കൗതുകകരമായ കേസ് – 3 5

“സോറി,ശെരിക്കുയോരും അധികപ്പറ്റാണോ ഈ റൂമിൽ”.

ചെക്കൻ സെന്റിയായി.

ഞാൻ ആ ഉദ്ദേശത്തിൽ പറഞ്ഞത് അല്ലായിരുന്നു.

ഉണ്ണിയെ എനിക്ക് ഇഷ്ടമാണ് പക്ഷേ ഒരിക്കലും എന്റെയൊരു കമ്പനിക്കാരനാക്കാൻ കഴിയില്ല.

“കൂട്ടുകരനായി കാണാൻ പറ്റില്ല എന്റെ അനുജനാണ് നീ,ആ ബഹുമാനം തിരിച്ചു കാണിക്കണം,എന്നെ അറിയാവുന്നർക്ക് അറിയാം മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവത്തിലേക്ക് കടന്നു ചെന്നു അഭിപ്രായം ഞാൻ പറയാറില്ല,പോയി കിടന്നോ “. മൗനമായിരിക്കുന്ന ഉണ്ണിയുടെ തൊള്ളിൽ പിടിച്ചു ഞാൻ പറഞ്ഞു.

ഉണ്ണി ഒരു ഗുഡ്നെറ്റ് പറഞ്ഞു ബെഡിലേക്ക് കിടന്നു.

ഞാൻ തിരിഞ്ഞുയിരുന്നു വീണ്ടും മൂവി പ്ലേ ചെയ്തു.

സംഭവം വേറൊന്നുമല്ല എന്നെപ്പടെ അവഗണിച്ച ടിറ്റോയും കൂട്ടുകാരും മുന്നിൽ ഇങ്ങനെ നിൽകുവാ.അതിന്റെ ഫ്രുസ്ട്രേഷൻ തീർക്കാൻ ഉണ്ണിക്ക് ഒരു കൊട്ട്.

⏩⏩⏩

പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് തന്നെ ഞാൻ എഴുന്നേറ്റു ഇന്നു മുതൽ ജോഗിംഗ് ആരംഭിക്കണം.

സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നപ്പോൾ മമ്മി മുന്നിൽ.

രാവിലെ കുളിയും കഴിഞ്ഞു അടുക്കളയിൽ കയറന്നുള്ള പരുപാടിലാണ്.

“നിന്റെ തീരുമാനത്തിൽ മാറ്റാംയൊന്നുമില്ലലോ”. രാവിലെ കുളിച്ചിട്ടും മുഖത്തു ദേഷ്യം തന്നെ.

“എന്റെ മമ്മി,23 വയസ്സ് അല്ലെയായിട്ടുള്ളു “.

“പ്രസവിച്ച എന്നിക് അറിയാല്ലോ നിന്റെ പ്രായം “.പുച്ഛത്തോടെ പറഞ്ഞു കൈയ്യിലെ ന്യൂസ് പേപ്പർ ടിപ്പോയിലിട്ടു എന്റെ നേരെ തിരിഞ്ഞു.”കോളേജാണ് അതോർമ്മ വേണം”.

മമ്മിക്ക് തിരിച്ചു ഒരു പുഞ്ചിരി കൊടുത്തു ഒന്നും പറയാൻ നിൽക്കാതെ ഞാൻ ഡോർ തുറന്നു മുന്നോട്ട് നടന്നു..

⏩⏩⏩

“ഫാസ്റ്റ് ഇയർ”.മുഖത്തു വളിച്ചചിരിയും സെറ്റ് ചെയ്തു ചോദിച്ച ടിറ്റോയെ പാടെ അവഗണിച്ചു കളഞ്ഞുയിരുന്നു മുന്നിലെ സിമിന്റ് ബെഞ്ചിലിരിക്കുന്ന പെണ്ണ് കൊച്ച്.

നമ്മടെ ടിറ്റോ വിടുമോ.”എന്താ മോളെ ജാഡയാണോ “.

“തനിക്ക് മലയാളം വായിക്കാൻ അറിയില്ലേ “.

ആ കൊച്ചിനെ കുറ്റം പറയാൻ പറ്റുമോ.ഫാസ്റ്റ് ഇയർ ബ്ലോക്കിന്റെ മുന്നിലെ സിമെന്റ് ബെഞ്ചിൽലിരിക്കുന്ന ആളോട് തന്നെ വഴി ചോദിക്കാൻ കാണിച്ച ടിറ്റോയുടെ ആ മനസ്സ്.

