ദമയന്തിപ്പൂട്ട് – 4 1അടിപൊളി  

സരസ്വതി മൗര്യയെ നോക്കി പുച്ഛച്ചിരിയോടെ പറഞ്ഞു.

“നോക്കിക്കോ.. കുളിയും കഴിഞ്ഞ് ആറു മണിക്ക് ഞാനീ മുറ്റത്തുണ്ടാകും… എനിക്കെങ്ങാനും പുഴുക്ക് കിട്ടിയില്ലെങ്കിലാ… 😤😤😤😤”

മൗര്യ സരസ്വതിയെ വിരട്ടിക്കൊണ്ട് വീട്ടിലേക്ക് പോയി… അവൾ വളരേ സീരിയസ് ആയിരുന്നെങ്കിലും അരവിന്ദും അച്ഛനും അമ്മയുമെല്ലാം അവളുടെ ആരംഭശൂരത്വം എന്ന് കരുതി ചിരിച്ചതേയുള്ളു. ഇതെവിടെ വരെ പോകുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു.

↔️↔️↔️↔️↔️↔️↔️↔️

“ഡീ പെണ്ണെ… എണീക്ക്… ചെന്ന് കുളിക്കാൻ നോക്ക്.. ”

അരവിന്ദ് മൗര്യയെ കുലുക്കി വിളിച്ചു.

സമയം നാല് മണി ആയിരുന്നു. അന്നാണ് തിരുവാതിര. അതിരാവിലെ എണീറ്റ് കുളിക്കുമെന്നെല്ലാം സരസ്വതിയോട് വൻ ഡയലോഗ് അടിച്ചെങ്കിലും അവളത് മറന്നുറങ്ങുകയാണ്.

“എനിക്ക് വയ്യാ… എണീക്കാൻ വയ്യാ… നാളെ കുളിക്കാം… പ്ലീസ്…”

മൗര്യ ഉറക്കത്തിലെന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ അരവിന്ദ് അവളെ എടുത്തു പൊക്കി ഹാളിൽ കൊണ്ടു നിർത്തി.

“മൗര്യ ടീച്ചറെ….വാക്ക് പറഞ്ഞാ പാലിക്കണം…പോ… പോയി കുളിക്ക്…”

അവൻ അവളുടെ ചന്തിക്കിട്ട് നല്ല തല്ലു കൊടുത്തു കൊണ്ട് പറഞ്ഞു.

അരവിന്ദന്റെ ഏറെ നേരത്തേ പരിശ്രമത്തിനൊടുവിൽ മൗര്യ ഒറ്റമുണ്ടുടുത്തു എണ്ണയും താളിപ്പൊടിയുമെടുത്തു കുളത്തിലേക്ക് നടന്നു.

“വരുന്നില്ലേ?”

അവൾ അരവിന്ദന്റെ മുഖത്ത് നോക്കി.

“ഓ… നമുക്കെന്ത് തിരുവാതിര… നിങ്ങള് സുമംഗലികൾ അങ്ങോട്ട് ആഘോഷിച്ചാ മതി.. ”

അരവിന്ദൻ കള്ളച്ചിരിയോടെ പറഞ്ഞു.

അത്‌ അവൾക്കിട്ടുള്ള കൊട്ടാണെന്ന് മനസിലായിട്ടും മൗര്യ അവനെ വിട്ടില്ല. പത്തായപ്പുരയിൽ നിന്ന് നല്ല ദൂരമുണ്ട് കുളത്തിലേക്ക്…

ഒറ്റക്ക് പോകാനൊന്നും ധൈര്യമില്ല… അവൾ അരവിന്ദിനെ മുന്നിൽ നടത്തി…

“നിനക്കൊക്കെ പ്രാന്താണ്… ഇത്രേം ആഗ്രഹം ആണെങ്കിൽ കഴിഞ്ഞ കൊല്ലം നിനക്ക് ആരതിടെ കൂടെ ചെയ്തൂടാരുന്നോ?”

