കൗതുകകരമായ കേസ് – 3 5

“പാർട്ടി സെക്രട്ടറിയുടെ മോനെയാണ് കൈവെച്ചതും”.

ഹാരിസ് ദേഷ്യത്തോടെ വാ പൊളിച്ചു നിൽക്കുന്ന ഭാര്യയെ നോക്കി ചിരിച്ചു കൊണ്ട് ഡ്രസ്സ്‌ മാറി.

“നിങ്ങൾക് ഒന്നും വിളിച്ചു പറയമെല്ലെ”.

“അവന്റെ പേര് ഹാരിസ് എബ്രഹാം വലിയവീട്ടിലെന്നാണ്,എന്റെ സഹായം അവനുവേണ്ട”.

ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ പുറത്തേക്ക് പോകുന്ന ഹാരിസിനെ നോക്കി സ്മിത പേടിയോടെ പഴയ ഒരെന്നോന്നു ആലോചിച്ചു നിന്നും.

⏩⏩⏩

“ശെരിക്കും അങ്ങേര് ആരാണ്”.ഷാഹിറിന്റെ വായിൽ നിന്നുമായിരുന്നു ആ ചോദ്യം.

മൂന്നുപേരും പള്ളി ഗ്രൗണ്ടിൽലാണ് കോളേജ് വിട്ടു വീട്ടിൽ പോലും പോകാതെ എബിയെ പറ്റിയുള്ള ചിന്തയിലാണ്.

“നീ കണ്ടതല്ലേ അവന്മാരുടെ ക്ലാസ്സ്‌ റൂമിന്റെ അവസ്ഥ”. ടിറ്റോക്ക് താല്പര്യമില്ല എബിയുടെ പുറകെ പോകാൻ.

“നമ്മക്ക് സണ്ണി ചേട്ടനോട് ഒന്നും ചോദിച്ചല്ലോ”.അലക്സ്‌.

“കഴിഞ്ഞദിവസം റോങ്ങ്‌ ആയിട്ടാണ് പെരുമാറിയത്”.ടിറ്റോയുടെ മനസ്സിൽ പക്ഷേ ഒരുപേടിയാണ്.

“നീ വാടാ ചോദിച്ചു നോകാം,ഉണ്ണിയുടെ ചേട്ടൻ അല്ലെ”.അലക്സ്‌ അവനുമാത്രം അറിയാവുന്ന കാര്യം കൂടെ പറഞ്ഞു രണ്ടിനേം പൊക്കൻ നോക്കി.

“അവനോടും ചോദിക്കാം,ആദ്യം സണ്ണിയെ പിടിക്കാം”.ഷാഹിർ തന്നെ മുന്നേ എഴുന്നേറ്റു.

ടിറ്റോയും കൂട്ടുകാരും സണ്ണിയുടെ വീട്ടിലേക്ക് നടന്നു..

അൻസി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുബോളാണ് പറ്റിവില്ലാത്ത മുഖങ്ങൾ വീടിന്റെ ഗേറ്റിൽ കണ്ടത്.

“എന്താ പിള്ളേരെ”. അൻസി ചോദിച്ചു.വന്നവരെ മുന്നിന്നെയും മൊത്തത്തിൽ ഒന്നും നോക്കി.തോളിൽ ബാഗ് കിടപോണ്ട് പഠിക്കാൻ പോയിട്ട് വരുന്നവഴിയാണ്.

സണ്ണി പുറത്തെ പിള്ളരെയുമായി കൂട്ടുകുടുന്നത് അൻസിക്ക് ഇഷ്ടമല്ല.

“സണ്ണി ചേട്ടൻ”.ടിറ്റോ ചോദിച്ചു.

“അകത്തുണ്ട്”.

അത്ര തിളക്കമില്ലാതെയാണ് അൻസിയുട മറുപടിയെന്നു പിള്ളേർക്ക് തോന്നി.

ഹെൽമെറ്റ്‌ തലയിൽ വെച്ചു മുന്നിന്നെയു ദഹിപ്പിച്ചു നോക്കിയാണ് അൻസി സ്കൂട്ടർ മുന്നോട്ടു എടുത്തത്.

മമ്മി പോയ പുറകെ ഗേറ്റ് അടക്കാൻ വന്ന സണ്ണി കാണുന്നെ വീടിലേക്ക് കയറിവരുന്ന ടിറ്റോയാണ്.

