”ദാ വരണു അച്ചായാ… ഞാൻ ആ മൂലയിലെ ഗോഡോക്സ് ലൈറ്റ് ഒന്ന് നോക്കുവായിരുന്നു, ചെറിയൊരു ലൂസ് കോൺടാക്റ്റ്…”
അവൻ കിതച്ചുകൊണ്ട് പറഞ്ഞു നിർത്തി.
ഞാൻ കസേരയിൽ ചാരിയിരുന്ന് ടേബിളിന്റെ സൈഡിലേക്ക് വിരൽ ചൂണ്ടി.
“നോക്കടാ ഇതിലേക്ക്… നിന്റെ കണ്ണ് എന്താ അടിച്ചു പോയോ? ഈ പൊടി നീ കണ്ടില്ലേ? ഇതാണോടാ നിന്റെ പണി? നീയൊക്കെ എന്തിനാടാ ഇവിടെ നിൽക്കുന്നത്?”
മണി വേഗം കുനിഞ്ഞ് ആ ഭാഗം തന്റെ കയ്യിലിരുന്ന തുണി കൊണ്ട് ആഞ്ഞു തുടച്ചു.
“ക്ഷമിക്കണം അച്ചായാ, രാവിലെ വന്ന് എല്ലാം തുടച്ചതാ… ജനൽ തുറന്നിട്ടപ്പോൾ വന്നതാവും.”
”ന്യായം പറയുന്നോടാ?”
ഞാൻ സ്വരം കടുപ്പിച്ചു.
“ഇത് സാധാരണ സ്റ്റുഡിയോ അല്ലെന്ന് നിനക്കറിയാലോ. ഇവിടേക്ക് വരുന്നത് കേരളത്തിലെ ടോപ്പ് മോഡലുകളാണ്. അവർ വന്നിരിക്കുമ്പോൾ ഈ പൊടി കണ്ടാൽ എന്റെ വിലയാടാ പോകുന്നത്. അച്ചായൻ വൃത്തിയില്ലാത്തവനാണെന്ന് അവർ കരുതിയാൽ നിന്റെ കഞ്ഞി കുടി മുട്ടും, ഓർത്തോ!”
”ഇല്ലച്ചായാ… ഇനി ശ്രദ്ധിക്കാം.” അവൻ വിയർപ്പ് തുടച്ചുകൊണ്ട് പറഞ്ഞു.
”അവിടെ നോക്കി നിൽക്കാതെ ആ മൂലയിലുള്ള റിഫ്ലക്ടറും ബാക്ക്ഡ്രോപ്പും ഒന്ന് ക്ലീൻ ചെയ്യ്. പിന്നെ ആ വലിയ മിറർ… അതിൽ വിരലടയാളം കണ്ടാൽ നിന്നെ ഞാൻ പച്ചയ്ക്ക് തിന്നും. വേഗം തീർക്ക്!”
മണി പമ്പരം പോലെ ചുറ്റാൻ തുടങ്ങി. വലിയ ഗ്ലാസ് മതിലുകളും ലൈറ്റ് സ്റ്റാൻഡുകളും അവൻ അതീവ ശ്രദ്ധയോടെ തുടച്ചു മിനുക്കി. ഇടയ്ക്ക് ഞാൻ ലാപ്‌ടോപ്പിലേക്ക് നോക്കുമ്പോഴും കണ്ണൊന്ന് ചരിഞ്ഞാൽ അവൻ പണി എടുക്കുന്നുണ്ടോ എന്ന് എനിക്ക് കാണാം.
”അച്ചായാ, ലൈറ്റ്സ് എല്ലാം സെറ്റാണ്. ആ റെഡ് ടോൺ ഒന്ന് മാറ്റി വൈറ്റ് ആക്കണോ?” മണി വിനീതനായി ചോദിച്ചു.
