ജാതകം ചേരുമ്പോൾ – 19 19അടിപൊളി 

 

അപ്പോഴേക്കും കത്തി പിടിച്ചവൻ എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയിരുന്നു. അടിയേറ്റ് വീണ എനിക്ക് ഒന്ന് പൊങ്ങി നിൽക്കാൻ പോലും കഴിഞ്ഞില്ല; അയാൾ എന്റെ അരികിൽ മുട്ടുകുത്തി, കത്തി വീണ്ടും ഉയർത്തി.

അപ്പോഴേക്കും വീട്ടിനുള്ളിൽ നിന്നും ഒരു ഭയാനക ശബ്ദം എല്ലാവരും കേട്ടു… അതൊരു സ്ത്രീയുടെ ശബ്ദമായാണ് എനിക്ക് തോന്നിയത്…. സംശയം വന്ന ഞാൻ തുറന്ന് കിടക്കുന്ന വാതിലിനു പുറത്തേക്ക് നോക്കി…. ആ മുറ്റവും സ്ഥലവും ഞാൻ കണ്ടിട്ടുണ്ടായിരുന്നു… എന്റെ മനസ്സിലേക്ക് എന്തോ അരുതാത്ത ചിന്ത വരാൻ തുടങ്ങി…. ഞാൻ ആ വീട്ടിൽ ആണെന്നുള്ള ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തി….

 

പെട്ടെന്ന് ആ ശബ്ദം വീണ്ടും എല്ലാവരും കേട്ടു കുറച്ചുകൂടി ഉറക്കെയുള്ള ശബ്ദമായിരുന്നു അത്

 

അവൻ ഞെട്ടി തല തിരിച്ച് ചുറ്റും നോക്കി. മറ്റുള്ളവരും ഒരേസമയം നിശബ്ദരായി.

ഒന്നും കണ്ടില്ല.

 

അയാൾ വീണ്ടും എന്റെ മുഖത്തേക്ക് തിരിഞ്ഞു കത്തി നീട്ടാൻ ശ്രമിച്ചതും ഇരുട്ടിൽ നിന്നും ഒരു കറുത്ത രൂപം മുന്നോട്ട് വന്നു ശക്തിയായി അയാളുടെ തോൾ പിടിച്ചു തള്ളി, നിയന്ത്രണം നഷ്ടപ്പെട്ട അയാൾ പൊങ്ങിമാറി വാതിലിന് പുറത്തേക്ക് തെറിച്ച് വീണു….

 

ഒരു നിമിഷം എങ്ങും നിശബ്ദത മാത്രമായിരുന്നു ആർക്കും എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല…

 

കുറച്ചു കഴിഞ്ഞതും അവനൊപ്പമുണ്ടായിരുന്നവർ എന്റെ നേർക്ക് നോക്കി…മുഖം മൂടി ധരിച്ചിട്ടുണ്ടായിരുന്നെങ്കിലും അവർ ഭയന്ന് വിറക്കുന്നത് ഞാൻ അറിഞ്ഞു….അവർ എന്തോ കണ്ട് പേടിച്ചത് പോലേ…

 

എന്റെ പിന്നിൽ നിന്നെന്തോ ശബ്ദം ഞാൻ കേട്ടു ആരോ അടുത്തുള്ളത് പോലേ….. എഴുന്നേറ്റ് നിൽക്കണമെന്നുണ്ടെങ്കിലും അതിനു കഴിഞ്ഞില്ല…. ആകെപാടേ ഒരു മരവിപ്പായിരുന്നു….

 

മുന്നിലുള്ളവർ കുറച്ചു നേരം എന്നേ നോക്കി ശേഷം പുറത്തേക്കോടി….

 

അവർ പുറത്തെത്തിയതും വലിയ ശബ്ദതോടെ വാതിലടഞ്ഞു…

 

ആ ഇരുട്ടു മുറിയിൽ ഞാൻ തനിച്ചായി….

 

ആരുടെയോ വിരലുകൾ എന്റെ മുടിയിൽ പതിക്കുന്നതുപോലെ തോന്നി എനിക്ക്…

 

എനിക്കുറപ്പായിരുന്നു എന്റെ പിന്നിൽ ദേവിയുണ്ടെന്നും അവൾക്ക് വേണ്ടത് എന്റെ ശരീരമാണെന്നുള്ള കാര്യവും….

 

ഒന്നോടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു… എന്നാൽ അനങ്ങാൻ പോലും എനിക്ക് അപ്പോൾ കഴിയുമായിരുന്നില്ല ശരീരം മൊത്തം മരവിച്ച അവസ്ഥയിലായിരുന്നു

 

കുറച്ചുനേരം ഞാൻ അനങ്ങാതെ അങ്ങനെ ഇരുന്നു

 

എന്നാൽ കുറച്ചു കഴിഞ്ഞതും ബാക്കിൽ നിന്നും ഒരു പതിഞ്ഞ ശബ്ദത്തിൽ ഒരു അടക്കിപ്പിടിച്ച ചിരി എനിക്ക് കേൾക്കാൻ പറ്റി .

 

കുറേക്കാലം കാത്തിരുന്ന് കിട്ടിയ എന്തോ ഒരു സന്ദോഷം ആ ചിരിയിൽ ഉണ്ടായിരുന്നു..

 

അത്ര മാത്രമേ എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ

 

ഞാൻ സർവ്വശക്തിയുമെടുത്ത് വാതിലിന് അടുത്തേക്ക് ഇഴഞ്ഞു കൊണ്ടിരുന്നു ഒരിക്കൽ പോലും ഞാൻ ബാക്കിലേക്ക് നോക്കിയില്ല

 

എന്നാൽ വാതിലിനടുത്തെത്തി അതിൽ തൊടാൻ നിന്നതും ഒരു കൈകൾ എന്റെ മുടിക്കുത്തിനു പിടിച്ചു….. ശേഷം എന്നെ വലിച്ചിഴച്ചുകൊണ്ട് ഒരു മുറിയുടെ ഉള്ളിലേക്ക് കേറ്റി. അപ്പോഴേക്കും എന്റെ കണ്ണിൽ ഇരുട്ടു കയറാൻ തുടങ്ങിയിരുന്നു എന്റെ ബോധം പൂർണമായും പോകുന്നതിനു മുമ്പ് ഞാൻ അവളെ കാണുകയും ചെയ്തു

 

പിന്നെ ഞാൻ കണ്ണു തുറക്കുമ്പോൾ തറവാട്ടിൽ ആയിരുന്നു മുന്നിൽ കാർത്തചേച്ചിയും എന്നാൽ ഉണർന്നതും എന്റെ ശരീരത്തിൽ ഉണ്ടായ മാറ്റം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു . എന്റെ ഉള്ളിൽ വേറെ ആരോ വസിക്കുന്നതുപോലെ…

 

ചുറ്റും നടക്കുന്ന കാര്യം മനസ്സിലാക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടിവന്നു എന്നാൽ എന്റെ അടുത്തേക്ക് ആരെയും അടുപ്പിക്കാൻ ഉള്ള ധൈര്യം എനിക്കപ്പോൾ ഉണ്ടായിരുന്നില്ല. ഞാൻ കാരണം അവർക്കെന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഭയമായിരുന്നു അതിനു കാരണം.

 

Leave a Reply

Your email address will not be published. Required fields are marked *