അവസാനം കൈയിൽ കിട്ടിയ കസേരയും പൊക്കി പിടിച്ചു ഇഷന്റെ തല പൊളിക്കാൻ തുടങ്ങിയാ ഞാൻ പകുതിയിൽ നിർത്തിയിരുന്നു.
തന്റെ ചെവി പൊത്തിപിടിച്ചു ക്ലസിന്റെ മുലയിൽ എന്നെ പേടിയോടെ നോക്കി നില്കുവന്നവളെ കണ്ടാണ്.
⏩⏩⏩
പ്രിൻസിപ്പാളിന്റെ റൂമിൽ…
“മല്ലിക ടീച്ചർക്ക് പറ്റില്ലെങ്കിൽ റിസൈൻ ചെയ്തു പോകാൻ നോക്ക് “.
“കോളേജ് തുറന്ന ദിവസം തന്നെ ഇവന്മാര് തുടങ്ങി “.
പ്രൻസിപ്പാൾ ഭുവനചന്ദ്രൻ സാറിന്റെയും ഇംഗ്ലീഷ് സാർ അശോകൻ സാറിന്റെ ശബ്ദം ആ റൂമിൽ മുഴങ്ങി കേട്ടു.മല്ലിക ടീച്ചറിന്റെ നേരെയാണ് രണ്ടും.
മല്ലിക ടീച്ചർ വേറെയരുമല്ല.എന്നെ പേടിയോടെ നോക്കിനിന്നവൾ തന്നെ.
സാറുമാർ രണ്ടു ഇത്രയും സമയം സന്ദീപിനെയും ഇഷാൻയും പൊളിച്ചു അടിക്കുയായിരുന്നു അതു കഴിഞ്ഞണ് ക്ലാസ്സ് ടീച്ചർ മല്ലികയുടെ നേരെ തിരിഞ്ഞത്.
നെൽസൺ ഹോസ്പിറ്റലിൽ പോയിരുന്നു.പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ കണ്ണു ചുവപ്പിച്ചു എന്നെ നോക്കി ദഹിപ്പിക്കുന്നവാളേയായിരുന്നു.
“താൻ ഏതാടോ “.പ്രൻസിപ്പാൾ എന്നോടായി.
“ഹാരിസ് ന്യൂ അഡ്മിഷൻ “. അശോകൻ സാർ ഇടയിൽ കയറി പറഞ്ഞു.
“തല്ല് പിടിക്കാനാണോ മോനെ നീ ഇങ്ങോട്ട് വന്നത് “. എന്നെ നോക്കി പുച്ഛിച്ച പ്രൻസിപ്പാലിനെ ഞാൻ പാടെ അവഗണിച്ചു.
“ആ നെൽസൺ ഒക്കെയല്ലേ”.
“കുഴപ്പമില്ല സാർ കൈയിൽ പ്ലാസ്റ്റർ ഇടണം”. നൗഷാദ് സാർ മറുപടി പറഞ്ഞു.
“ഹരി “. പ്രിൻസിപ്പാൾ എന്നെ വിളിച്ചു.
“നോ സാർ,ഹാരിസ് “.ഞാൻ അയാളെ തിരുത്തി.
ആ റൂമിൽ മൂന്നു ടീച്ചർമാര് വേറെയുണ്ടായിരുന്നു. എന്റെ ക്ലാസ്സ് ടീച്ചർ വിമല പിന്നെ എന്റെയും ചേട്ടന്റെ ക്ലസ്മേറ്റ് ആയിരുന്ന ട്രിസ.
“ഇഷൻ കേൾക്കാൻ പറയുവാ ഇനിയൊരു പ്രശ്നം ഉണ്ടായാൽ മോൻ എക്സാം എഴുതില്ല, ഹാരിസ് തന്നോട് കൂടെയാണ് പുതിയ കോളേജ് കണ്ടുപിടിച്ചിട്ട് ഇനി പ്രശ്നം ഉണ്ടക്കാൻ ഇറങ്ങിക്കോ “.
ഭുവനചന്ദ്രൻ മുഖത്തെ കണ്ണട എടുത്തു മാറ്റികൊണ്ട് ഞങ്ങളെ മുന്നിനെയും നോക്കി.”പോകോ”.
ആദ്യ ഇറങ്ങി പോയത് സന്ദീപ്പു ഇഷനുമായിരുന്നു അവരുടെ പുറകെ ടീച്ചമാരും.
