അതുകൊണ്ട് അത് സംഭവിക്കുന്നതിന് മുമ്പേ നീ തന്നെ കല്ല്യാണിയേ കൊല്ലണം””””
അവൻ ലാസ്റ്റ് പറഞ്ഞത് കേട്ടതും എന്റെ ശരീരം ദേഷ്യം കൊണ്ട് തുടങ്ങി….
“എടാ നായിന്റെ മോനേ…. നിന്നേ… ”
ഞാൻ അതു പറഞ്ഞപ്പോഴേക്കും രാജീവൻ ഫോൺ കട്ട് ചെയ്തു…
ദേഷ്യം വന്ന ഞാൻ ഫോൺ എടുത്ത് വലിച്ചെറിഞ്ഞു….
“സിദ്ധു….എന്താ ഒരു ശബ്ദം കേട്ടേ….. ”
ഫോൺ എറിഞ്ഞതിന്റെ ശബ്ദം കേട്ടതും കല്ല്യാണിയുടെ പക്കൽ നിന്നും ചോദ്യമെത്തി
“ഒന്നുല്ല… ഫോൺ ഒന്ന് വീണതാ…. ”
എന്റെ ദേഷ്യത്തിന്റെ കാരണം അവളെ കൂടി അറിയിക്കാൻ എനിക്ക് ധൈര്യം വന്നില്ല അതുകൊണ്ട് അപ്പോൾ വായിൽ വന്ന കള്ളം ഞാൻ പറഞ്ഞു…
ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് നടക്കാൻ തുടങ്ങി…. വേറേ വല്ല ആരെയെങ്കിലും വിളിച്ചാലോ…. ദേവു ചേച്ചിനോട് ചോദിച്ചു നോക്കിയാലോ…
അങ്ങനെ ഓരോ ചിന്തകൾ കൊണ്ട് പരക്കം പായുകയാണ് ഞാൻ….
അപ്പോഴാണ് ബാത്‌റൂമിന്റെ വാതിലുകൾ തുറക്കുന്ന ശബ്ദം ഞാൻ കേട്ടത്….
തിരിഞ്ഞു നോക്കിയപ്പോൾ കല്ല്യാണി തല ഒന്ന് ചെരിച്ചു പിടിച്ചു കൊണ്ട് തല തോർത്തുകയാണ് അവളുടെ മുഖം കാണാൻ കഴിയുന്നില്ല…..
ഞാൻ അവളേ തന്നെ നോക്കി നിന്നും….
അവൾ തോർത്തി കഴിഞ്ഞ് അവസാനമായി മുടിയൊന്ന് കുടഞ്ഞു എന്നേ നോക്കി….
😳
കല്ല്യാണി മുറിയിലേക്ക് കടന്നുവരുമ്പോൾ, ഒരു നിമിഷം വായുവിന്റെ ചലനം പോലും നിശ്ശബ്ദമായി നിന്ന പോലെയായിരുന്നു.
അവളുടെ മുഖത്ത് ഒരു മങ്ങാത്ത ചന്ദ്രപ്രകാശം പോലെ തിളങ്ങുന്ന നിറം.
നീണ്ട, മൃദുവായ മുടി ഒരു കറുത്ത തിരമാല പോലെ ചുമലുകളിലൂടെ വീണിരുന്നു;
അല്പം കാറ്റ് വീശുമ്പോൾ ആ മുടിയുടെ സുഗന്ധം തന്നെ ഹൃദയം നിറയ്ക്കുന്ന വസന്ത കാലം പോലേ…
അവളുടെ കൃഷ്ണ മണിയുടെ നീല നിറം പൂർണമായും പോയിട്ടുണ്ടായിരുന്നെങ്കിലും കണ്ണുകൾ… അതൊരു വേറിട്ട ലോകം തന്നെയായിരുന്നു…ആഴവും തിളക്കവും നിറഞ്ഞത്.
ആരെങ്കിലും ഒന്നു നോക്കിയാൽ തിരിഞ്ഞു പോകാൻ കഴിയാത്തവിധം ആകർഷകമായ തെളിമ. വിടർന്ന ചുണ്ടുകളിൽ അല്പം മൃദുവായ ചുവപ്പ് പറയാനിരിക്കുന്ന രഹസ്യത്തിന്റെ സൂചന പോലെയായിരുന്നു
അവളുടെ ചുവട് പോലും സംഗീതമെന്ന പോലെ: ഓരോ നീക്കം, ഓരോ തലോടലും, ഒരു നൃത്തത്തിന്റെ താളത്തിൽ. ചുറ്റുമുള്ള എല്ലാറ്റിനും അവളെ കാണാതെ ഇരിക്കാൻ കഴിയാത്തൊരു മായ.
ഇതാണോ സ്ത്രീ സൗന്ദര്യത്തിന്റെ പൂർണരൂപം…. ഞാൻ എന്നോട് തന്നെ ചോദിച്ചു….
“ഹലോ…. മാഷേ… എന്താണ്….”
എന്റെ നോട്ടം കണ്ടിട്ടാവണം ആവൾ ചോദിച്ചു…
“ടക് ടക്…. ”
പക്ഷേ അതിനു മറുപടി പറയുന്നതിന് മുന്പേ ഡോറിൽ ഒരു മുട്ട് കേട്ടു….
ഞാൻ വാതിൽ തുറന്നു….
ദേവു ചേച്ചിയാണ്, ചേച്ചിയുടെ കയ്യിൽ ഒരു പ്ലേറ്റ് ഫുഡും കാണാം…
ഞാൻ സംശയ ഭാവേന അതിലേക്ക് നോക്കി….
“നോക്കണ്ട നിനക്കല്ല…. ഇതെന്റെ കല്ലു മോൾക്കാണ്…. ”
അതു പറഞ്ഞതും ചേച്ചി എന്നേ തള്ളി മാറ്റി അകത്തേക്ക് കയറി…
കല്ല്യാണിയേ കണ്ടതും ചേച്ചി കുറച്ചു നേരം അവിടേ നിന്നു….ആ കണ്ണുകൾ തുറിച്ചു വന്നു…
അവയിൽ പേടി ഉണ്ടായിരുന്നില്ല… ഒരു തരം അത്ഭുതമാണ്.. എനിക്ക് ഉണ്ടായ അതേ അവസ്ഥ..
അവളുടെ സൗന്ദര്യത്തിന്റെ ഭംഗി ആസ്വദിച്ചിരിക്കുന്ന ചേച്ചി പെട്ടെന്ന് സ്വബോധം വീണ്ടെടുത്തു…
ശേഷം ചേച്ചി കല്ല്യാണിയേ ബെഡിൽ പിടിച്ചിരുത്തി…
“കയ്യിൽ കെട്ടല്ലെ…ഞാൻ വാരി തരാം….”
ചേച്ചി കല്ല്യാണിയോട് പറഞ്ഞു…
ചേച്ചി പ്ലേറ്റിൽ നിന്നും ഒരു കഷ്ണം അപ്പം അവൾക്ക് നേരേ നീട്ടി….
കല്ല്യാണി വളരേ സന്തോഷത്തോടെ അത് വാങ്ങി കഴിച്ചു…
അവരുടെ ഈ സ്നേഹ പ്രകടനം കാണുമ്പോൾ എന്റെ കണ്ണാണ് നിറയുന്നത്…
കൂടുതൽ നേരം അവിടേ നിന്നാൽ അവരത് കണ്ടു പിടിക്കും അത് കൊണ്ട് ഞാനും ഒന്ന് കുളിക്കാൻ അകത്ത് കയറി……
