സണ്ണി പറഞ്ഞത് തള്ള് കഥപോലെ തോന്നിയെങ്കിലും നമ്മടെ ചെക്കനെ മനസിലാക്കിയ ഒരുവളെ ഇന്നു ജീവിച്ചുയിരിപ്പുളും അവൾ അവനെ വിട്ടുയിട്ട് പോകുകയും ചെയ്തു.
നെൽസന്റെ വീട്ടിൽ..
കൈയിൽ ബന്റേജ് ചുറ്റി നെൽസൺ ലീവിങ് റൂമിൽ സോഫയിൽ ഇരിക്കുവാണ് അവന്റെ മുഖത്തു എന്തെന്നില്ലാത്ത കുറ്റബോധം.ആരുകിലായി അവന്റെ അമ്മയെന്നു പറിയില്ല നെറ്റിയാണ് വേഷം അവരുടെ എതിർവശത്തായി മയൂരിയുടെ രണ്ടാമത്തെ ഭർത്താവ് രാജ്‌മോഹൻ ഒരു ഫോൺകോളിൽ ആരോടും സംസാരിച്ചു ഇരുപോണ്ട്.
മയൂരി വാത്സല്യത്തോടെ തന്റെ മകനെ നോക്കി ദേഷ്യത്തോടെ എതിരെയിരിക്കുന്ന ഭർത്താവിനെയും.
കോൾ കട്ട് ചെയ്തു രാജ്‌മോഹൻ നെൽസനെ ദേഷ്യത്തിൽ നോക്കികൊണ്ടു എഴുന്നേറ്റു.
“നീ ആരോടാണ് പ്രശ്നം ഉണ്ടാക്കിയെന്നു അറിയാമോ “.
“അവൻ ആരോടും പ്രശ്നം ഉണ്ടാകും നാട് ഭരികുന്നത് നിങ്ങളുടെ പാർട്ടിയല്ലേ,എന്റെ മോനെ തല്ലിയവനെ തിരിച്ചു എന്തെങ്കിലും ചെയ്യാൻ പറ്റിയോ “.സ്വന്തം മോനെ സപ്പോർട്ട് ചെയ്തു ഭർത്താവിനെ കുറ്റപ്പെടുത്തിയും മയൂരി ദേഷ്യത്തോടെ സംസാരിച്ചു.
എന്നാൽ തന്റെ അമ്മയുടെ ആ പ്രവർത്തിയിൽ നെൽസനും ദേഷ്യവന്നെങ്കിലും മൗനം പാലിച്ചു.
“മയുരി പ്ലീസ് എന്റെ കൈയിൽ നിൽക്കുന്ന കേസല്ല”.
“നാണമില്ലേ മനുഷ്യ”.
രാജ്‌മോഹൻ തന്റെ കണ്ണുകൾ ഒരു നിമിഷം അടച്ചു.ദേഷ്യം നിയന്ത്രിച്ചു കൊണ്ട് അയാൾ കണ്ണുകൾ തുറന്നു.
“ഹാരിസിന്റെ മകനാണ്”.രാജ്‌മോഹന്റെ ശബദത്തിൽ ഒരു പതർച്ച ഉണ്ടായിരുന്നു.
“ഇപ്പോൾ പോലിസ് അല്ലല്ലോ,നിങ്ങൾക് ഇപ്പോളും അങ്ങേരെ പേടിയാണോ”.പുച്ഛത്തോടെ ചുണ്ട് ചുളുക്കി മയൂരി.
“ആ പയ്യൻ കുറച്ചു പ്രശ്നകാരനാണ് “.
“ആ ഭരതനെയൊക്കെ തീറ്റിപോറ്റുന്നത് എന്തിനാണ് “.
” ഭരതനാ വിളിച്ചേ ഹാരിസിന്റെ വീട്ടിൽ കേറിയ രണ്ടെണ്ണം ആശുപത്രിയിൽ കിടപോണ്ടെന്നു പറയാൻ “.രാജ്മോഹൻ രോഷത്തോടെ പറഞ്ഞു.
അതുകേട്ടു മയൂരി ദേഷ്യംകൊണ്ട് വിറച്ചു.
“അമ്മയുണ്ട് മോനു പോയി കിടന്നോ “.ദയനീയയോടെ നോക്കിനിന്ന നെൽസനെ മയൂരി പറഞ്ഞയച്ചു.