”വേണ്ടടാ, ഇപ്പോൾ അതിരിക്കട്ടെ. മെയിലുകൾ നോക്കട്ടെ. നീ ആ സൈഡിലുള്ള ക്യാമറ ലെൻസുകൾ കൂടി ഒന്ന് എടുത്ത് തുടയ്ക്ക്. സൂക്ഷിക്കണം, ഒന്നിന് ലക്ഷങ്ങളുടെ വിലയാ… നിന്നെ വിറ്റാൽ പോലും അതിന്റെ പകുതി കാശ് കിട്ടില്ല.” ഞാൻ ഒരു സിഗരറ്റ് ചുണ്ടിൽ വെച്ചുകൊണ്ട് പറഞ്ഞു.
അവൻ പേടിയോടെ ആ ലെൻസ് ബോക്സ് എടുത്തു. ജോലിയുടെ കാര്യത്തിൽ ഞാൻ പുലിയാണെന്ന് അവന് അറിയാം. എങ്കിലും എന്റെ കൂടെ നിൽക്കുന്നത് അവന് ഒരു ലഹരിയാണ്. വലിയ മോഡലുകളെയും സിനിമാക്കാരെയും നേരിട്ട് കാണാമല്ലോ.
ഞാൻ എന്തായാലും പതിയെ മെയിൽ ചെക്ക് ചെയ്യാൻ തുടങ്ങി.. എൻക്യുയറി വന്ന മെയികൾക്ക് എല്ലാം ഞാൻ പ്രൈസ് ഡീറ്റിൽസ് അയച്ചു കൊടുത്തു.
ശേഷം ഒന്ന് നടു നിവർത്തിയപ്പോൾ ആണ് ഒരു മെയിലിനു റിപ്ലേ വന്നത്.. ഞാനത് തുറന്നു നോക്കി.
പ്രൈസ് ഡീറ്റിൽസ് അയച്ചതിനു വന്നൊരു റിപ്ലേ ആണ്..
അതിൽ പ്ലീസ് കോൺടാക്ട് മി എന്നൊരു തലക്കുറിപ്പും ഒരു നമ്പറും തൊട്ട് താഴെ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലിങ്കും ഞാൻ കണ്ടു.
പതിയെ ഞാനാ ലിങ്ക് തുറന്ന് നോക്കി..
കുട്ടിയുടെ പേര് കല്യാണി സുനിൽ എന്നാണ്.
100K ഫോള്ളോവർസ് ഉള്ള വളർന്നു വരുന്ന ഒരു മോഡൽ ആണ്. ഒരു നാടൻ പെൺകുട്ടി ലുക്ക് ഉള്ള പെണ്ണ്. വയസ്സൊരു 22 കാണും. കാണാനും ക്യൂട്ട് ആണ്. പേര് പോലെ തന്നെ ഒരു കല്യാണി ലുക്ക് ഉണ്ട്. തന്റെ കയ്യിൽ കിട്ടിയാ നല്ല ഉഗ്രം ഫ്രയിം കൊടുത്ത് റീച്ച് ആക്കാൻ പറ്റുമെന്ന് എനിക്ക് കണ്ടപ്പോൾ തന്നെ തോന്നി.
ഞാൻ കൂടുതൽ താമസിക്കാതെ ആ നമ്പറിൽ കോൺടാക്ട് ചെയ്തു. പ്രൈസ് ആ കുട്ടിക്ക് ഓക്കേ ആണെങ്കിൽ എടുക്കാമെന്ന് തന്നെ ഞാൻ ചിന്തിച്ചു
ഫോൺ റിങ് ചെയ്തതും മറുതലയ്ക്കൽ ഒരു പെൺശബ്ദം കേട്ടു. “ഹലോ, കല്യാണിയാണോ?”
ഞാൻ അല്പം ഘനത്തിൽ തന്നെ ചോദിച്ചു.
”അതെ, കല്യാണിയാണ്. ഇത്… ഇത് ജോസ് സാറാണോ?” ശബ്ദത്തിൽ ഒരു ചെറിയ വിറയൽ. സാധാരണ പുതിയ കുട്ടികൾ എന്നെ വിളിക്കുമ്പോൾ ഉണ്ടാകാറുള്ള ആ ഒരു ബഹുമാനവും പേടിയും അവളിലുണ്ട്.
