“ഉണ്ണിയെ കൈവെച്ചപ്പോൾ “.
“എന്നിട്ട് ഉണ്ണി എവടെ “.ചുറ്റു കണ്ണോടിച്ചു എന്നെ ആക്കി പറയുന്നനവനെ നോക്കി ഞാൻ വാ പൊതിപിടിച്ചുയിരുന്നു.
“കോടികൾ മുല്യമുള്ള ബിസിനസ് കളഞ്ഞു നീ പിള്ളാ കളിക്കാൻ ഇറങ്ങിയിരിക്കവാ”.
“ടെ ഇനിയില്ല”.
“വാ “.
“പോടാ രാവിലെ തന്നെ അടിക്കണോ “.
“അടിക്കനാല്ല “.
“പിന്നെ”.
“രചനക്ക് നിന്നെ കാണണമെന്ന്”.
“കാണണോ”.സണ്ണിയുടെ പുറകിൽ പിടിച്ചു മുന്നോട്ട് തള്ളി കൊണ്ട് ഞാൻ പുറകെ നടന്നു.
രചന എന്റെ ആദ്യത്തെ ലേഡി ഫ്രണ്ട്.കുറച്ചു നാളുകൾ കഴിഞ്ഞു എന്റെ ഫ്രണ്ട്ഷിപ്പ് അവൾക്ക് പ്രേമമായിട്ട് തോന്നി.എല്ലാം മനസ് തുറന്നു സംസാരിക്കാൻ ഒരു പെണ്ണ് സുഹൃത് വേണമെന്ന് തോന്നാൻ കാരണം ഇവളാണ്.
“ഡാ പുല്ലേ”.സണ്ണി എബിയെ വിട്ടു ബൈക്ക് എടുത്തു.
ബൈക്ക് രചനയുടെ വീട് ലക്ഷ്യമാക്കി നീങ്ങി.
സണ്ണിയുടെ ബൈക്ക് ചെന്നു നിന്നത് ഒരു വർക്ക വീടിന്റെ മുന്നിലാണ്.അവളുടെ അച്ഛന്റെ ഓട്ടോ മുന്നിൽ കിടപോണ്ട്.ഇവളേ വെച്ചു നോക്കുബോൾ അങ്ങേരു നല്ലൊരു മനുഷ്യനാണ്.
സണ്ണി പോയ് വാതിലിൽ മുട്ടി.
വാതിൽ തുറന്നത് രചന ആയിരുന്നു.
നിലകരയുള്ള ഒരു സെറ്റ്മുണ്ട് ആയിരുന്നു അവളുടെ വേഷം തലയിൽ മുല്ലപ്പൂവ്.
എന്നെ കണ്ടപാടെ സണ്ണിയെ മറികടന്നു എന്റെ നെഞ്ചിലേക്ക് വന്നു വീണുയിരുന്നു അവൾ.
മൂന്നു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ.
“കുറെയായില്ലെടാ”.നനഞ്ഞ മിഴികൾ ഉയർത്തി ചോദിക്കുന്നവൾക്ക് ഞാൻ മറുപടിയായി ഒരു പുഞ്ചിരി കൊടുത്തു.
“വാ അകത്തേക്ക് “.
അവൾ മുന്നേ നടന്നു ഞാൻ സണ്ണിയെ ഒന്നുനോക്കി കണ്ണുമിഴിച്ചു.അവൻ ആണെങ്കിൽ വായും കടിച്ചുപിടിച്ചു നിൽകുവാണ്.
നിന്നക്ക് ചിരി വരുന്നുണ്ട് അല്ലെടാ പട്ടിസണ്ണി.
നമ്മൾ ഒരിക്കലും ചെയ്യില്ല എന്നാ പറഞ്ഞ കാര്യം ചെയ്യുമ്പോൾ അതിനു ദൃശ്സാക്ഷി ആയിട്ട് നമ്മടെ ചങ്ക് കൂടെ ഉണ്ടെങ്കിൽ.
ഞാൻ പണ്ടേ പറഞ്ഞ കാര്യമാണ് ഇനി ഒരിക്കൽ പോലും രചനയുടെ വീട്ടിൽ വരില്ലെന്ന്.തെറ്റുകൾ മാത്രം ചെയ്യാൻ കൂടെ നടക്കുന്ന ഒരു തെണ്ടി കൂട്ടുകാരനാണ് സണ്ണി.എന്നാലും ഇവന്റെ ഉദ്ദേശം പിടികിട്ടുന്നില്ലലോ.
