പതിയെ അവൾ ആ നിശബ്ദത മുറിച്ചു.
”അച്ചായാ… ഞാൻ ഒരു കാര്യം ചോദിച്ചാൽ സങ്കടം തോന്നുമോ?” അവൾ പതുക്കെ എന്റെ മുഖത്തേക്ക് നോക്കി.
”ചോദിക്ക് കല്യാണി, സങ്കടപ്പെടാൻ നമ്മൾ അത്രയ്ക്ക് അപരിചിതരല്ലല്ലോ ഇപ്പോൾ.” ഞാൻ ഒരു ചിരിയോടെ മറുപടി നൽകി.
”അല്ല… ഈ 2 ലക്ഷം രൂപയൊക്കെ കൊടുത്ത് ഫോട്ടോഷൂട്ട് ചെയ്യാൻ ഇത്രയും പെൺകുട്ടികൾ അച്ചായന്റെ അടുത്ത് വരുന്നുണ്ടോ എന്ന് ആലോചിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. ശരിക്കും അത്രയും ഡിമാൻഡ് ഉണ്ടോ അച്ചായാ?” അവൾ അല്പം അവിശ്വാസത്തോടെ ചോദിച്ചു.
ഞാൻ ഒന്ന് ഉറക്കെ ചിരിച്ചു. മുന്നിലിരുന്ന മണിയും അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു.
”കല്യാണി, നിനക്ക് ഇതൊരു വലിയ തുകയായി തോന്നും. പക്ഷെ ഈ ഇൻഡസ്ട്രിയിൽ ഐഡന്റിറ്റി ഉണ്ടാക്കാൻ നോക്കുന്നവർക്ക് ഇതൊരു ഇൻവെസ്റ്റ്‌മെന്റ് ആണ്. ഈ ജോസ് എന്ന അച്ചായന്റെ ബേസിക് പേയ്‌മെന്റ് ആണ് 2 ലക്ഷം രൂപ. അത് എന്റെ ഫോട്ടോകൾക്ക് മാർക്കറ്റിലുള്ള വാല്യൂ ആണ്. ഞാൻ നിന്നെ വിളിച്ചത് നിന്റെ പ്രൊഫൈലിൽ എനിക്ക് ഒരു സ്പാർക്ക് തോന്നിയത് കൊണ്ടാണ്.”
ഞാൻ സീറ്റിൽ ഒന്നൂടെ ചാരിയിരുന്നു.
“എന്റെ ഷെഡ്യൂൾ നീ ഒന്ന് കണ്ടാൽ മതി. മാസം പത്തും പതിനഞ്ചും കുട്ടികളാണ് ഷൂട്ടിനായി ക്യു നിൽക്കുന്നത്. പക്ഷെ ഞാൻ എല്ലാവരെയും എടുക്കാറില്ല. ആരെ എടുത്താൽ എന്റെ ബ്രാൻഡ് വാല്യൂ കൂടുമെന്നും ആരെ വളർത്തിയാൽ നാളെ അവർക്ക് ഗുണമുണ്ടാകുമെന്നും എനിക്ക് നല്ല നിശ്ചയമുണ്ട്.”
”അച്ചായൻ പറഞ്ഞത് ശരിയാ കല്യാണി,” മണി മുൻസീറ്റിലിരുന്ന് ഇടയിൽ കയറി. “അച്ചായൻ കൈവെച്ചാൽ പിന്നെ ആ കുട്ടിയുടെ ഗ്രാഫ് അങ്ങ് മുകളിലേക്കാണ്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സ് കൂടുന്നതും വലിയ ബ്രാൻഡുകൾ അവരെ തേടി വരുന്നതും ഒക്കെ അച്ചായന്റെ ആ ഒരു മജിക് ഫ്രെയിം കൊണ്ടാ.”
കല്യാണി അത് കേട്ട് അല്പം ഗൗരവത്തോടെ തലയാട്ടി. “അപ്പോൾ ഞാൻ ശരിക്കും ലക്കിയാണല്ലേ?”
”ലക്കി മാത്രമല്ല കല്യാണി, നീ സ്പെഷ്യലുമാണ്. അല്ലെങ്കിൽ ഈ അച്ചായൻ ഇത്രയും റിസ്ക് എടുത്ത് നിന്നെ കൂർഗിലേക്ക് കൊണ്ടുപോകില്ലല്ലോ.” ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി അർത്ഥഗർഭമായി പറഞ്ഞു.
അവൾ പതുക്കെ ഒന്ന് നാണിച്ച് തലതാഴ്ത്തി. അച്ചായന്റെ വാല്യൂ എന്താണെന്ന് അവൾക്ക് ബോധ്യപ്പെട്ടതോടെ അവളുടെ ഉള്ളിലെ ബഹുമാനം ഇരട്ടിയാകുന്നത് എനിക്ക് കാണാമായിരുന്നു. കൂർഗിലെ തണുപ്പിലേക്ക് വണ്ടി അടുക്കുന്തോറും ഞങ്ങളുടെ ബന്ധത്തിന്റെ ചൂടും കൂടി വരികയായിരുന്നു.
“അച്ചായാ,
ഒരു സമയം കൂടെ.”
അവളല്പം മടിയോടെ വീണ്ടും എന്നെ വിളിച്ചു.
” എന്റെ കൊച്ചേ നിന്റെ സംശയം ഈ അടുത്ത കാലത്ത് എങ്ങാനും തീരോ. ”
ഞാൻ ഒരു ചിരിയോടെ ചോദിച്ചു.
” അച്ചായാ… ”
അവൾ ചിണുങ്ങി.
” ആഹ് ചോദിക്ക്”
ഞാൻ പറഞ്ഞു.
” വേറൊന്നുമല്ല. എനിക്കറിയാ ഒരുപാട് താഴെ നിന്നവരെ വരെ അച്ചായൻ മുകളിലേക്ക് കയറ്റി വിട്ടിട്ടുണ്ട്. അതിൽ എന്റെ അത്ര പോലും സാമ്പത്തിക ശേഷി ഇല്ലാത്തവരും ഉണ്ട്. അവരൊക്കെ ലോൺ എടുത്താണോ ഈ ഷൂട്ടിനു വന്നത്. ”
കല്യാണി തന്റെ സംശയം വ്യക്തമാക്കി.
” അതൊക്കെ ട്രേഡ് സീക്രെട് അല്ലെ കല്യാണി. ”
ഞാൻ ഒരു ചിരിയോടെ ആ രംഗം അവസാനിപ്പിക്കാൻ ശ്രമിച്ചു.
” ഇതറിഞ്ഞിട്ട് ഞാൻ നാളെ ഫോട്ടോഗ്രാഫർ ഒന്നും ആവാൻ പോകുന്നില്ല. പറയെന്റെ അച്ചായാ. ”
അവൾ വീണ്ടും ചിണുങ്ങി.
” അതിപ്പോ.. എങ്ങനെയാ പറയാ നിന്നോട്.
ചിലർക്കൊക്കെ ഞാൻ പകുതി പൈസക്ക് കൊടുക്കും ”
അച്ചായൻ അത് പറഞ്ഞപ്പോ കല്യാണിയുടെ കണ്ണുകൾ വിടർന്നു.
” അതാരാ ഈ ചിലർ.?
ഞാനത്രേം കെഞ്ചി പറഞ്ഞിട്ടല്ലേ. എനിക്ക് 50 k കുറച്ചേ. ”
അവൾ ചോദിച്ചു.