“സ്വന്തം കെട്ടിയോനെ കൊല്ലാൻ കൂടെനിന്നത് ഈ അധികാരം എന്റെ കൈയിൽ വരാനാണ്,ഒരു പിറ പയ്യനെ ഒതുക്കാൻ നിനക്ക് കഴിയില്ലേ,ഓഫീസ് ബോയ് ജില്ല സെക്രട്ടറി ആകാനായിട്ട് ഈ മയൂരി കഷ്ടപ്പെട്ട പോലെ നീ ആരുടെ മുന്നിലും കുനിയാൻ പോയിട്ടില്ലോ,എന്നിക്ക് അറിയാം ആരെ വിളിക്കണമെന്നു”.
രാജ്മോഹനെ പുച്ഛിച്ചു നോക്കിക്കൊണ്ട് മയൂരി റൂമിലേക്ക് പോയി.
മയുരിയുടെ വാക്കുകൾ കേട്ട് രാജ്‌മോഹന്റെ തലകുനിഞ്ഞു പോയിരുന്നു.ഒരേ സമയം രോഷവും പുച്ഛവും തോന്നി.
മുകളിൽ വാതിൽ കൊട്ടിഅടക്കുന്ന ശബ്ദം കേട്ട് രാജ്‌മോഹൻ പുറത്തേക്ക് പോയി.
ദേഷ്യത്തിൽ നമ്പർ കുത്തി ലാൻഡ് ഫോൺ എടുത്തു ചെവിൽ വെച്ചു മയൂരി.
“Sp ശ്രീകുമാർ “.മറുപുറത്തു കോൾ എടുത്തയാൾ പറഞ്ഞു.
“ശ്രീ എനിക്കൊരു ഹെല്പ് വേണം “.
“മായ “.അയാൾ വിശ്വാസം വരാതെ.”എന്താ മോളെ കാര്യം “.ഒരു ഏട്ടന്റെ വത്സത്തോടെ അയാൾചോദിച്ചു.
“ഹാരിസിന്റെ മോനെപറ്റിയാണ് “.മയൂരിയുടെ ശബ്ദത്തിലും ഒരിടർച്ച ഉണ്ടായിരുന്നു.
“ലൂക്കച്ചനെ പറ്റിയോ”.ശ്രീകുമാർ ആകാംക്ഷയോടെ തിരിച്ചു ചോദിച്ചു.
“അയാൾക്ക് വേറൊരു മോനിലെ “.
“നമ്മടെ എബി,എന്തടി കാര്യം”.ഇത്തവണ ശ്രീകുമാറും കുറച്ചു സീരിസായി.
“അവൻ നെൽസന്റെ ദേഹത്ത് കൈവെച്ചു “.
“നെൽസൺ എന്തെങ്കിലും വൃത്തികേട് കാണിച്ചു കാണു”.പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് ശ്രീകുമാർ എബിയെ കുറച്ചു ഓർത്തു ഒരു നിമിഷം.
“ശ്രീ “.മയൂരി പരിഭവത്തോടെ വിളിച്ചു.
“എബിയെ നിനക്ക് എന്തിനാണ്, ഞാൻ അവന്റെ കാര്യത്തിൽ നിന്നെ സഹായിക്കില്ല”. ശ്രീകുമാർ അങ്ങനെ പറഞ്ഞപ്പോൾ ദേഷ്യതോടെ മയുരി ഫോൺ വലിച്ചുയെറിഞ്ഞു.
എബി..മയുരി പല്ലുയുരുമി കൊണ്ട് ബെഡിൽ കിടന്നു ദേഷ്യത്തിൽ വിറച്ചു.
⏮️⏮️⏮️ ഒരു മണിക്കൂർ മുമ്പ്…
“നവാസ് കേസ് എടുക്കേണ്ട”.
“എന്നാലും “.
“തന്നിക്കും പറഞ്ഞാൽ മനസ്സിലായില്ലേ വന്നത് ഭരതന്റെ ആളുകളാ പോയി പിടിക്കും”. എബിയെ ജോസി മുന്നോട്ട് പോകാതെ പിടിച്ചുവെച്ചകാൻ നോക്കിയെങ്കിലും ഒരെണ്ണം നവാസിന് കിട്ടേണം എന്നപോലെ പിടിക്ക് അത്ര മുറുക്കം ഇല്ലായിരുന്നു.
