“അയ്യോ… ഞാനങ്ങു മറന്നു പോയാൽ തമ്പുരാട്ടി എന്തു ചെയ്യും?”
“ദേ, വേണ്ട വേണ്ട… അറിയാലോ… നോമ്പെടുത്തേക്കുവാ ഞാൻ… എനിക്കെങ്ങാനും വിശന്നാൽ പരമശിവൻ നിങ്ങളെ ഭസ്മമാക്കും 😒😒😒”
“എന്റെ ദൈവമേ… കേട്ടോടാ നിന്റെ ഭാര്യ പറഞ്ഞത്?”
സരസ്വതി മൂക്കത്തു വിരൽ വെച്ചു.
“അൻപതു വയസിനു ശേഷം അമ്മക്ക് കണ്ടകശ്ശനിയാ.. അതിങ്ങനെ അങ്ങ് വന്നെന്ന് കൂട്ടിയാൽ മതി… ഇതു പിന്നെ സ്വന്തം മക്കളെക്കാളും ഭേദപ്പെട്ട കണ്ടകശ്ശനി ആണല്ലോ…അതോണ്ട്
….അങ്ങട്ട് സഹിക്ക്യാ…അത്രന്നെ…!”
അരവിന്ദ് അവളെയും കൂട്ടി വണ്ടിയെടുത്തു. മൗര്യ സരസ്വതിക്ക് flying കിസ്സ് കൊടുത്തു. അവർ തിരിച്ചും.
മൗര്യ സ്വന്തം അമ്മയോടെങ്ങനെയാണോ അതു പോലെ തന്നെയാണ് സരസ്വതിയോടും. അതവർക്ക് ഇഷ്ടവുമാണ്. രണ്ടാണ്മക്കളുടെ കുരുത്തക്കേട് സഹിച്ച് വളർത്തിയെടുത്ത സരസ്വതി ടീച്ചർക്ക് മൗര്യയുടെ തറുതലയൊന്നും ഒരു പ്രശ്നമേയല്ലായിരുന്നു….
↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️
രാവിലേക്ക് കഴിക്കാനുള്ളതുണ്ടാക്കി വെച്ച് mail ചെക്ക് ചെയ്യുന്നതിനിടക്കാണ് വെറുതേ മൗര്യയുടെ mail
കൂടിയൊന്ന് നോക്കാമെന്ന് അരവിന്ദിന് തോന്നിയത്.
നോക്കിയത് കാര്യമായി…
മൗര്യക്ക് Caltech യൂണിവേഴ്സിറ്റിയിൽ PhD ചെയ്യാൻ അവസരം ലഭിച്ചിരിക്കുന്നു!
താനവിടെ വർക്ക് ചെയ്യുമ്പോൾ apply ചെയ്തിട്ടതാണ്. മൗര്യക്ക് വലിയ താല്പര്യമോ പ്രതീക്ഷയോ ഒന്നുമില്ലായിരുന്നു. പക്ഷേ, അവളെ അങ്ങോട്ട് കൊണ്ടു പോകാനുള്ള ഒരു വഴിയെന്ന നിലക്ക് താൻ കണ്ണിൽക്കണ്ട എല്ലാ യൂണിവേഴ്സിറ്റികളിലേക്കും apply ചെയ്തിരുന്നു. അതിലൊന്നായിരുന്നു Caltech. താൻ വർക്ക് ചെയ്ത യൂണിവേഴ്സിറ്റി.
എനിക്കും പുറത്തു പോയി PhD ചെയ്യണം എന്നൊക്കെ അവൾ പണ്ട് പറഞ്ഞിട്ടുണ്ട്. ഒരു കല്യാണം കഴിച്ചെന്നു വെച്ച് ആഗ്രഹങ്ങൾ ഇല്ലാതാക്കണ്ട കാര്യമില്ലല്ലോ… മാത്രമല്ല program full funded ആണ്. എങ്ങനെയായാലും നല്ലൊരു ഓഫർ ആണിത്.
