ജാതകം ചേരുമ്പോൾ – 19 19അടിപൊളി 

 

എന്റെ തോളിൽ തലചായ്ച്ച് കൈ മുറുക്കെ പിടിച്ചു കൊണ്ടാണ് അവൾ നടക്കുന്നത്…

 

ഞങ്ങളുടെ മുറിയുടെ വാതിലിനരികിൽ എത്തിയതും പിന്നിൽ നിന്നും ആരോ ഓടി വരുന്നതിന്റെ ശബ്ദം ഞാൻ കേട്ടു…

 

തിരിഞ്ഞു നോക്കിയപ്പോൾ മായയാണ്..

 

അവൾ ഓടി പിടിച്ചു വരുകയാണ്…

 

അവളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനൊന്നും ഞാൻ നിന്നില്ല… എന്റെ മനസ്സിൽ ഇപ്പോൾ കല്ല്യാണി മാത്രമാണ്…

 

ഞാൻ കല്ല്യാണിയേകൊണ്ട് റൂമിനുള്ളിലേക്ക് കയറി…..

 

മായ കുറച്ചു നേരം വെളിയിൽ നിന്ന് ഉള്ളിലേക്ക് കയറാൻ തുനിഞ്ഞതും…

 

എന്നേ ഞെട്ടിച്ചുകൊണ്ട് കല്ല്യാണി എന്റെ മുന്നിലായി വാതിൽ മറഞ്ഞുകൊണ്ട് നിന്നു…..

 

അവൾ മായയേ ഉള്ളിലേക്ക് കയറ്റാതെ പുറത്തു തടഞ്ഞു വെച്ചിരിക്കുകയാണ്…..

 

അതിന്റെ ഒരു അമ്പരപ്പ് മായയുടെ മുഖത്തും കാണാം…

 

“ചേച്ചി….. ”

 

മായ സംശയഭാവേന കല്ല്യാണിയേ വിളിച്ചു…

 

ഒരൽപ്പം പേടിയും ആ വിളിയിൽ ഉണ്ടായിരുന്നു എന്നെനിക്ക് തോന്നി….

 

“എന്റൊപ്പം സിദ്ധു മാത്രം മതി….”

 

കല്ല്യാണി മായയുടെ മഖത്തടിചതുപോലെ പറഞ്ഞു….

 

കല്ല്യാണി പെട്ടെന്നങ്ങനെ പറഞ്ഞതിന്റെ അമ്പരപ്പിൽ നിൽക്കുകയാണ് മായ…അവളുടെ മുഖത്ത് പല പല ഭാവങ്ങൾ മിന്നി മറഞ്ഞു…

 

ശേഷം കല്ല്യാണി…. മായ നോക്കി നിൽക്ക വാതിലടച്ചു…

 

ഇത്രയും നാൾ ഒപ്പം കിടന്നവളേ ആട്ടിയിറക്കും പോലെയായിരുന്നു അത്… കല്ല്യാണിക്ക് ഒരു തരി വിഷമവും തോന്നിയില്ല..

 

വാതിലടച്ചു ലോക്ക് ചെയ്തു അവൾ കുറച്ചു നേരം എന്നേ നോക്കി നിന്നു…

 

അവളുടെ കണ്ണുകളിലേക്ക് നോക്കാൻമാത്രം എനിക്ക് ധൈര്യമുണ്ടായിരുന്നില്ല…

 

എത്ര നേരം നോക്കുന്നുവോ അത്രയും അതെന്നെ വേദനിപ്പിക്കുന്നുണ്ടായിരുന്നു… അവൾ എന്നിൽ നിന്നും അകന്നുപോവുന്നപോലേ…

 

പൊടുന്നനെ വന്നവൾ എന്നേ കെട്ടി പിടിച്ചു… ഞാൻ പതിയെ അവളെ തലോടാൻ തുടങ്ങി….

 

“കുളിക്കണ്ടേ….. ”

 

ഞാൻ അവളേ എന്നിൽ നിന്നും അടർത്തി മാറ്റി ചോദിച്ചു….

 

“മ്മ്… ”

 

ഞാൻ അങ്ങനെ ചെയ്തത് അവൾക്ക് ഇഷ്ട്ടപെട്ടില്ലെങ്കിലും അവൾ ഒന്ന് മൂളി….

 

ശേഷം അലമാര തുറന്ന് അവൾ അതിൽ നിന്നും ഒരു ജോഡി ഡ്രസ്സ്‌ എടുത്തു നേരേ ബാത്‌റൂമിലേക്ക് നടക്കാൻ തുടങ്ങി….

 

ഞാനും അവളുടെ പിന്നാലേ ബാത്‌റൂമിലേക്ക് നടന്നു….

 

“നീ എങ്ങോട്ടാ…. ”

 

എന്റെ വരവ് കണ്ടവൾ സംശയരൂപേണ ചോദിച്ചു….

 

“നിന്നേ കുളിപ്പിക്കാൻ….. ”

 

ഞാൻ സാധാരണമായാണത് പറഞ്ഞത്… മനസ്സിൽ ഒന്നും തന്നെ ഇല്ലായിരുന്നു…അവളേ ഒറ്റക്ക് വിടാൻ തീരേ ധൈര്യമുണ്ടായിരുന്നില്ല….

 

എന്റെ മറുപടി കേട്ടതും അവളുടെ മുഖത്ത് ഒരു കള്ള ചിരി വന്നു….

 

എന്റെ കല്ല്യാണിയിൽ ഞാൻ ഇഷ്ട്ട പെടുന്ന കാര്യങ്ങളിൽ ഒന്ന്…

 

അവളുടെ ചിരി കണ്ടതും നടന്നതെല്ലാം ഒരു സ്വപ്നം മാത്രമാവണേ എന്ന് പോലും ഞാൻ ആഗ്രഹിച്ചു…..

 

“എന്താടി നോക്കുന്നേ…. 😤”

 

ഞാൻ എന്റെ ഉള്ളിലെ വിഷമം പുറത്തു കാണിക്കാതെ അവളോട് തിരിച്ചും കുറുമ്പ് കാണിച്ചു….

 

“അയ്യടാ മോന്റെ പൂതി കൊള്ളാലോ…. അങ്ങനെ ഇപ്പോ സുഖിപ്പിക്കണ്ട… എനിക്കെയ് ഒറ്റക്ക് കുളിക്കാൻ അറിയാം.. ”

 

അതും പറഞ്ഞവൾ എന്നേ തള്ളിമാറ്റി അകത്ത് കയറി വാതിലടച്ചു….

 

അവൾ ഇതൊക്കെ അഭിനയിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്…. എന്നേ വിഷമം കാണാൻ പറ്റാത്തത് കൊണ്ടാവും….

 

ഞാൻ ആ ഡോറിന് മുന്നിൽ അങ്ങനെ നിന്നു..

 

കുറച്ചു കഴിഞ്ഞിട്ടും ശബ്ദമൊന്നുമില്ല… ഞങ്ങൾ രണ്ടു പേരും മൗനമാണ്…

 

“സിദ്ധു….. ”

 

ഒടുവിൽ ഒടുവിൽ അവൾ തന്നെ മൗനം വെടിഞ്ഞു…

 

“മ്മ്…. ”

 

“ഞാൻ ഇപ്പോ കുളിച്ചു വരാവേ…. എങ്ങും പോവല്ലേ… എനിക്ക് പേടിയാടാ…. ”

 

അവളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു…. അവൾ കരയുകയാണ് പക്ഷേ അത് പുറത്തു കാണിക്കാതെ ഇരിക്കാൻ അവൾ നന്നേ പാട്പെടുന്നുണ്ട്…..

Leave a Reply

Your email address will not be published. Required fields are marked *