അരവിന്ദൻ നടത്തത്തിനിടക്ക് അവളുടെ ചന്തിക്ക് കാലുമടക്കി തൊഴിക്കുന്നുണ്ടായിരുന്നു…

“അന്ന് അരവിന്ദേട്ടൻ ഇവിടില്ലല്ലോ… അമ്മക്ക് അച്ഛനുണ്ട്, ആരതിക്ക് അരുണേട്ടനും. ഞാൻ മാത്രം ഒറ്റക്ക്.. അതോണ്ടാ.. ”

അതു കേട്ടപ്പോൾ അരവിന്ദിന് പാവം തോന്നി. അവനവളുടെ അരക്കെട്ടു പിടിച്ചു തന്നോടടുപ്പിച്ചു.

അപ്പോഴേക്കും കുളക്കടവിൽ എത്തിയിരുന്നു. നിലാവ് തെളിഞ്ഞു നിൽക്കുകയാണ്. നിലാവെളിച്ചം കുളം കടന്നു പടവു വരെ എത്തുന്നുണ്ട്.

അതെല്ലാം കണ്ടതോടെ മൗര്യ ഉഷാറായി. അവൾ തലയിലല്പം എണ്ണയിട്ട്, ദേഹത്ത് നാല്പാമരാദി തേച്ച് പിടിപ്പിച്ചു മടിയൊന്നുമില്ലാതെ തന്നെ കുളത്തിലേക്കിറങ്ങി.

“എങ്ങനെയുണ്ട് തണുപ്പ്?”

സ്റ്റെപ്പിലിരുന്നു വിറച്ചു കൊണ്ട് അരവിന്ദ് ചോദിച്ചു.

“ഏയ്യ് വെള്ളത്തിലിറങ്ങിയാൽ തണുപ്പില്ല… നോക്കിയോക്ക്…. ”

മൗര്യ അവനെ വിളിച്ചു.

“ഹേയ്യ്… മാഡം ഒറ്റക്കങ്ങോട്ട് കുളിച്ചാ മതി… ”

അവനാ ക്ഷണം നിരസിച്ചു.

മൗര്യ അവനിൽ നിന്നും അധികം ദൂരേക്ക് പോകാതെ തന്നെ കിടന്നു നീന്തിത്തുടിച്ചു.

അതു കണ്ടപ്പോൾ അരുണിന്റെ കല്യാണം കഴിഞ്ഞ് അടുത്ത കൊല്ലം ലീവിന് വന്ന് മൗര്യയെ നീന്താൻ പഠിപ്പിച്ചതോർമ വന്നു അരവിന്ദിന്.

എന്നും വൈകുന്നേരം തങ്ങൾ കുളത്തിലിറങ്ങും. മൗര്യയെ ഇതു പോലെയൊരു മുണ്ടുടുപ്പിക്കും. പിന്നെ രാത്രിയാകുന്നത് വരെ നീന്തലാണ്.

വൈകുന്നേരത്തെ വെയിൽ അവളെ ദേഹമാസകലം സ്വർണം പൂശിയത് പോലെ മനോഹരിയാക്കും. ഒരു മത്സ്യകന്യകയെപ്പോലെ അവൾ തന്റെ കൈകളിൽ കിടക്കും….

രണ്ടു മാസമായിരുന്നു തനിക്ക് ലീവ്. രണ്ടാഴ്ച കഴിഞ്ഞിട്ടും മൗര്യ നീന്താൻ പഠിച്ചില്ല… പിന്നീടൊരു തവണ അവളുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോഴാണറിഞ്ഞത്, നീന്താനെല്ലാം

കുട്ടി ഏഴിൽ പഠിക്കുമ്പോൾ പഠിച്ചതാണ്.

പിന്നെയും അറിയില്ല, പഠിപ്പിച്ചു തരൂ എന്ന് പറഞ്ഞു പിറകേ നടന്നതിനു പിന്നിലെ ഉദ്ദേശം വേറെയായിരുന്നു…. അരുണിന്റെ ഭാര്യ ആരതി അവർ കുളക്കടവിൽ ഇരുന്നു കളിച്ച കഥ പറഞ്ഞിരുന്നത്രെ…. അതു കേട്ട് കൊതി തോന്നിയാണ് ലീവിന് വന്ന അന്ന് തൊട്ട് തന്നെയും കൂട്ടി കുളത്തിലിറങ്ങിയിരുന്നത് 😂😂…

Leave a Reply

Your email address will not be published. Required fields are marked *