ദമയന്തിപ്പൂട്ട് – 4 Likeഅടിപൊളി  

“നീ മെയിലൊന്നും ചെക്ക് ചെയ്യാറില്ലേ ചിന്നൂ?”

കണ്ണാടിയിൽ നോക്കി eyebrows വരയ്ക്കുന്ന മൗര്യയുടെ പിറകിൽ പോയി നിന്നു കൊണ്ട് അരവിന്ദ് ചോദിച്ചു. കോളേജിലേക്ക് പോകാൻ ഒരുങ്ങുകയാണ് രണ്ടാളും.

“മെയിലോ? മെയിലിൽ എന്ത് വരാനാ?”

മൗര്യക്ക് മനസിലായതേയില്ല.

അതു മാത്രമല്ല, അവളുടെ mail എല്ലാം അരവിന്ദിന്റെ ലാപ്ടോപ്പിൽ തന്നെ ഓപ്പൺ ചെയ്യാൻ പറ്റും. പിന്നെയെന്തിനു താൻ നോക്കണം എന്നാണ് അവളുടെ ചിന്ത.

“നമ്മൾ PhD ക്ക്‌ apply ചെയ്തിരുന്നില്ലേ? അത്‌ approve ആയെന്ന് mail വന്നിട്ട് രണ്ട് ദിവസായി. അതും full funded!!! Next month join ചെയ്യണം.. ഞാനൊരു month extend ചെയ്യാൻ പറ്റുവോ എന്ന് request അയച്ചിട്ടുണ്ട്…. ഇവിടെ ചില formalities ഒക്കെയില്ലേ?”

മൗര്യ അന്തം വിട്ടു നിന്നു പോയി.

“ഏത് യൂണിവേഴ്സിറ്റി? എപ്പോ 😮?എന്തൊക്ക്യാ ഈ പറയണേ?”

“ഡി പുല്ലേ കളിക്കല്ലേ… ഞാൻ വർക്ക്‌ ചെയ്ത യൂണിവേഴ്സിറ്റി…..”

“ഓഹ്… Caltech ല്ലേ? അത്‌ അരവിന്ദേട്ടൻ അവിടുണ്ടായിരുന്നപ്പോ apply ചെയ്തതല്ലേ… എന്നേം കൊണ്ടോവാൻ. ഇപ്പോ ഏട്ടനിവിടുണ്ടല്ലോ.. പിന്നെ ഞാനെന്തിനാ പോണേ?”

അവൾക്കൊരു സന്തോഷമോ ആവേശമോ ഇല്ലാത്തത് കണ്ട് അവനരിശം വന്നു.

“ഞാൻ ഇല്ലേൽ എന്താ? Opportunity വന്നത് നിനക്കല്ലേ? നീ പോണം.. ”

മൗര്യ കണ്ണാടിയിലൂടെ അവനെ നോക്കി നിന്നു. ആ വലിയ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടുന്നത് അവൻ കണ്ടു.

അവനവളുടെ വയറിലൂടെ കൈകൾ ചുറ്റിപ്പിടിച്ചു ചേർത്തു നിർത്തി.

“മോളേ… നീയെന്താണ് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്ന് നിനക്കറിയില്ല…… നിന്റമ്മായിയച്ഛന് ഒരു തുക്കടാ കോളേജുണ്ട് എന്നും പറഞ്ഞ് കലാകാലം നീയെവിടെ പണിയെടുക്കണ്ട കാര്യമൊന്നുമില്ല. നിനക്ക് കഴിവുണ്ട്. ബുദ്ധിയും. എന്നെ കെട്ടിയത് കൊണ്ട് അതൊക്കെ വെറുതേയാകുന്നത് എനിക്ക് കണ്ട് നിൽക്കാൻ വയ്യ…”

അവൻ അവളുടെ തലയിൽ അവന്റെ തലയൂന്നി നിന്നു കൊണ്ട് പറഞ്ഞു.

“നമ്മള് പ്രേമത്തിലായിട്ട് 7 കൊല്ലം ആയില്ലേ അരവിന്ദേട്ടാ.. ഇതിൽ എത്ര മാസം

നമ്മളൊന്നിച്ചു നിന്നു? ഇത്ര കാലം ഞാനിവിടെ.. ഏട്ടൻ അവടെ.. ഇനീപ്പോ ഞാൻ അവടെ ഏട്ടൻ ഇവിടെ…ഇതു വരെ ഏട്ടൻ പറഞ്ഞത് കേട്ട് ഞാനെല്ലാം ചെയ്തു. ഇതെനിക്ക് പറ്റില്ല….. എനിക്ക് തന്റെ കൂടെ ജീവിക്കണം….. തല്ലു കൂടണം….. ഉമ്മ വെക്കണം…… മടിയിൽ കിടക്കണം…… കുട്ടികളെ ഉണ്ടാക്കണം…… ഏട്ടനുള്ളിടത്തു ജീവിക്കണം..

അരവിന്ദേട്ടൻ കൂടെ വന്നാൽ ഞാൻ പോകാം.. ഒറ്റക്ക് പോകില്ല.അതിനി എന്ത് വലിയ opportunity ആയാലും.”

മൗര്യ അവന്റെ കൈ തട്ടി മാറ്റി മുന്നോട്ട് നടന്നു. അരവിന്ദ് ഒന്നും പറയാനാവാതെ അവളെ നോക്കി നിൽക്കേ സ്കൂട്ടി start ചെയ്ത് അവൾ കോളേജിലേക്ക് പോയി…

(തുടരും. )

(കമ്പി കുറവാണ് എന്ന് തോന്നിക്കാണും.. ശരിയാണ്. പക്ഷേ, സന്ദർഭത്തിന് ചേരില്ലെന്ന് തോന്നിയാൽ ചുമ്മാ വലിച്ചു കയറ്റി ഇടാൻ പറ്റില്ലല്ലോ… അതുകൊണ്ടാണ്. )

Leave a Reply

Your email address will not be published. Required fields are marked *