പക്ഷേ എത്ര ശ്രമിച്ചിട്ടും നിന്നെ മാത്രം എനിക്ക് മാറ്റിനിർത്താൻ കഴിഞ്ഞില്ല കഴിഞ്ഞില്ല”””””””””””
ഇത്രയും പറഞ്ഞതും കല്ല്യാണി പൊട്ടിക്കരയാൻ തുടങ്ങി അത്രനേരം പിടിച്ചുവെച്ച് കണ്ണുനീർ എല്ലാം ഒഴുകാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും…..
അവളുടെ അനുഭവം കേട്ടതും എന്റെ ഉള്ളിൽ ദേഷ്യവും സങ്കടവും ഒരുപോലെ വിതച്ചു….
ഒരുപക്ഷേ ഞാൻ അവളുടെ അടുത്തുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും എന്റെ കല്ല്യാണിക്ക് സംഭവിക്കില്ലായിരുന്നു ആ ചിന്ത എന്റെ മനസ്സിനെ കാർന്നു തിന്നാൻ തുടങ്ങി…
എന്റെ കണ്ണുകളും നിറയാൻ തുടങ്ങി..
“കല്ലൂസേ….. എന്റെ പൊന്നിന് പേടിയുണ്ടോ….”
“മ്മ്…. ”
“ഞാൻ ഉള്ളോടത്തോളം കാലം എന്റെ പൊന്നിന് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല….”
ഞാൻ അവളുടെ തലയിൽ തല ഓടിക്കൊണ്ട് പറഞ്ഞു
അതൊരു വെറും വാക്കായിരുന്നില്ല ഞാൻ മരിക്കേണ്ടി വന്നാലും എന്റെ കല്ല്യാണിക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല
“ഉറങ്ങിക്കോ….. ഞാൻ ഉണ്ട് കൂടേ….”
അവളെ ഒന്നുകൂടെ എന്റെ ശരീരത്തിലേക്ക് ചേർത്തുകൊണ്ട് ഞാൻ പറഞ്ഞു
ഞാൻ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു
കുറച്ചു കഴിഞ്ഞതും കല്ല്യാണി ഉറക്കത്തിലേക്ക് വഴുതി വീണു എന്നാൽ അപ്പോഴും എനിക്ക് ഉറക്കം കിട്ടുന്നുണ്ടായിരുന്നില്ല…..
ഒരു രാത്രി കൂടി കഴിഞ്ഞാൽ അടുത്ത രാത്രി രാജീവൻ പറഞ്ഞ പൂജയാണ് ആത്മാവിനെ പൂർണ്ണമായും ഇല്ലാതെയാക്കാൻ കല്ല്യാണി മരിക്കണം എന്നാൽ തളക്കാൻ അത് ആവശ്യമില്ല….
അങ്ങനെയുള്ള ചിന്തകൾ മാത്രമായിരുന്നു അപ്പോൾ എന്റെ മനസ്സിൽ
പുലർച്ചെ നാലുമണിവരെ ഞാൻ കണ്ണുകൾ തുറന്നുകൊണ്ട് അവൾക്ക് കാവൽ ഇരുന്നു എന്നാൽ കുറച്ചു കഴിഞ്ഞതും ഞാനും ക്ഷീണം കാരണം ഉറക്കത്തിലേക്ക് വഴി വീണു
രാവിലെ ഫോൺ അടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ഞാൻ എണീക്കുന്നത്
എണീറ്റത് എന്ന് പറഞ്ഞാൽ തെറ്റായിപ്പോകും ഞെട്ടി ഉണരുകയായിരുന്നു ചെയ്തത്….
ഉണർന്നതും ഞാൻ കല്ല്യാണിയേ നോക്കി എന്നാൽ എന്റെ അടുത്ത് അവളെ ഞാൻ കണ്ടില്ല
എന്റെ അടുത്ത് എന്നല്ല മുറി മൊത്തം നോക്കിയിട്ടും അവളെ എനിക്ക് കാണാൻ കഴിഞ്ഞില്ല….
എന്റെ മനസ്സിൽ എന്തോ ഒരു പേടി വരാൻ തുടങ്ങി . അപ്പോഴാണ് ബാത്റൂമിൽ നിന്നും വെള്ളം വീഴുന്നതിന്റെ ശബ്ദം ഞാൻ കേൾക്കുന്നത്…
“കല്ല്യാണി….. ”
“ആ….”
അവളുടെ ശബ്ദം ഒന്നു കേട്ടപ്പോഴാണ് ശ്വാസമൊന്ന് നേരെയായത്…..
ഇതിനിടയിൽ ആരാ വിളിച്ചത് എന്ന് നോക്കാൻ ഞാൻ മറന്നിരുന്നു
ഫോൺ എടുത്തു നോക്കിയപ്പോൾ രാജീവിന്റെ മൂന്ന് മിസ്ഡ് കോൾ….
എന്തോ അപാകത തോന്നിയതിനാൽ പെട്ടെന്ന് തന്നെ ഞാൻ തിരിച്ചു വിളിച്ചു കുറച്ചുനേരം റിങ്ങ് ചെയ്തതും രാജീവൻ ഫോൺ എടുത്തു…
“ഹലോ….”
ഞാൻ തന്നെ തുടങ്ങി…
എന്നാൽ അപ്പുറം നിന്നും ഒരു ശബ്ദവും വന്നില്ല
“ഹലോ… രാജീവാ….”
ഞാൻ വീണ്ടും മിണ്ടി….
“ഹലോ…..”
രാജീവന്റെ ശബ്ദം കേട്ടു രണ്ടു തെറി വിളിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ സംയമനം പാലിച്ചു…..
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….”
രാജീവന്റെ ശബ്ദം മങ്ങി…..
“എ…എന്താണ്…”
എന്റെ മറുപടിയിൽ ഒരു വിക്കൽ ഉണ്ടായിരുന്നു…
“””ഈ പൂജ നടക്കില്ല…. ഇത് എന്നെകൊണ്ട് സാധിക്കുന്നകാര്യമല്ല. കല്ല്യാണിയുടെ ശരീരത്തിൽ കയറിയ ആത്മാവ് ഒരു സാധാരണ ആത്മാവല്ല വളരെ ശക്തിയുള്ളതാണ്… അച്ഛൻ പോലും വളരെ കഷ്ടപ്പെട്ടാണ് അതിനെ ആ വീടിനുള്ളിൽ തളച്ചത് അതുകൊണ്ട് ഇത് ഞാൻ വിചാരിച്ചാൽ ചെയ്യാൻ സാധിക്കുന്ന കാര്യമല്ല
ഞാൻ പോവുകയാണ് എന്നെ ഇനി വിളിക്കാൻ ശ്രമിക്കരുത്….
പിന്നേ ഒരു കാര്യംകൂടി അവളെ തളയ്ക്കാനോ കൊല്ലാനോ കഴിഞ്ഞില്ലെങ്കിൽ നാളത്തെ ഒരു രാത്രി കൂടി കഴിഞ്ഞാൽ കല്ല്യാണിയുടെ ശരീരം പൂർണ്ണമായും ആ ആത്മാവിന്റെ ആയി മാറും പിന്നെ ഒരിക്കലും അവളെ രക്ഷിക്കാൻ കഴിയില്ല,നിങ്ങളെയും