അശോകൻ സാറും നൗഷാദ് സാറും ഇവിടെ തന്നെ നിന്നും.
“സാർ ഈ പയ്യൻ, ഇറങ്ങി പോയവന്മാരുടെ ഫാമിലി “. നൗഷാദ് സാർ പേടിയോടെ എന്നെയും പ്രൻസിപ്പളേയും നോക്കി.
“എബി,ഇത് അശോകൻ, നൗഷാദിനെ നിനക്ക് അറിയാല്ലോ”.
“അങ്കിൾ ഞാൻ പോകുവാണ് “.ഒരു ക്ലാസ്സ് തല്ലിപൊളിച്ച എന്നിക്ക് സസ്പെൻഷൻ തരാതെ സേഫ്യാക്കിയ പ്രിൻസിപ്പാൾ ചന്ദ്രൻഅങ്കിൾ നമ്മടെ ഒരു ഫാമിലി ഫ്രണ്ട് കൂടെയാണ്.
റൂമിൽ നിന്നിരുന്ന സാറുമാരെ നോക്കിയൊന്നു ചിരിച്ചു ഞാൻ ഇറങ്ങി.
കോളേജ് നിഷ്ശബ്ദം.
എന്റെ പ്രേതിക്ഷ പോലെ പുറത്തു ട്രിസ നിൽക്കുണ്ടായിരുന്നു.
“എന്താണ് കൊച്ചുമുതലാളിയുടെ അവഗമന ഉദ്ദേശം “. ഇവൾക്കും എന്നോട് പുച്ഛം തന്നെ.
“ദുരുദ്ദേശമില്ല,പഠിക്കണം “.മുഖത്തേക്ക് സൺഗ്ലാസ് എടുത്ത് വെച്ചുകൊണ്ട് ഞാൻ മുന്നോട്ട് നടന്നു.
” നാണമില്ലല്ലോ “.അത്രയും പറഞ്ഞു ട്രിസ പോയി.
നാണമില്ലാത്തതുകൊണ്ട് ഞാൻ മുന്നോട്ട് തന്നെ നടന്നു.
അവൾക്ക് എന്തുവേണേലും പറയാം.ഞാൻ നിങ്ങളോട് ഒരു കള്ളം മാത്രമേ പറഞ്ഞിട്ടു ഉള്ളത് ഇനിയും പറയുന്നതും ആ കള്ളം മാത്രമായിരിക്കു.എന്റെ പ്രായതിനെ കുറിച്ചാണ്.
എന്തിനായിരുന്നു ഈ ഷോ.
ഇഷാനെ തല്ലിയത് എന്നിക്ക് വേണ്ടിയാണ്.
അല്ലെങ്കിൽ എന്റെ ഫ്രണ്ട്ഷിപ്പ് വേണ്ടെന്നു വെച്ച ഇവന്മാർക്ക് വേണ്ടി ഒരു ക്ലാസിലെ മുഴുവൻ പിള്ളാരെയും എടുത്തിട്ട് ഇടിക്കുമോ.
ഇന്നു ക്ലാസ്സിൽ പോകണ്ട.കോളേജിന്റെ പുറത്തേക്ക് നടന്നു മല്ലിക കൊള്ളാം പെണ്ണിന്റെ ആ നോട്ടം.
ബസ്സ് പിടിച്ചു സണ്ണിയുടെ ഓഫീസിലേക്കാണ്.
മുന്നിൽ കണ്ടപ്പോൾ തന്നെ അവന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ കേട്ടു.
അവൻ പറഞ്ഞതിന്റെ ഓപ്പാസിറ്റ് ആണലോ ഞാൻ ചെയിതതും.
“നെൽസന്റെ വീട്ടുകാർ സിനാണ് “.എന്നെ ചിത്തപറഞ്ഞു കഴിഞ്ഞു അത്ര താല്പര്യമില്ലതെ മട്ടിൽ സണ്ണി പുറത്തേക്ക് പോയി.
സണ്ണി പറഞ്ഞ തെറിയൊക്കെ ഞാൻ കേട്ടെങ്കിലും മനസിൽ മുഴുവൻ മല്ലികയാണ്.
“നീ എന്തിനാടാ അവന്മാരെ തല്ലിയത് “. പോയ സ്പീഡിൽ തിരിച്ചു വന്നു സണ്ണി ചോദിച്ചു.
