ജാതകം ചേരുമ്പോൾ – 19 19അടിപൊളി 

 

“സിദ്ധു…… ”

 

ഇരുട്ടു നിറഞ്ഞ കണ്ണുകൾ പെട്ടെന്ന് വിടർന്നു….. ശരീരമാസകലം ഒരു തരിപ്പ് അനുഭവപ്പെട്ടു…… ചൂട് നിറഞ്ഞിടത്ത് ഒരു തണുത്ത കാറ്റ് വീശി…

 

അരുൺ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു….

 

എന്റെ കയ്യിൽ കിടക്കുന്ന കല്ല്യാണിയേ കണ്ടതും അവൻ ഒരു നിമിഷം നിന്നു….

 

“കല്ലു…. മോളെ….. ”

 

അവന്റെ വാക്കുകൾ വിറക്കുന്നുണ്ടായിരുന്നു…

 

അവൻ അവളേ തട്ടി വിളിക്കാൻ ശ്രമിച്ചു… പക്ഷേ ഒന്നും തന്നെ നടന്നില്ല…

 

അവളുടെ കൈപ്പത്തിയിൽ നിന്നും ചോര വരുന്നത് കണ്ട അരുൺ അവളെ എന്റെ കയ്യിൽ നിന്നും വാങ്ങി…

 

ശേഷം പുറത്തേക്ക് ഓടി…..

 

ഞാൻ ഇപ്പോഴും ആ വീടിനുള്ളിൽ തന്നെ നിൽക്കുകയാണ്…..

 

എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത ഒരു അവസ്ഥ

 

അരുൺ അപ്പോഴേക്കും കല്ല്യാണിയേകൊണ്ട് പുറത്തെത്തിയിരുന്നു…

 

ഞാൻ വരുന്നില്ല എന്ന് മനസ്സിലായതും അരുൺ എന്നേ ഒന്ന് തിരിഞ്ഞു നോക്കി..

 

“സിദ്ധു…. വാടാ….. ”

 

വളരേ ദയനീയമായിരുന്നു അവന്റെ ശബ്ദം….

 

വീണ്ടും തണുത്ത കാറ്റു വീശി…..

 

“സിദ്ധു….. പോ…… ”

 

ആ ശബ്ദം ഞാൻ വീണ്ടും കേട്ടു…..

 

അതേ അതൊരു സ്ത്രീയുടെ ശബ്ദമാണ്…. എനിക്ക് മാത്രം കേൾക്കാൻ സാധിക്കുന്ന ശബ്ദം….

 

കാലുകൾ വീണ്ടും ചലിച്ചു….

 

അരുൺ കല്ല്യാണിയേ എടുത്തുകൊണ്ട് വേഗത്തിൽ നടക്കാൻ തുടങ്ങി

 

അവരുടെ പിന്നാലേ ഞാനും യാന്ദ്രികമായി നടന്നു….

 

പോവുന്നതിനു മുൻപ് ഒന്ന് തിരിഞ്ഞു നോക്കാനും ഞാൻ മറന്നില്ല…..

 

“നീ പേടിക്കൊന്നും വേണ്ടാ… കയ്യിലേ മുറിവ് മാത്രമേ ഉള്ളു… അത് കർത്തുവിനെ കാണിച്ചാൽ മതി ബാക്കി അവൾ നോക്കിക്കോളും…കല്ല്യാണിയേ കിട്ടിയ കാര്യം ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അത്കൊണ്ട് എല്ലാവരും നമ്മളേ കാത്തു നിൽക്കുകയാണ് നീ ടെൻഷൻ അടിക്കല്ലേ….. ”

 

അരുൺ പോവുന്നവഴിക്കൊക്കെ എന്നേ പരമാവധി സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും…. അവന്റെ ശബ്ദതത്തിലും വല്ലാതെ പേടിയുണ്ടായിരുന്നു….

 

ചില സമയങ്ങൾ അവൻ സ്വബോധം മറന്ന് സംസാരിക്കുകയൊക്കെയുണ്ടായി….

 

എന്റെ മനസ്സിൽ കല്ല്യാണി മാത്രമാണ്….

 

“ഒരു പക്ഷേ കല്ലുവിന്റെ ശരീരത്തിൽ ആ ആത്മാവ് കേറിയിട്ടുണ്ടെങ്കിൽ… ”

 

ഒരിക്കലും ചോദിക്കണമെന്ന് വിചാരിച്ച് ചോദിച്ചതല്ല….

 

പക്ഷേ ഉള്ളിലെ പേടി അതേ പോലേ പുറത്തു വന്നതാണ്

 

എന്റെ ചോദ്യം കേട്ടതും….

 

അരുൺ പെട്ടന്ന് നിന്നു…

 

അവന്റെ ശരീരമവിടെ ഉണ്ടായിരുന്നെങ്കിലും ചിന്തകൾ മറ്റെവിടെയോ ആയിരുന്നു….

 

കുറച്ചു നേരം ആ നിൽപ്പ്‌നിന്ന ശേഷം അരുൺ വീണ്ടും നടക്കാൻ തുടങ്ങി….

 

“അങ്ങനെയൊന്നും ഉണ്ടാവില്ല നീ സമാധാനപെട് അവൾക്കൊന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല…. ”

 

അവന്റെ മറുപടിക്ക് പോലും എന്റെ മനസ്സിനെ ശാന്തമാക്കാൻ സാധിച്ചില്ല….

 

പിന്നീട് ഞങ്ങൾ നിന്നത്….

 

തറവാട്ടിൽ എത്തിയപ്പോഴായിരുന്നു…

 

എല്ലാവരും ഞങ്ങളേ കാത്ത് തറവാടിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു….

 

അരുണിന്റെ കയ്യിൽ ബോധമില്ലാതെ കിടക്കുന്ന കല്ല്യാണിയേ കണ്ടതും ലക്ഷ്മിയാന്റി ഞങ്ങളുടെ അടുത്തേക്ക് കരഞ്ഞുകൊണ്ട് ഓടി വന്നു… ഒപ്പം അവളുടെ അച്ഛനും ഏട്ടന്മാരും ഉണ്ടായിരുന്നു….

 

എന്നാൽ അരുൺ അവരെയെല്ലാം അവഗണിച്ചുകൊണ്ട് ഉള്ളിലേക്ക് ഓടി…

 

“കാർത്തു വാ….. ”

 

ഉള്ളിലേക്ക് കയറിയപ്പോൾ അരുൺ കാർത്തു ചേച്ചിയോടും തന്നെ പിന്തുടരാൻ പറഞ്ഞു…..

 

ചേച്ചി കേട്ട പാടേ അരുണിനൊപ്പം പോയി…

 

ഞാൻ ആകെ തളർന്നിരുന്നു…

 

പക്ഷേ ശരീരമായിരുന്നില്ല മനസ്സിനായിരുന്നു എന്ന് മാത്രം…

 

അരുൺ ഹാളിലുള്ള ഒരു സോഫയിൽ കല്ല്യാണിയേ കിടത്തി….

 

അവൾ കുറച്ചുകൂടെ വേഗത്തിൽ ആണിപ്പോൾ ശ്വാസമെടുക്കുന്നത്….

 

കാർത്തു ചേച്ചി വേഗം അവളെ പരിശോധിക്കാൻ തുടങ്ങി….

Leave a Reply

Your email address will not be published. Required fields are marked *