ജാതകം ചേരുമ്പോൾ – 19 19അടിപൊളി 

 

അത് പേടികൊണ്ടായിരുന്നു….

 

ചേച്ചി മാത്രമല്ല അവിടേ ഉള്ള ഓരോരുത്തരുടെയും മുഖത്ത് ഒരു തരം ഭയം ഞാൻ കണ്ടു…..

 

ഇതെന്റെ കല്ല്യാണി തന്നെയാണോ….

 

ലക്ഷ്മിയാന്റി അവളുടെ അടുത്തേക്ക് കരഞ്ഞു കൊണ്ടോടി….

 

പക്ഷേ മുഖത്ത് ഒരു രൂപമാറ്റവും വരുത്താതെ അവൾ ആന്റിയുടെ അടുത്ത് നിന്നും മാറി നിന്നു…

 

അവൾ എല്ലാവരിൽ നിന്നും മാറി പതിയേ പിന്നോട്ട് നടന്നു….

 

ബോധം വന്നതിനു ശേഷം അവൾ ആദ്യമായി പേടിക്കുന്നത് പോലേ തോന്നിയെനിക്ക്…

 

അരുൺ പോയപ്പോഴും മായ പോയപ്പോഴും അവൾ അവരുടെ പക്കൽ നിന്നും കുറച്ചു മാറി ഒറ്റയ്ക്ക് നിന്നു….

 

അവൾ ആരെയും തന്റെ അടുത്തേക്ക് അടുപ്പിക്കുന്നില്ല…..എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്…

 

അവളുടെ മുഖത്ത് പേടി കൂടി കൂടി വരുന്നത് ഞാൻ അറിഞ്ഞു…..

 

ഞാൻ അവളുടെ അടുത്തേക്ക് പതിയേ നടന്നു…..

 

ഒരു പക്ഷേ അവൾക്ക് ഞങ്ങളേ ആരെയും ഓർമ്മയുണ്ടാവില്ലേ…. അവൾ എന്നെയും മറന്നു കാണുമോ…

 

എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങിയിരുന്നു….

 

എല്ലാവരും ഞങ്ങളേ തന്നെ നോക്കി നിൽക്കുകയാണ്…..

 

ഞാൻ ഓരോ ചുവട് വക്കുംതോറും അവളുടെ കണ്ണുകളും നിറയുന്നത് ഞാൻ കണ്ടു… പക്ഷേ പേടിച്ച് പിന്നോട്ട് മാറുന്നില്ല…

 

ഞാൻ അവളുടെ അടുത്തെത്തി….. അവളോട് എന്തെക്കെയോ ചോദിക്കണമെന്നുണ്ട് പക്ഷേ എനിക്ക് കഴിയുന്നില്ല….

 

എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്ന അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണു നീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി……

 

“സിദ്ധു…… ”

 

എന്റെ പേര് ഉച്ചരിച്ചപ്പോൾ അവളുടെ അധരങ്ങൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു…

 

ശേഷം എന്നേ കെട്ടി പിടിച്ചവൾ പൊട്ടിക്കരഞ്ഞു…..

 

കണ്ണുനീർ മഴപോലെ ഒഴുകി, അവളുടെ മുഴുവൻ ശരീരം വിറച്ച് നിന്നു.

 

ഒന്നും പറയാൻ കഴിയാതെ അവളെ ചേർത്തു പിടിക്കാനേ എനിക്ക് സാധിച്ചുള്ളൂ

 

അവളുടെ കൈകൾ ശക്തമായി എന്റെ പുറത്ത് പറ്റിപ്പിടിച്ചു,

അവളുടെ ദേഹത്തിന്റെ ചൂടും വിറയലും എന്റെ രക്തത്തിലേക്ക് ചേർന്ന് പോയി.

 

അപ്പോഴേക്കും ബാക്കിയുള്ളവരും ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു… അവളുടെ കരച്ചിൽ ആർക്കും കണ്ടു നിൽക്കാൻ സാധിച്ചില്ല…. ചേച്ചിമാരും അമ്മമാരും അവളേ ആശ്വസിപ്പിക്കാൻ പരമാവതി ശ്രമിച്ചു…

 

എന്നാൽ കരച്ചിലിന്റെ ശക്തി കൂടി കൂടി വന്നു എന്നല്ലാതെ വേറൊന്നും നടന്നില്ല…

 

കരഞ്ഞു ക്ഷീണിച്ച അവൾ പതുക്കെ താഴേക്ക് വഴുതി.

 

ഞാൻ ഭയന്ന് കൈ പിടിച്ചു നിന്നെങ്കിലും

അവൾ എന്റെ നെഞ്ചിൽ നിന്ന് നിലത്തേക്ക് പതുങ്ങി ഇരുന്നു

 

ആ നിമിഷം, മുഴുവൻ ലോകവും ശൂന്യമായി.

അവളുടെ കരച്ചിലിന്റെ ശബ്ദം മാത്രം…

എന്റെ ചെവികളിൽ നിറഞ്ഞു നിന്നു

ഹൃദയം പൊട്ടിത്തെറിക്കുമെന്ന തോന്നലിൽ ഞാൻ അവളുടെ അരികിൽ മുട്ടുകുത്തി നിന്നു.

 

അവളേ ഞാൻ എന്റെ മാറോടടുപ്പിച്ചു….

 

ഏകദേശം ഒരു പത്തു മിനുട്ടെങ്കിലും വേണ്ടി വന്നു അവളേ എനിക്ക് പൂർണമായും ഒന്ന് ആശ്വസിപ്പിക്കാൻ….

 

അവളുടെ ദേഹം മുഴുവൻ മണ്ണാണ്…

 

“കല്ലു…നമുക്കൊന്ന് കുളിക്കാം….. ”

 

അവളുടെ മുഖം കോരിയെടുത്തുകൊണ്ട് ഒരു കുട്ടിയോടെന്നപോൽ ചോദിച്ചു…..

 

“മ്മ്…… ”

 

അവൾ എന്റെ മാറിൽ മുഖമോളിപ്പിച്ചുകൊണ്ട് തന്നെ പറഞ്ഞു..

 

ശേഷം ഞാൻ അവളേ പിടിച്ചു എഴുന്നേൽപ്പിച്ചു….

 

എഴുന്നേറ്റ് നിന്ന ശേഷം അവൾ കണ്ണുകൾ തുടച്ചുകൊണ്ട് എല്ലാവരെയും ഒന്ന് നോക്കി…

 

എന്നിരുന്നാലും അവൾ എന്നോടല്ലാതെ വേറേ ആരോടും അടുക്കുന്നില്ല….

 

അവളേ കൂടുതൽ നേരം അവിടേ നിർത്താൻ എനിക്കു മനസ്സ് വന്നില്ല…

 

അവളുടെ കൈ മുറുക്കെ പിടിച്ചുകൊണ്ടു ഞാൻ മുകളിലേക്ക് നടന്നു…

 

എല്ലാവരും ഞങ്ങളേ നോക്കുന്നുണ്ടെങ്കിലും ഞങ്ങളേ ശല്ല്യപെടുത്താൻ വന്നില്ല….

 

കല്ല്യാണി അവൾ നല്ലോം പേടിച്ചിട്ടുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *