“മായേ ഈ മുറിവൊന്ന് കെട്ടിക്കേ….. ”
ചേച്ചിയുടെ മറുപടി കേട്ടതും മായ അവളുടെ റൂമിലേക്ക് ഓടി…
തിരിച്ചു വന്നത് കെട്ടാനുള്ള തുണികളും മരുന്നുകളുമായാണ്….
മായ സമയം വൈകിപ്പിക്കാതെ അവളുടെ മുറിവുകൾ കഴുകി അതിൽ മരുന്ന് തേച്ച് കെട്ടി വച്ചു….
കുറച്ചു നേരം കൂടേ കല്ല്യാണിയേ നോക്കിയ ശേഷം ചേച്ചി അരുണിന്റെ അടുത്തേക്ക് നടന്നു….
എങ്ങും ശാന്തത മാത്രമാണ്…..
എല്ലാവരും ചേച്ചിയുടെ വാക്കുകൾക്കായി ചെവി കോർത്തു നിൽക്കുകയാണ്
എന്റെ ഹൃദയമിടിപ്പ് കൂടിയത് ഞാൻ അറിഞ്ഞു…..
അടുത്ത് നിന്ന ദേവു ചേച്ചി എന്റെ കൈകൾ മുറുക്കി പിടിച്ചു…
“അരുണേട്ടാ കല്ലുവിന്റെ പൾസ് കൂടുതൽ ആണ് ശരീരം നന്നായി വിറക്കുന്നുമുണ്ട് ചൂടുമുണ്ട് എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകണം…… പിന്നേ……”
അതു പറഞ്ഞതും ചേച്ചി താഴോട്ടു നോക്കി…
അതിൽ നിന്നും തന്നെ ഇനി പറയാൻ പോകുന്ന കാര്യം അത്ര നല്ലതല്ല എന്ന് എനിക്ക് മനസ്സിലായി….
“പി…..പിന്നേ…..”
അതു ചോദിച്ചപ്പോൾ അരുണിന്റെ ശബ്ദം പതിയേ പുറത്തുവന്നുള്ളൂ
“അത്…അവളുടെ കണ്ണിന്റെ നീല നിറം കുറഞ്ഞു വരുന്നുണ്ട്….”
ആർക്കും കേട്ട വാക്കുകൾ വിശ്വസിക്കാനായില്ല….
കല്ല്യാണിയുടെ നീല കണ്ണുകൾ അത്രയും മനോഹരവും മൂർച്ചയുള്ളതുമായിരുന്നു..
എത്ര അകലെ നിന്നും നോക്കിയാലും അതിന്റെ ഭംഗി പൂർണതയിൽ തന്നെ ആസ്വദിക്കാൻ സാധിക്കും….
എന്നാൽ ചേച്ചി പറഞ്ഞ വാക്കുകൾ എല്ലാവരുടെയും ഉള്ളിൽ ഒരു ഭീതി നിറച്ചു…
അതവരുടെ മുഖത്തും പ്രകടമായിരുന്നു…
“അവളുടെ ശരീരം ദേവി സ്വന്തമാക്കിയിരിക്കുന്നു…. നിങ്ങൾക്ക് അവളേ രക്ഷിക്കാൻ സാധിക്കില്ല… മറ്റുള്ളവരുടെ ജീവനെങ്കിലും രക്ഷിക്കാൻ വേണ്ടി ഇവൾ മരിക്കണം…… ”
പരമേശ്വരന്റെ ശബ്‌ദം ഹാളിൽ മുഴുവൻ അലയടിച്ചു…
മൊത്തത്തിൽ മനസ്സിന്റെ നിയന്ത്രണം വിട്ട എനിക്ക് അതു കൂടേ കേൾക്കുവാൻ കഴിഞ്ഞില്ല….
അയാൾ പറഞ്ഞു നിർത്തിയതും ഞാൻ ഓടി ചെന്ന് അയാളെ ചവിട്ടി…
ചവിട്ട് കൊണ്ട പരമേശ്വരൻ കുറച്ചു മാറി തെറിച്ചു വീണു…
കിടന്ന കിടപ്പിൽ തന്നെ ശ്വാസം എടുക്കാൻ വേണ്ടി കഷ്ട്ടപെടുകയാണയാൾ
പക്ഷേ അതു കണ്ടിട്ടും എന്റെ ദേഷ്യം അടങ്ങിയിട്ടിലായിരുന്നു…
വീണ്ടും ചവിട്ടാൻ വേണ്ടി ഞാൻ അയാളുടെ അടുത്തേക്ക് നീങ്ങിയതും അച്ഛനും ദേവു ചേച്ചിയും വൈശുവും പിന്നേ കല്ല്യാണിയുടെ ബാക്കിയുള്ള ഏട്ടന്മാരും കൂടേ എന്നേ പിടിച്ചു നിർത്താൻ ശ്രമിച്ചു….
പക്ഷേ അവർക്കത്തിനു കഴിഞ്ഞില്ല….
ഞാൻ അയാൾക്ക് നേരേ കുതിച്ചു…..
“സിദ്ധു…… ”
അയാളെ ചവിട്ടാൻ പൊന്തിച്ച കാൽ ആ വിളിയോടെ നിന്നു….
കാർത്തു ചേച്ചിയുടെ ശബ്ദമായിരുന്നു അത്…
ചേച്ചിയുടെ ശബ്ദം കേട്ടതും ഞാൻ അങ്ങോട്ട് നോക്കി..
ഞാൻ മാത്രമായിരുന്നില്ല……അവിടെയുള്ള മുഴുവൻ പേരും ആ ശബ്ദം വന്ന ദിശയിലേക്ക് നോക്കി…..
എന്റെ കണ്ണുകളും അങ്ങോട്ട് ചലിച്ചു….
കല്ല്യാണി….., അവൾ അവൾക്ക് ബോധം വന്നിരിക്കുന്നു…
എന്റെ കാൽ പൊന്തിച്ച നിലയിൽ തന്നെയാണ്
ഹാളിൽ നിറഞ്ഞു നിൽക്കുന്ന ശാന്തതയിൽ എന്റെ ശ്വാസത്തിന്റെ ശബ്ദം പോലും കടുപ്പമായി കേട്ടു.
പരമേശ്വരൻ നിലത്ത് വീണ് വേദനകൊണ്ട് പുളയുന്നുണ്ടെങ്കിലും അതിനേക്കാൾ ഏറെ പേടി അയാളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു…..
ഞാൻ കല്ല്യാണിയേ വീണ്ടും നോക്കി…അവളുടെ നീല കണ്ണുകൾ കുറച്ചു മങ്ങിയിരുന്നു… ശരീരം മുഴുവൻ മണ്ണായിരുന്നെങ്കിലും അവളുടെ സൗന്ദര്യം രണ്ടിരട്ടി കൂടിയിരുന്നു…..അവളുടെ സൗന്ദര്യം പൂർണ ചന്ദ്രനെ പോലേ പ്രകാശിച്ചു..
മുഖത്ത് സന്തോഷവും സങ്കടവും അങ്ങനെ ഒന്നും തന്നെയില്ല വെറും ശൂന്യത മാത്രം….
അവളുടെ അടുത്ത് തന്നെ ഇരിക്കുന്ന കാർത്തു ചേച്ചിയിലേക്ക് എന്റെ ശ്രദ്ധ പോയി….. ചേച്ചി വിറക്കുന്നുണ്ട്
