ബാക്കിയുള്ളവരെ അവൻ തന്നെ കൈകാര്യം ചെയ്യുമെന്നെനിക്ക് ഏകദേശം ഉറപ്പായി..
പിന്നേ അവിടേ നിന്ന് ഞാൻ സമയം കളഞ്ഞില്ല…..
താഴെ വീണ മൊബൈൽ ഫോണുമെടുത്ത് ഞാൻ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി…
നിലാവിന്റെ വെളിച്ചം മാത്രമായിരുന്നു ആ വീടിനുള്ളിലെ ഏക വെട്ടം….
എന്നാൽ മൂക്കിലേക്ക് അരിച്ചെത്തുന്ന ചോര മണം വളരേ ഭയാനക പെടുത്തുന്നതായിരുന്നു….
എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി….
പുറത്തു നിന്ന് കാണുന്ന പോലെയായിരുന്നില്ല ആ വീട് അകത്ത് കയറിയപ്പോൾ അത്യാവശ്യം വലുപ്പമുണ്ട്….
“കല്ലു…… ”
എന്റെ ശബ്ദം ആ വീടിനുള്ളിൽ അലയടിച്ചെങ്കിലും മറുപടിയൊന്നും വന്നില്ല…
ഞാൻ ഉള്ളിലേക്ക് നടന്നു….. ഉള്ളിലേക്ക് പോവുംതോറും നിലാവ് പോലും എന്റൊപ്പം വരാൻ മടിച്ചു…..
ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി ഞാൻ ഉള്ളിലേക്ക് സഞ്ചരിച്ചു……
മാറാലകളും ചിതലുകൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ടായിരുന്നു ആ വീട്ടിലേ ഓരോ മുക്കും മൂലയും……
താഴോട്ടു നോക്കിയപ്പോൾ എന്തോ വലിച്ചിഴച്ചു കൊണ്ടുപോയ പാടുകൾ ഞാൻ കണ്ടു…..ആ പാടുകൾക്കൊപ്പം ചോരകൂടേ കണ്ടതിനാൽ, വലിയൊരു ആഴത്തിൽ പെട്ടപോലെയായിരുന്നു മനസ്സ്…
കല്ല്യാണി… അവൾക്കെന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എന്ന ചിന്ത മനസ്സിനെ തളർത്താൻ തുടങ്ങി….
വലിച്ചിഴച്ചതിന്റെ പാടുകൾ അവസാനിക്കുന്നത് ഒരു മുറിക്കു മുമ്പിൽ ആയിരുന്നു….
“ട്ടക്ക്…. ”
പെട്ടെന്ന് അതിനുള്ളിൽ ഒരു ശബ്ദം കൂടേ കേട്ടതോടെ ഞാൻ ആ വാതിൽ തല്ലി തകർക്കാൻ തുടങ്ങി…
പഴവാതിൽ ആയതിനാൽ അത്ര ബലം ഉണ്ടായിരുന്നില്ല അതിന്…
അത്കൊണ്ട് ആദ്യത്തെ ഇടിക്കുതന്നെ പൊട്ടിപൊളിഞ്ഞ മാരകഷ്ണം കയ്യിൽ തട്ടി ചോര വന്നെങ്കിലും ഞാൻ നിർത്തിയില്ല…..
വാതിൽ മൊത്തമായും ഞാൻ അടർത്തി മാറ്റി ഞാൻ അകത്തേക്ക് കയറി….
വാതിൽ തുറന്ന് അകത്തു കയറിയതും ചലനമാറ്റു കിടക്കുന്ന കല്ല്യാണിയേ ഞാൻ കണ്ടു…..
ഞാൻ ഒരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ച ഒരു കാഴ്ചയായിരുന്നു അത്…
എന്റെ കൈകാലുകൾ വിറച്ചു….തൊണ്ട വരണ്ടു….
“കല്ല്യാണി….. ”
ഞാൻ അവളേ തട്ടി വിളിച്ചു….. ശ്വാസം എടുക്കുന്നുണ്ടെങ്കിലും അവൾക്ക് ബോധമുണ്ടായിരുന്നില്ല….
കത്തിയിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തുള്ളികൾ മനസ്സിലേക്ക് വന്നതും ഞാൻ അവളുടെ ശരീരം പരിശോധിക്കാൻ തുടങ്ങി….
അവളുടെ ശരീരമാസകലം മണ്ണായിരുന്നെങ്കിലും കത്തികൊണ്ട് കുത്തിയ പാടൊന്നും എനിക്ക് കാണാനായില്ല……
ഞാൻ അവളേ കോരിയെടുത്തു…..
എന്തോ താഴേക്ക് ഇറ്റിറ്റു വീഴുന്നത് ഞാൻ കണ്ടു….. അത് ചോര തുള്ളികളായിരുന്നു…
കല്ല്യാണിയുടെ കൈകളിൽ നിന്നാണത് വന്നുകൊണ്ടിരുന്നത്….
ശരീരം നോക്കുന്നതിനിടക്ക് അവളുടെ കൈകൾ പരിശോധിക്കാൻ ഞാൻ മറന്നു പോയിരുന്നു….
കൈ പത്തി നന്നായി മുറിഞ്ഞിട്ടുണ്ട് സ്വയരക്ഷ ചെയ്യുന്നതിനിടയിൽ സംഭവിച്ചതാവണം….
“കല്ലു….. ”
അവളുടെ പേര് വിളിച്ചപ്പോൾ എന്റെ ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലേക്ക് വീണിരുന്നു…
കാർത്തു ചേച്ചി…., എത്രയും വേഗം ഇവളെ ചേച്ചിയുടെ അടുത്തെത്തിക്കണം….
ഞാൻ കല്ല്യാണിയേ കോരിയെടുത്തുകൊണ്ട് പുറത്തേക്ക് ഓടി….
ഞാൻ പുറത്തേ വാതിലിനു നേരേ അടുക്കുമ്പോഴും എന്നേ ആരോ നീരീക്ഷിക്കുന്നത് പോലെയെനിക്ക് തോന്നി…
ഇതിനു മുന്പും എനിക്ക് ഇതുപോലെ തോന്നിയിട്ടുണ്ട് പക്ഷേ ഓർമിച്ചെടുക്കാൻ സാധിക്കുന്നില്ല…..
ഞാൻ വീടിനകത്തുകൂടെ ഓടുകയാണ്….
പുറത്തേ വാതിലിൽ നിന്നും നിലാവിന്റെ വെളിച്ചം കാണാം… പക്ഷേ ദൂരേ ദൂരേ മാഞ്ഞു പോവുകയാണാ വെളിച്ചം….
എന്റെ കണ്ണുകളിൽ ഇരുട്ടു നിറയാൻ തുടങ്ങി.
കാലുകൾ നിന്നു……
കയ്യിൽ ഇപ്പോഴും കല്ല്യാണി ബോധമില്ലാതെ കിടക്കുകയാണ്…ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…..
