ജാതകം ചേരുമ്പോൾ 19
Jaathakam Cherumbol Part 19 | Author : Kaavalkkaran
[ Previous Part ] [ www.kambi.pw ]
ശ്രദ്ധ വീണ്ടും പുറത്തു നിൽക്കുന്ന ആളുകളിലേക്ക് പോയി…. അതിൽ ഒരുത്തന്റെ കയ്യിൽ ആ കത്തിയും കാണാം അതിൽ നിന്നും എന്തോ ഇറ്റിറ്റു വീഴുന്നത് ഞാൻ കണ്ടു അത് ചോരയാണെന്ന് മനസിലാക്കാൻ എനിക്കതികം നേരം വേണ്ടി വന്നില്ല…
കല്ല്യാണി…..
മനസ്സിൽ അവളുടെ പേര് മുഴങ്ങുമ്പോഴേക്കും അരുൺ അവരുടെ നേർക്ക് പാഞ്ഞടുത്തിരുന്നു….
സമയം വെറുതെ കളയാനുള്ളതല്ല എന്ന് മനസ്സിലാക്കിയ ഞാൻ അവരുടെ കാര്യം അരുണിന് വിട്ടുകൊടുത്തു വാതിലിനടുത്തേക്ക് ഓടി…..
വാതിലിനടുത്തെത്തിയ ഞാൻ അത് തുറക്കാൻ തുനിയുമ്പോഴേക്കും സൈഡിൽ നിന്നും ഒരു ചവിട്ട് എനിക്കു കിട്ടി….
പെട്ടന്നായതുകൊണ്ട് തന്നെ പിടിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല…. കുറച്ചു മാറിയായി ഞാൻ തെറിച്ചു വീണു….
തിരിഞ്ഞു നോക്കുമ്പോൾ കാവൽ നിന്നവരിൽ ഒരുത്തമായിരുന്നു അത്….
ഞാൻ അരുണിനെ നോക്കി, അവനും വിചാരിച്ച പോലേ എളുപ്പമായിരുന്നില്ല കാര്യങ്ങൾ….
നല്ല ആരോഗ്യമുള്ളവരായിരുന്നു അവർ…
എനിക്ക് ഈ വാതിൽ തുറക്കണമെങ്കിൽ ഇവരുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനക്കിയേ പറ്റു….
നിലത്തു നിന്നും ഞാൻ പെട്ടെന്ന് തന്നെ എണീച്ചു
നിലത്തു നിന്നുയർന്നപ്പോൾ തന്നെ എന്റെ ശരീരത്തിൽ നിന്നു വന്നിരുന്ന വേദനയെ അവഗണിച്ച് ഞാൻ നേരെ അവന്റെ നേരെ പാഞ്ഞു.
ഇരുമ്പ് കോൽ അവന്റെ കൈ തന്നെയായിരുന്നു എന്റെ ലക്ഷ്യം…
അവൻ വീണ്ടും അടിക്കാൻ ശ്രമിക്കുന്നതിന് മുൻപേ, ഞാൻ കുനിഞ്ഞുകൊണ്ട് വയറ്റിനിട്ടൊരു കുത്ത് കൊടുത്തു. ശ്വാസം മുട്ടിയപോലെ അവൻ അല്പം തളർന്നു. അവസരം കണ്ട ഞാൻ അവന്റെ കൈ പിടിച്ചു വലിച്ചു തിരിക്കുമ്പോൾ അവന്റെ മുട്ട് ഒന്നു ചുരുണ്ടുപോയി.
ശേഷം എനിക്കു കിട്ടിയതിന്റെ ഇരട്ടി ഡോസ്സിൽ അവനും കൊടുത്തൊരു ചവിട്ട്..
പുണ്ടച്ചിമോന്റെ കഴപ്പ് തീർന്നുകിട്ടിയിട്ടുണ്ടാവും….
പിന്നാലെ നിന്ന മറ്റൊരാൾ എന്റെ നേരെ വന്നു. അവൻ വലിയ ശരീരക്കാരനായിരുന്നു. നേരിട്ട് ആക്രമിച്ചാൽ ജയിക്കാൻ സാധ്യത കുറവെന്ന് മനസ്സിലാക്കിയ ഞാൻ ഒന്നു മാറി നിന്നു. അവൻ എന്റെ കഴുത്തിലേക്ക് പിടിക്കാൻ വന്നപ്പോൾ, ഞാൻ അവന്റെ കൈക്കിടയിൽ സ്ലൈഡ് ചെയ്ത്, കാലുകൊണ്ട് അവന്റെ കാൽമുട്ടിനിട്ടൊരു ചവിട്ട് കൊടുത്തു…
ഭാരമുള്ളവനായതിനാൽ അവൻ നിലത്തേക്ക് മറിഞ്ഞപ്പോൾ നിലം മുഴുവനും ഒന്ന് നടുങ്ങി.
അവൻ എഴുന്നേൽക്കുന്നതിന് മുമ്പ് തന്നെ, ഞാൻ അവന്റെ മുഖത്തേക്ക് ഒരു കാൽക്കുത്ത് കൊടുത്തു.
എന്റെ ഇടത് വശത്ത് നിന്ന് മറ്റൊരാളുടെ പിടി എന്റെ ചുമലിൽ പതിച്ചു.
പിന്നിൽ നിന്ന് പിടിച്ചുകൊണ്ട് നിലത്ത് അടിക്കാനായിരുന്നു അവന്റെ ശ്രമം എന്ന് മനസ്സിലാക്കിയ ഞാൻ പിന്നോട്ട് തലകൊണ്ട് അവന്റെ മുഖത്ത് ഇടിച്ചു. മുഖം മൂടി ഉണ്ടായിരുന്നെങ്കിലും അവന്റെ മൂക്കിൽ നിന്ന് രക്തം ഒഴുകുന്നതു ഞാൻ കണ്ടു. അവന്റെ പിടി അല്പം മോശമായപ്പോഴേക്കും ഞാൻ ചുറ്റിത്തിരിഞ്ഞ് വയറിൽ പിടിച്ചുകൊണ്ട് മലർത്തിയടിച്ചു….. അതിൽ അവനും വീണു…
എനിക്ക് മുന്നിൽ മൂന്നു പേർ കൂടി ബാക്കി.
പക്ഷേ അവരോട് കൂടേ മല്ലിടാൻ എനിക്ക് സമയമുണ്ടായിരുന്നില്ല.. അതിനാൽ ഞാൻ അരുണിനെ നോക്കി….
“നീ പൊക്കോ ഇത് ഞാൻ നോക്കിക്കോളാം.. ”
എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ അവൻ എന്നോടായി പറഞ്ഞു..
പക്ഷേ എനിക്ക് അവനേ കൊണ്ട് നടക്കുമോ എന്ന് ഉറപ്പില്ലായിരുന്നു…..
എന്നാൽ എന്റെ തെറ്റിദ്ധാരണ കുറച്ചു നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു…
എന്റെ നേർക്ക് പാഞ്ഞു വരുന്ന ഒരുത്തനെ അരുൺ ഒറ്റയടിക്ക് വീഴ്ത്തി…..
കണ്ടു നിന്ന എനിക്ക് പോലും ആ അടിയുടെ ആഘാതം അനുഭവിക്കാൻ പറ്റി…. അതുപോലൊരു ഐറ്റം ആയിരുന്നു അത്.
