അപ്പോ അതാണ് കാര്യം. കഴിഞ്ഞ കൊല്ലമാണ് ഇവിടെ bio chemistry MSc പ്രോഗ്രാം കൂടി തുടങ്ങിയത്. അന്ന് തൊട്ട് ജെസ്സി ടീച്ചറാണ് MSc യും Bsc യും handle ചെയ്യുന്നത്.. പുതിയ അധ്യാപകരെ എടുക്കാനുള്ള managementinte മടി തന്നെ കാരണം. പണിയെടുക്കുന്നവരുടെ തലയിൽ വീണ്ടും വീണ്ടും ഉത്തരവാദിത്തം കെട്ടി വെക്കുന്നു… Simple.
“മൗര്യ coming year ഇവിടെയുണ്ടാകില്ല. ”
“അവൾ എങ്ങോട്ട് പോണു?”
“അവൾ PhD ചെയ്യാൻ പോണു. ഞാൻ വർക്ക് ചെയ്ത university തന്നെ.”
“ആഹാ… അപ്പോ സ്വന്തമായി നാട് വിടാൻ പറ്റില്ല എന്ന് കണ്ടപ്പോ അവളെ ഇറക്കി കളിക്ക്യാണല്ലേ…….”
“ഇത് കളിയല്ല… അവൾടെ future ആണ്. എന്റെ career
നഷ്ടപ്പെടുത്തിയത് പോലെ അവളുടേതും കളയാൻ എനിക്ക് പറ്റില്ല..
പിന്നേ, പരിചയം ഇല്ലാത്തൊരു നാട്ടിലേക്ക് അവളെ ഒറ്റക്ക് വിട്ട് ഇവിടെ സമാധാനമായിരിക്കാനും എനിക്ക് പറ്റില്ല. അവൾടെ കാര്യങ്ങളൊക്കെ അറിയാലോ….. അവൾടെ കൂടെ ഞാൻ വേണം.”
“മൗര്യ എങ്ങും പോകുന്നില്ല….. നീയും. അവൾക്കങ്ങനെ പോകാൻ ആഗ്രഹം ഉണ്ടെങ്കിൽ പറ്റില്ലെന്ന് പറഞ്ഞു മനസ്സിലാക്ക്. നിനക്ക് അവളോട് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പറഞ്ഞോളാം. ഞാൻ പറഞ്ഞാൽ അവൾക്ക് മനസിലാകും.”
“എന്റെ ഭാര്യ എന്തു ചെയ്യണമെന്ന് തീരുമാനിക്കാൻ ഞാനുണ്ട്.. അതിലൊന്നും കേറി അമ്മായിയപ്പൻ തലയിടണ്ട. അവൾക്ക് offer വന്നിട്ടുണ്ടെങ്കിൽ അവളിവിടുന്നു പോയിരിക്കും.”
അരവിന്ദ് എണീറ്റ് മുഷ്ടി ചുരുട്ടി മേശയിലിടിച്ചു.
“അങ്ങനെയെല്ലാം നിനക്ക് തോന്നിയത് പോലങ്ങു നടത്തിയാൽ പോരല്ലോ… ”
വിശ്വനാഥ് പറഞ്ഞത് ശാന്തമായി തന്നെയാണ്.
“പിന്നാർക്ക് തോന്നിയത് പോലെയാ ഞാൻ നടത്തേണ്ടത്? എനിക്ക് മനസിലാകുന്നില്ല നിങ്ങളെ…. എന്നോ ചെയ്തു പോയൊരു അബദ്ധത്തിന്റെ പേരിൽ നിങ്ങളെന്നെ ഈ കോളേജിൽ കെട്ടിയിട്ടിരിക്കുന്നു. എന്നെ കല്യാണം കഴിച്ചെന്ന പേരിൽ അവൾടെ ഭാവി കൂടി ഇല്ലാതാക്കാൻ ഞാൻ സമ്മതിക്കില്ല.”
അരവിന്ദിന്റെ മുഖം ചുവന്നു.
“അവൾടെ ഭാവി ഇല്ലാതാക്കിയത് നീ തന്നെയാണ്.
അവളെ മുത്തശ്ശനും മോനുമിരുന്നു മന്ത്രം ചൊല്ലി വശീകരിച്ചു കൂടെ കൂട്ടിയതല്ലേ അവളെ…. ഇന്ത്യയിലെ തന്നെ ടോപ്പ് കോളേജിൽ നിന്നു പഠിച്ചിറങ്ങിയ അവളിപ്പോ നിനക്ക് വേണ്ടത് പോലെ നിന്റെ കൂടെ ജീവിക്കുന്നു…. അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അവളിപ്പോ എവിടെയെത്തിക്കാണും എന്ന് നീ ആലോചിച്ചിട്ടുണ്ടോ? ”
അരവിന്ദിന്റെ വായടഞ്ഞു പോയി. സത്യമാണ്…… അവനിടക്ക് കുറ്റബോധത്തോടെ ഓർക്കാറുണ്ട്, അരവിന്ദ് വിശ്വനാഥ് എന്നൊരു വ്യക്തി ഇല്ലായിരുന്നെങ്കിൽ മൗര്യയുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന്..
അവളിപ്പോൾ കല്യാണത്തിന്റെയോ ഭർത്താവിന്റെയോ ബന്ധനങ്ങളൊന്നുമില്ലാതെ
എവിടെയെങ്കിലും പഠിക്കുകയോ ജോലി ചെയ്യുകയോ ആയിരിക്കും. അവളുടെ ഇഷ്ടപ്രകാരം കാമുകനെ തിരഞ്ഞെടുത്തു കാണും. ഇഷ്ടമില്ലെങ്കിൽ പിരിഞ്ഞു കാണും…..
എന്തു തന്നെയായാലും അവളുടെ ജീവിതം ഇന്നുള്ളതിനേക്കാൾ നല്ലതായിരിക്കും.
“ശരി… ഞാനീ നശിച്ച സ്ഥലം വിട്ട് എങ്ങോട്ടും പോണില്ല… അവളെങ്കിലും പോട്ടെ… അവളെയെന്തിനു പിടിച്ചു വെക്കുന്നു.”
അരവിന്ദ് ക്ഷമകെട്ട് ചോദിച്ചു.
“നീയില്ലാതെ അവളാ വീടിന്റെ പടിയിറങ്ങില്ല എന്നെനിക്കുറപ്പുണ്ട്. നീയവളെ തള്ളി വിട്ടാലും അവൾ തിരിച്ചു വരും. അതിനുള്ളതാണല്ലോ അവൾടെ ഏലസ്സിൽ കെട്ടിയിരിക്കണത്. പാവം കുട്ടി… അവളിവിടെത്തന്നെ ജീവിക്കട്ടെ… നിന്റെ അടിമയായിട്ട്.. അവൾടെ വിധി അതാകും…. നീയും അതു തന്നെയല്ലേ ആഗ്രഹിച്ചത്? .”
അരവിന്ദിന്റെ മുഖത്ത് ദേഷ്യവും നിസ്സഹായതയും ഒരുപോലെ നിറഞ്ഞു. അവനൊന്നും പറയാതെ റൂമിൽ നിന്നിറങ്ങി നടന്നു.
ശരിയാണ്. കാലിഫോർണിയ എന്നല്ല, എറണാകുളത്തു പോയാൽ പോലും മൗര്യക്ക് ഒറ്റക്ക് survive ചെയ്യാൻ പറ്റില്ല… അതവളുടെ തെറ്റല്ല… തന്റേത് തന്നെയാണ്. അവളെ അങ്ങനെയാണ് താൻ വളർത്തിയത്.