“തല്ലുകൊളി എന്താ,തല്ല്കൊള്ളികൾ ഒന്നിച്ചാണോ”. പുറകെ വന്നവരെയും കണ്ടപ്പോൾ വലിയ വായിൽ ചിരിച്ചു കൊണ്ടു പുറത്തേക്ക് വന്നു.

“എബി ചേട്ടൻ ഒക്കെയല്ലേ”.അലക്സ്‌ ചിരിച്ചു കൊണ്ടു ചോദിച്ചു.

“അവന്നെന്താ,ഇപ്പോൾ കിടന്നു ഉറങ്ങുയായിരിക്കും”.സണ്ണി അത്ര കാര്യമാക്കിയില്ല മുന്നിന്റെ വരവ് എന്തെന്ന് ഒരു ഐഡിയ കിട്ടീട്ടുണ്ട്.

“അതല്ല ചേട്ടാ”.ടിറ്റോയായിരുന്നു.

“നീയൊക്കെ പോകാൻ നോക്കു അവന്റെ കാര്യത്തിൽ അന്യവിശ ടെൻഷൻ വേണ്ട”.സണ്ണി ഗേറ്റിൽ പിടിച്ചു കൊണ്ട് മൂന്നുപേരെയും നോക്കി. ഇറങ്ങി പോടാ മൈരുകളെ എന്നാ ലൈൻ കൂടെ അതിൽ ഉണ്ടായിരുന്നു.

ടിറ്റോ ദേഷ്യത്തോടെ ഷാഹിറിന്റെ കൈയിൽ പിടിച്ചു.

നിചോദിക്കു എന്നു പറയുപോലെ അപ്പുറം നിന്നും അലക്സ്‌ കണ്ണുകൊണ്ടു ഷാഹിറിനെ നോക്കി പേടിപ്പിച്ചു.മൈരുകളെ ചുണ്ടുചുളുകി രണ്ടുപേരെയും നോക്കി ഷാഹിർ തന്നെ ചോദിക്കാൻ മുന്നോട്ട് വന്നു.

“മൂന്നു നിന്നും തുള്ളാതെ പോകാൻ നോക്കു”.സണ്ണി കുറച്ചു ദേഷ്യത്തിൽ തന്നെ ഇത്തവണ പറഞ്ഞു.

“ശെരിക്കും എബി ചേട്ടനാരാ”.ഒന്നും പേടിച്ചു നിന്നെങ്കിലും ഷഹീർ ധൈര്യത്തോടെ ചോദിച്ചു.

സണ്ണി മുന്നിൽ നിൽക്കുന്ന മൂന്നുപേരെയും നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട്.

“ഇന്നത്തെ തല്ലിന്റെ പുറത്താണ് മകൾ അവനെ പറ്റി അറിയാൻ ഇവിടെ വന്നത്തേന് എന്നിക്ക് മനസ്സിലായി, ടിറ്റോ നിന്നെ തല്ലിയത് കൊണ്ടല്ല,ഉണ്ണിയെ തല്ലിയത് കൊണ്ടുമല്ല,പഴയയൊരു കണ്ണക്കിന്റെ പുറത്താണ്”.

തങ്ങൾക്ക് വേണ്ടിയല്ല എബി തല്ലിയത് മുന്നിന്റെ മനസ്സിൽ ചെറിയ ഒരു വിഷമം ഉണ്ടായി.

സണ്ണി ഗേറ്റ് അടച്ചു.മൂന്നുപേരും പരസ്പരം നോക്കി.

“കേറിവാ”. ഷാഹിറിന്റെ തോളിൽ കൈയ്യിട്ടു കൊണ്ട് സണ്ണി വീടിന്റെ അകത്തേക്ക് നടന്നു.

പുറകെ ടിറ്റൊയും അലക്സും.

സണ്ണിയുടെ റൂമിലേക്കാണ് മുന്നിനെയും കൊണ്ടുവന്നു ഇരുത്തിയത്.സണ്ണി ക്യാമ്പ്യൂട്ടറിന്റെ മുന്നിലെ കസേരയിൽ ഇരുന്നു.എതിരെയുള്ള ബെഡിൽ ടിറ്റൊയും ഫ്രെണ്ട്സും.

Leave a Reply

Your email address will not be published. Required fields are marked *