ജാതകം ചേരുമ്പോൾ – 18 42അടിപൊളി 

ജാതകം ചേരുമ്പോൾ 18

Jaathakam Cherumbol Part 18 | Author : Kaavalkkaran

[ Previous Part ] [ www.kambi.pw ]


 

“രണ്ട് ആത്മാവോ….. നിങ്ങൾ ഇതെന്തൊക്കെയാ പറയുന്നേ ”

 

“ഏത് ബുക്ക്‌…..”

 

ചുറ്റും നിന്നും പല ചോദ്യങ്ങളും വരാൻ തുടങ്ങി….

 

എന്നാൽ ഞാനും കല്ല്യാണിയും മായയും

മൊത്തത്തിൽ തരിച്ചു നിൽക്കുകയായിരുന്നു…

 

എല്ലാവരിൽ നിന്നും ചോദ്യങ്ങളുടെ എണ്ണം കൂടാൻ തുടങ്ങി…..

 

ഇനിയും ഇവിടേ നിൽക്കുന്നത് നല്ലതല്ല മെല്ലേ സ്കൂട്ട് ആവാം അവരായി അവരുടെപാടായി….

 

“ഞാൻ ചേച്ചിയെ കണ്ടിട്ട് വരാം….. ”

 

ഞാൻ അൽപ്പം ഉച്ചത്തിൽ പറഞ്ഞു സംഗതിയേറ്റു അതു കേട്ടതും അവരുടെ ചോദ്യം ചോദിക്കൽ ഒക്കെ നിന്നു….

 

ശേഷം ഞാൻ ചേച്ചിയുടെ റൂമിലേക്ക് നടക്കാൻ തുടങ്ങി…..

 

എല്ലാവരും വരി വരിയായി എന്റെ പിന്നാലേ തന്നെയുണ്ട്…..

 

ചേച്ചിയുടെ റൂമിന്റെ മുന്നിൽ എത്തിയതും ഞാൻ ബാക്കിലുള്ളവരെ വെറുതെ ഒന്ന് നോക്കി….

 

സത്യം പറഞ്ഞാൽ എനിക്കും ഇപ്പോൾ തന്നെ ചോദിക്കണോ എന്നൊരു ചിന്തയുണ്ട്…. ചേച്ചിയുടെ ദേഷ്യം വച്ച് എന്നേ എന്തെങ്കിലും പറയുമോ എന്നായിരുന്നു എന്റെ പേടി… അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ ഇത്ര നേരം ഞാൻ ഉണ്ടാക്കിയെടുത്ത ബിൽഡ്പ്പ് ഓക്കെ സ്വാഹാ.

 

ഞാൻ സംശയഭാവേന ചേച്ചിമാരേ വീണ്ടും ഒന്ന് നോക്കി….

 

“വേണോ….. പിന്നേ എപ്പോഴെങ്കിലും ചോദിച്ചാൽ പോരേ….”

 

അവസാനമായി എല്ലാവരോടും ഞാൻ വീണ്ടും ചോദിച്ചു…

 

“സിദ്ധു….മോനേ ചോദിക്കട. ഞങ്ങളിൽ ആരെങ്കിലും ചോദിച്ചാൽ ചേച്ചി എന്തായാലും ദേഷ്യപ്പെടും അതുപോലെ അല്ലല്ലോ നീ…, നിന്നേ ചേച്ചി വഴക്കൊന്നും പറയില്ല…. ”

 

നന്ദു ചേച്ചിയായിരുന്നു അതു പറഞ്ഞത്….

 

“സംഭവം ശെരിയൊക്കെതന്നെ… എന്നാലും… ”

 

അതു പറഞ്ഞതേ എനിക്കോർമ്മയുള്ളൂ അതിനു മുന്പേ തന്നെ ഡോറിൽ രണ്ടു കൊട്ട് കൊട്ടി…

 

ഞാനല്ല, പാറു…. 😐

 

ഇവൾക്കിതെന്തിന്റെ കടിയാണ്….

 

ഞാൻ അവളേ അടിക്കാനായി കൈ ഓങ്ങിയത് വാതിൽ ഉള്ളിൽ നിന്നും തുറക്കുന്ന സൗണ്ട് കേട്ടു….

 

അതു കേട്ടതും ഞങ്ങൾ എല്ലാവരും നല്ലകുട്ടികളായി…..

 

വാതിൽ തുറന്നതും ചേച്ചി കാണുന്നത് എന്നെയും എന്റെ ബാക്കിലായി പമ്മി പമ്മി നിൽക്കുന്ന ചേച്ചിമാരെയുമാറ്റുമാണ്….

 

ആദ്യം തന്നെ ഞാൻ ഒരു ചിരി പാസ്സ് ആക്കി…

 

പക്ഷേ ഏറ്റില്ല….

 

ചേച്ചി വാതിൽ ചാരി ഒരേ നിൽപ്പാണ്… മുഖത്താണെങ്കിൽ ഒരു വികാരവുമില്ല….

 

അതു കണ്ടതും ഞാൻ ചേച്ചിയുടെ മൂക്ക് പിടിച്ചു തിരിച്ചു…….

 

എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങളിൽ ഒന്നാണ് ദേവു ചേച്ചി എന്നോട് മിണ്ടാതെ ഇരിക്കുന്നത് പിന്നേ എന്നോട് ബലം പിടിച്ചു നിൽക്കുന്നതും…

 

അപ്പോൾ ഞാൻ ഉപയോഗിക്കുന്ന ഒരു ടെക്‌നിക്‌ ആണിത്…

 

ചേച്ചിയുടെ മൂക്ക് വളരേ സെൻസിറ്റീവ് ആണ് അത്കൊണ്ട് വൃത്തിയില്ലാത്ത എന്ത് വന്ന് മൂക്കിൽ തട്ടിയാലും ചേച്ചിക്ക് അപ്പോ അല്ലർജി വരും പിന്നേ ജലദോഷമായി തുമ്മലായി അങ്ങനെ അങ്ങനെ…..

 

പിന്നേ ചേച്ചിയുടെ മൂക്കിൽ തൊടാനും എനിക്ക് മാത്രെ ചേച്ചി അധികാരം തന്നിട്ടുള്ളൂ ട്ടോ….😌ബാക്കി ഉള്ളവരെങ്ങാനും അറിയാതെ പോലും തൊട്ടാൽ ചേച്ചി അവരേ നിർത്തി പൊരിക്കും…

 

എന്തായാലും സംഗതി ഏറ്റു….

 

“സിദ്ധു….. നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എൻെറ മൂക്ക് പിടിച്ച് കളിക്കരുത് കളിക്കരുത് എന്ന്…. ”

 

അതു പറഞ്ഞതും ചേച്ചി എന്റെ തോളിനിട്ട് പതുക്കെ രണ്ട് അടി തന്നു….

 

ചേച്ചിയുടെ ബലംപിടിത്തം ഓക്കെ പോയി പഴയത് പോലേ എല്ലാതും ട്രാക്കിലേക്കായി…ഇനി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാം….

 

വാതിനരികിൽ നിന്ന ചേച്ചിയുടെ തോളും പിടിച്ച് ഞാൻ ഉള്ളിലേക്ക് നടന്നു…

 

ബെഡിന് അരികിൽ എത്തിയതും ചേച്ചി തിരിഞ്ഞു നോക്കി…..

 

അപ്പോഴാണ് ഞാനും ആ കാര്യം ഓർത്തത്… ഞങ്ങളേ നോക്കി എല്ലാവരും റൂമിന് വെളിയിൽ തന്നെ നിൽക്കുകയാണ്….

Leave a Reply

Your email address will not be published. Required fields are marked *