ഹാളിലെ കസേരയിൽ ഞങ്ങൾ ഇരുന്നു.
“അച്ഛനില്ലേ”.ഞാൻ ചോദിച്ചു.
“ടൗണിൽ പോയി,ഞാൻ ചായ എടുകാം,എബി എന്റെ കൂടെ വാ “.
ഞാൻ സണ്ണിയെ നോക്കി അവളുടെ പിറകെ അടുക്കളയിൽ പോയി.
ചായയൊക്കെ റെഡിയാണ് അപ്പോൾ ഇതൊരു പ്ലാനാണ്.
അവൾക്ക് എന്നോട് എന്തോ പറയുന്നുണ്ട്.പക്ഷേ തൊണ്ടയിൽ നിന്നും പൊങ്ങി വരില്ലലോ.വായാടി പെണ്ണുങ്ങൾ സ്വന്തം കാര്യം വരുബോൾ മിണ്ടപുച്ചയാകും.
“എന്നാടി “. എന്നിക്ക് പിന്നെ ഇവളുടെ പിറകെ നടക്കൻ സമയമില്ല ചിരിക്കാൻ ശ്രെമിക്കുന്നവളെ നോക്കി മുൻ കൈയെടുത്തു ഞാൻ ചോദിച്ചു.
“കഴിഞ്ഞ ദിവസം എന്റെ കല്യാണം ഉറപ്പിച്ചു “.
സന്തോഷം സംതൃപ്തി ഞാൻ ചിരിക്കാതെ ഇരിക്കാൻ ചുണ്ടിൽ കടിച്ചുപിടിച്ചു മുഖം കുറച്ചു കുനിച്ചു പിടിച്ചു.
“നല്ല കാര്യം “.വായിൽ നിന്നും വീണു പോയതാ.
“പയ്യനെ നീ അറിയും,ശ്യാം “.
“നീ ഒക്കെയല്ലേ “.
“നല്ലൊരു ജോലിയുണ്ട് പഴയപോലെ അല്ല, നിന്നെ കുറച്ചു ചോദിച്ചു വളരെ കുറച്ചു ആളുകൾ മാത്രമുള്ള ചടങ്ങ് നീ വരുവോ “.
“പണ്ട് നീ എന്നോട് പറഞ്ഞ ഇഷ്ടം ഇപ്പോളും ഉണ്ടോ “.
അവളോന്നു ഞെട്ടി.
“അതൊക്കെ തമാശയായിട്ടാണ് ഞാൻ കാണുന്നെ “.പക്ഷേ പെണ്ണ് എന്നെ ഞെട്ടിച്ചു കേട്ടോ ചിരിച്ചു കൊണ്ടുതന്നെ മറുപടി.
“ശെരിക്കും “.
“അതേടാ “.
രക്ഷപെട്ടു.
“തിരിച്ചു വന്നുകഴിഞ്ഞു ഞാൻ ആദ്യം അന്വേഷിച്ച വെക്തി നിയാണ്,ചോദിക്കാൻ കരുതിയ ഒരു ചോദ്യം ഇനി വേണ്ട “.
“ഡാ ഞാൻ “.
അവളുടെ ചുണ്ടിൽ ഞാൻ ചുണ്ടുവിരൽ വെച്ച്.
“ഞങ്ങൾ ഇറങ്ങേട്ടെ “.ഞാൻ തിരിഞ്ഞു നടന്നു.
“വാടാ “. സണ്ണിയെ നോക്കി ഞാൻ പുറത്തേക്ക് ഇറങ്ങി അവളെ നോക്കാനേ പോയില്ല. സണ്ണി ആണെങ്കിൽ അവളെ നോക്കി കൈയൊക്കെ കാണിക്കുന്നുണ്ട്.
“ബൈക്ക് എടുക്കടാ “.ഞാൻ അവന്റെ പുറത്തുയൊന്നും കൊടുത്തു.
സണ്ണി ബൈക്ക് എടുത്തു ഞാൻ ആണെങ്കിൽ അവനെ മാറഞ്ഞു തന്നെയിരുന്നു അവളുടെ മുറ്റം കഴിയുന്നവരെയും..