“എന്താടി ഇവിടെ “.അവരുടെ ആരുകിലേക്ക് ചുരിദാർ ഇട്ടൊരു മറ്റൊരു പെണ്ണ് കൊച്ച് വന്നു ചോദിച്ചു.

“എന്റെ പേര് ടിറ്റോ “.

“ഇതു തന്നെ പ്രശ്നം”കൂടുതൽ തുടരാൻ സമ്മതിക്കാതെ കുട്ടുകാരിയോട് പറഞ്ഞു അവൾ ബെഞ്ചിൽ നിന്നും എഴുന്നേറ്റു.

“ചേട്ടൻ ക്ലാസ്സിൽ പോകാൻ നോക്കു “.വന്നു നിന്ന പെണ്ണ് പറഞ്ഞു.

“കുറച്ചു മര്യാദയോക്കെ ആകാം”. ബെഞ്ചിലെ കൊച്ചിനെ വിട്ട് വന്ന പെണ്ണിന്റെ പുറകെയായി ടിറ്റോ.

“എടോ താൻ പോകാനല്ലേ പറഞ്ഞേ “.

“എന്താ അനിയാ പ്രശ്നം”. അഞ്ചാടി 7 ഇഞ്ച് പൊക്കത്തിൽ അങ്ങോട്ട് വന്നവനാണ് ഇഷാൻ. നമ്മടെ ടിറ്റോ വഴി തിരക്കിയ പെണ്ണ്കൊച്ച് ബബിതയുടെ സ്വന്തം ചേട്ടൻ.

ഇഷാൻ വന്നപ്പോൾ തന്നെ തന്റെ കൂട്ടുകാരിയെയും വലിച്ചുകൊണ്ട് ഓടിയത് ശരണ്യ.ഇഷന്റെ കൂട്ടുകാരൻ സന്ദീപിന്റെ പെങ്ങൾ.

“ഇവിടെ ഒരു പ്രശ്നവുമില്ല ചേട്ടൻ പോകാൻനോക്ക് “.

ഇഷാനെ ഒഴുവാക്കി തിരിഞ്ഞു നോക്കിയ റ്റിറ്റോയുടെ മുന്നിൽ ആടുകിടന്ന പുടപോലുമില്ല.

“ആരാ അനിയാ ഇവിടെയിരുന്ന കൊച്ച് നിന്റെ കാമുകിയാണോ “.

തമാശപോലെയാണ് ഇഷാൻ ചോദിച്ചതെങ്കിലും. വള്ളിപിടിക്കാൻ നടക്കുന്ന ഏതുതോരുവനെ പോലെയും അതൊരു പരിഹാസം പോലെയാണ് ടിറ്റോക്ക് തോന്നിയതു.

“ആണെങ്കിൽ ഏട്ടനു എന്താ”.താനെ അനിയയെന്നു വിളിച്ച ഇഷാനെ തിരിച്ചു ഏട്ടനുവിളിച്ചു ടിറ്റോ.

അവന്റെ ഏട്ടാ വിളി കേട്ടോപ്പോൾ ഒരു പുഞ്ചിരി തോന്നിയെങ്കിലും.

“അളിയാൻ വാ “.ഇഷാൻ ടിറ്റോയുടെ തോളിൽ കൈയ്യിട്ടു കൊണ്ട് മുന്നോട്ട് നടക്കൻ ഒരുങ്ങി.

“അളിയൻ ദേഹത്തൂന്ന് കൈയെടും”.

ഇഷന്റെ കൈയെടുത്തു മാറ്റി കൊണ്ട് ടിറ്റോ കുറച്ചു മുന്നോട്ട് നീങ്ങിനിന്നും.

സ്വന്തം അളിയാനാല്ലേ മുന്നിൽ നിൽകുന്നെ അങ്ങനെ വിടാൻ പറ്റുമോ ഇഷാൻ വീണ്ടും തോളിൽ മുറുക്കി പിടിച്ചു ഒപ്പം നടക്കാൻ നോക്കി.

നിന്നോട് പറഞ്ഞു..ഒരു കാര്യമില്ലാതെ ടിറ്റോയുടെ വലതുകൈ ഇഷന്റെ കോളറിൽ കുത്തിപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *