ദമയന്തിപ്പൂട്ട് – 4 1അടിപൊളി  

“ചിന്നൂ… എന്റെ കയ്യിൽ കിട്ടുമ്പോ നീ കുഞ്ഞാ… നിന്നെ കോളേജിൽ ആരേലും റാഗ് ചെയ്യുമോ, ടീച്ചേർസ് വഴക്ക് പറയുമോ, കൂട്ടുകാർ ഒറ്റപ്പെടുത്തുമോ എന്ന് വേണ്ട ബസിൽ കയറിയാൽ ടിക്കറ്റ് എടുക്കാനറിയുമോ എന്നോർത്ത് വരെ ഞാൻ ടെൻഷൻ അടിച്ചിട്ടുണ്ട്. അത്‌ കൊണ്ടാകും നിന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെ ചെയ്ത് തരണം എന്ന് നിർബന്ധം ഉണ്ടായിരുന്നു എനിക്ക്. ”

അതു കേട്ടപ്പോൾ മൗര്യയുടെ മുഖത്ത് വീണ്ടും കുട്ടിത്തം നിറഞ്ഞു.

“അതിലെന്താ തെറ്റ്? എനിക്കിഷ്ടല്ലേ അത്‌? ഏട്ടനുള്ളപ്പോ ഞാൻ അത്രേം

relaxed അല്ലേ…?”

“അതല്ലെടാ… നീയിപ്പോ വളർന്നു….. വെല്ല്യ പെണ്ണായി… ഏട്ടനില്ലാതെയും കാര്യങ്ങൾ ചെയ്യാൻ എന്റെ മോള് പഠിക്കണം.. എന്നും കൂടെ ഞാനുണ്ടാകില്ലല്ലോ….ഏട്ടന് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല ഞാനീ പറയുന്നത്…. നിന്റെ നല്ലതിന് വേണ്ടിയാ..”

അരവിന്ദ് പറയും തോറും മൗര്യയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു.

“ഏട്ടനെവടെ പോകാനാ? എന്തൊക്കെയാ ഈ പറയണേ? ”

“ഒന്നൂല്ല… ഞാൻ എവടേം പോണില്ല… ”

അവൻ മൗര്യയെ എടുത്തു മടിയിലേക്ക് വെച്ചു.

“അല്ല, എന്തോ ഉണ്ട്… ഏട്ടൻ എന്തോ ഒളിക്കുന്നുണ്ട്… ഇനിം തിരിച്ചു പോവാണോ? 🥺🥺🥺 ഞാൻ സമ്മതിക്കില്ല… എന്ത് വെല്ല്യ ജോലി ആയാലും പോണ്ട… 😭😭😭”

മൗര്യ അവനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.

“ഞാനെങ്ങും പോണില്ല മൗരി… നീ കരയല്ലേ… ”

മൗര്യ വിറക്കുന്നത് അരവിന്ദ് അറിഞ്ഞു. അവൾക്ക്‌ ടെൻഷൻ വന്നാൽ അങ്ങനെയാണ്. ദേഹമാകെ വിറക്കും. ഇനി കൂടുതൽ ഒന്നും പറയണ്ട എന്ന് തോന്നി അവന്. ഇപ്പോൾ phd കാര്യം പറഞ്ഞാൽ മൗര്യ വേണ്ടെന്ന് വെക്കും. ഉറപ്പാണ്.

“ഇല്ലില്ല… ആരും എവിടേം പോണില്ല… എന്റെ കുട്ടീനെ വിട്ടു ഞാൻ എങ്ങോട്ട് പോകാനാ… കരയല്ലേ… കളിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ … കരയല്ലേ…”

അവൻ മൗര്യയുടെ ചെരിപ്പ് താഴേക്ക് അഴിച്ചിട്ടു കാലുകൾ തിരുമ്മാൻ തുടങ്ങി. ദേഹമാകെ തണുത്തിരിക്കുന്നു. ഒന്നും മിണ്ടാതെ അവൻ അവളെ ചേർത്തു പിടിച്ചിരുന്നു.

കതകിലൊരു മുട്ട് കേട്ടപ്പോഴാണ് രണ്ടാൾക്കും സ്ഥലകാലബോധമുണ്ടായത്. മൗര്യ പിടഞ്ഞെണീറ്റു. അരവിന്ദ് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് കതകു തുറക്കാൻ പോയി.

ഗോപാലേട്ടൻ ആയിരുന്നു. മൗര്യ അയാളോടൊന്നു ചിരിച്ച ശേഷം സ്റ്റാഫ്‌ റൂമിലേക്ക് തിരികെ നടന്നെങ്കിലും അന്ന് വൈകുന്നേരം

വരെ ആ പേടിയിൽ നിന്നവൾ മുക്തയായിരുന്നില്ല.

അരവിന്ദ് എന്ന പേരു പോലും ഒരു addiction ആണ് മൗര്യക്ക്. ആ മനുഷ്യനെ ഇഷ്ടമാണ് എന്ന് മാത്രം പറഞ്ഞാൽ കുറഞ്ഞു പോകും…. ജീവനാണ്…. കഴിഞ്ഞ ഏഴു കൊല്ലം എങ്ങനെയാണ് അരവിന്ദേട്ടൻ അടുത്തില്ലാതെ ജീവിച്ചത് എന്നവൾക്ക് തന്നെ നിശ്ചയമില്ല.

തന്റെ താളത്തിന് തുള്ളാനായി വിശ്വനച്ഛനും അമ്മയും കൂടെയുണ്ടെങ്കിലും എപ്പോഴും ഒരു ശൂന്യതയുണ്ടായിരുന്നു ഉള്ളിൽ…. കൂടെ ജോലി ചെയ്യുന്ന ടീച്ചേർസ് അവരെ pick ചെയ്യാനായി husband വരും എന്ന് പറയുന്നത് കേൾക്കുമ്പോൾ പോലും ഉള്ളിലെന്തോ കൊളുത്തി വലിക്കുമായിരുന്നു…

അത്രക്കുണ്ടായിരുന്നു മിസ്സിംഗ്‌…. കഴിഞ്ഞ രണ്ടു മാസമായി അരവിന്ദേട്ടൻ കൂടെയുണ്ടെങ്കിലും ആൾക്ക് നാട്ടിൽ നിൽക്കാൻ ഒട്ടും ഇഷ്ടമില്ലാത്തത് കൊണ്ട് ഇനിയും എന്തെങ്കിലും കാരണമുണ്ടാക്കി തിരിച്ചു പോകുമോ എന്ന ഭയം അവളുടെ ഉള്ളിലുണ്ട്… അരവിന്ദേട്ടൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നാൽ പോലും തിരിച്ച് പോകാനുള്ള plan ഇടുകയാണോ എന്ന പേടിയാണവൾക്ക്…

വൈകുന്നേരം വണ്ടിയിൽ കയറിയപ്പോഴും ആൾ ok അല്ല എന്ന് അരവിന്ദിന് മനസിലായി. അവളൊന്ന് distracted ആകാനായി നേരെ ബീച്ചിലേക്ക് കൊണ്ടു പോയി. ഷോപ്പിങ്ങും ഡിന്നറും അവന്റെ കുറേ കൊഞ്ചിക്കലും ഒക്കെ കഴിഞ്ഞപ്പോഴാണ് ആൾ കുറച്ചെങ്കിലും ഒന്ന് ok ആയത്.

അതു കൊണ്ട് രണ്ടു മൂന്നു ദിവസത്തേക്ക് mail വന്ന കാര്യം പറയുകയേ വേണ്ട എന്ന് തോന്നി അരവിന്ദിന്.

↔️↔️↔️↔️↔️↔️↔️↔️↔️

Leave a Reply

Your email address will not be published. Required fields are marked *