ഈ വിവരം പെട്ടന്ന് തന്നെ മൗര്യയെ അറിയിക്കാൻ മനസ്സ് വെമ്പിയെങ്കിലും പറയണ്ട എന്ന് തീരുമാനിച്ചു. Mail അവളുടെ ഫോണിലും വരുമല്ലോ… അവളായിട്ട് തന്നെ അറിയുന്നതാണു നല്ലത്. ആ മുഖത്തെ excitement തനിക്കു കാണണം……
↔️↔️↔️↔️↔️↔️↔️↔️↔️↔️
മൗര്യ ഇപ്പോൾ അരവിന്ദിന്റെ കാറിൽ തന്നെയാണ് കോളേജിൽ പോകുന്നത്. അരവിന്ദ് ഭർത്താവാണെന്ന് കോളേജിൽ ആരും അറിയണ്ട എന്ന് പറഞ്ഞായിരുന്നു അവളെ സ്കൂട്ടറിൽ തന്നെ നിർബന്ധിച്ചു പറഞ്ഞു വിട്ടിരുന്നത്. ഇതിപ്പോൾ പിള്ളേർ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു പറഞ്ഞ് ഒരുവിധം എല്ലാവരും കാര്യമറിഞ്ഞു കഴിഞ്ഞു.
അല്ലെങ്കിൽ തന്നെ മറച്ചു വെക്കാനെന്താണ്? ഭർത്താവല്ലേ.. അല്ലാണ്ട് കാമുകൻ ഒന്നും അല്ലല്ലോ….
അതുകൊണ്ട് അരവിന്ദ് വരുന്നതിനു മുന്നേ മൗര്യ കയറി സീറ്റ് പിടിക്കും. പിന്നെ കോളേജിലെത്തുന്നത് വരെ അവന്റെ ചെവി തിന്നലാണ്. കോളേജിൽ എത്തിയാൽ ആള് മൗര്യ മിസ്സ് ആയി മാറുമെങ്കിലും ആരെങ്കിലും തങ്ങളെ നോക്കുന്നതും അരവിന്ദിനെ പറ്റി ചോദിക്കുന്നതുമെല്ലാം അവൾക്ക്
വല്ലാത്തൊരിഷ്ടമാണ്.
ഇടക്ക് ക്ലാസ്സിലെ കുട്ടികൾ ഓരോന്ന് ചോദിക്കും. അവരുടെ ലവ് സ്റ്റോറി,… അരവിന്ദിന്റെ സ്വഭാവം… അങ്ങനെയങ്ങനെ…..അരവിന്ദ് അവർക്കൊരു alien ആയതു കൊണ്ട് ഇല്ലാത്ത സംശയങ്ങളൊന്നുമില്ല…. ചിലതെല്ലാം മൗര്യ പറഞ്ഞ് കൊടുക്കും.
ഇത്രയും കാലം ഭർത്താവ് abroad ആണ് എന്ന് പറയാനല്ലാതെ കൂടെ നടക്കാനോ ആളുകളെ പരിചയപ്പെടുത്താനോ ഒന്നും സാധിക്കാത്ത വിഷമം അവളിപ്പോൾ തീർക്കുന്നുണ്ട്.
അരവിന്ദിന് അതെല്ലാം വലിയ താല്പര്യമില്ലാത്ത പരിപാടികൾ ആണെങ്കിലും തന്നെ പറ്റി പറയുമ്പോൾ ആ കണ്ണുകളിൽ നിറയുന്ന കൗതുകം കാണുമ്പോൾ പാവം തോന്നും. ഒരു ചെറിയ കുട്ടി…. അതിനത്ര ചെറിയ ആഗ്രഹങ്ങളൊക്കെയല്ലേയുള്ളു.
അന്നുച്ചയ്ക്ക് അരവിന്ദിനെ വിശ്വനാഥ് റൂമിലേക്ക് വിളിപ്പിച്ചു.
“ജെസ്സി ടീച്ചർക്ക് MSc യും bsc യും ഒന്നിച്ചു നോക്കാൻ പറ്റില്ല.. ഒരു കാര്യം ചെയ്യാം, മൗര്യയെ bsc de HOD ആക്കാം… എക്സ്പീരിയൻസ് കുറവാണെന്നല്ലേയുള്ളു… Qualification ഇവിടെയുള്ള ആരേക്കാളുമുണ്ടല്ലോ…. “
