അവരെ പരിചയപെടാൻ എനിക്കുവേണ്ടി മാറി തന്നു.

കൂട്ടത്തിൽ ആരോഗ്യമുള്ള ഒരുവനെ ഞാൻ അടുത്തേക്ക് വിളിച്ചു.പക്ഷേ മൂന്നുപേരും ഒന്നിച്ചാണ് മുന്നിലേക്ക് വന്നത്.

“കുറച്ചു നാളായി ഞാൻ സ്ഥലത്തു ഇല്ലായിരുന്നു,നിങ്ങളുടെ പേര് എങ്ങനെ”.

“ഷാഹിർ,അലക്സ്‌,ടിറ്റോ”.അവന്റെ ഇടവും വലവും നിന്ന കുട്ടുകാരെ എനിക്കും പരിചയപെടുത്തി അവസാനം കൈ എന്റെ നേരെ നീട്ടി ടിറ്റോയാണ് മറുപടി പറഞ്ഞതും.

ഞാൻ മൂന്നുപേർക്കും ചിരിച്ചു കൊണ്ടു കൈകൊടുത്തു.അപ്പോൾ ടിറ്റോയാണ് ഇവരുടെ ലീഡർ.

ഇവനെ എവിടെയോ കണ്ടു മറന്ന ആളെന്നപോലെയാണ് എന്റേനേരെയുള്ള മുന്നിന്റെ നോട്ടം.

“നിങ്ങൾ പരിചയപെടേണ്ട ഒരാളും കൂടെയുണ്ട് എന്റെ കസിൻ ബ്രദർ ഉണ്ണി”.

” ചേട്ടാനും ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് എന്തിനാണ് “.ടിറ്റോയാണ് ആ ചോദ്യം ചോദിച്ചേ.

“ഇവിടെ പഠിക്കാൻ തീരുമാനിച്ചത് വളരെ വൈകിയാണ്,കമ്പനി അടിക്കാൻ ആരെങ്കിലും ഉണ്ടോന്നു സണ്ണിയോട് ചോദിച്ചു അവൻ നിങ്ങളുടെ പേര് പറഞ്ഞു”.

“സണ്ണി ചേട്ടനോട്‌ പറ്റില്ലെന്ന് പറയാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്”.അലക്സ്‌ കുറച്ചു മാറി നിന്നിരുന്ന സണ്ണിയെ നോക്കി കൊണ്ട് എന്നോട് പറഞ്ഞു.

“ഞങ്ങൾക്ക് ചേട്ടന്റെ കൂടെ കമ്പനി കൂടാൻ താല്പര്യമില്ല “.”ഞങ്ങൾ കോളേജിൽ പോകുന്നത് പഠിക്കാനാണ് “.ടിറ്റോ തുടങ്ങിയതും ഷാഹിറാണ് പറഞ്ഞു മുഴുവിപ്പിച്ചതും.

മുന്നിനെയും കണ്ടാൽ അറിയാം എങ്ങെനെയോ പാസ്സ് ആയിട്ട് ക്യാഷ് കൊടുത്തു അഡ്മിഷൻ വാങ്ങിയതാണെന്ന്,എന്നാലും പോട്ടെ.

“എന്നാ നിങ്ങൾ വിട്ടോ “.ചിരിച്ചോണ്ട് തന്നെ ഞാൻ അവരോട് പറഞ്ഞു.

എന്റെ വായിൽ നിന്നും ആ വാക്കു കേൾക്കാൻ നിന്നപോലെ സണ്ണിയെ നോക്കി ചിരിച്ചിട്ട് അവന്മാരും മൂന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *