ജാതകം ചേരുമ്പോൾ – 18 42അടിപൊളി 

 

എന്നാൽ കാര്യങ്ങളെല്ലാം മാറിമറിയുന്നത് അനന്തലക്ഷ്മിക്ക് ഒരു പ്രണയം ഉണ്ടായപ്പോഴാണ്…..

 

തന്റെ നാട്ടിലേ തന്നെ പ്രമാണികളിൽ ഒരാളായ അയ്യപ്പന്റെ മകൻ മാധവനോട്‌ അനന്തലക്ഷ്മിക്ക് ഒരു ഇഷ്ടം തോന്നുകയും അവളത് അയാളോട് പറയുകയും ചെയ്തു…

 

എന്നാൽ മാധവനിഷ്ട്ടം ദേവിയേയായിരുന്നു….അവൾക്കും അവനേ ഇഷ്ടമായിരുന്നു

 

അനന്തലക്ഷ്മിക്ക് ഇതൊരു അടികിട്ടിയത് പോലെയാണ് തോന്നിയത്……

 

കാര്യമറിഞ്ഞ അമ്മാളു മാധവന്റെ വീട്ടുകാരോടുമായി സംസാരിക്കുകയും അവരുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു…. തന്റെ സഹോദരപുത്രിയുടെ ജീവിതം കുറച്ചുകൂടെ സുഖമമാക്കാൻ അമ്മാളു ദേവിക്കായി തറവാട്ടിൽ നിന്നും തന്നെ കുറച്ചു മാറി അവൾക്കൊരു വീട് വച്ചു നൽകി……

 

ഇതുംകൂടെ മനസ്സിലാക്കിയ അനന്തലക്ഷ്മിക്ക് ദേവിയോടുള്ള ദേഷ്യം ഇരട്ടിയായി….

 

അനന്തലക്ഷ്മി കാര്യം തപോഭദ്രന്റെ മകനായ പരമേശ്വരനോട്‌ അതായത് മായയുടെ മുത്തശ്ശനോട് കാര്യം പറഞ്ഞു…..

 

ചേച്ചിയുടെ പ്രായമാണെങ്കിലും പരമേശ്വരന് ചെറുപ്പം മുതലേ ദേവിയേ നോട്ടമുണ്ടായിരുന്നു. അത്കൊണ്ട് ഈ കാര്യത്തിന് ഏറ്റവും അനുയോജ്യം പരമേശ്വരൻ ആണെന്ന് അനന്ത ലക്ഷ്മി വിചാരിച്ചു

 

അവർ രണ്ടു പേരും കൂടേ ദേവിയുടെ വിവാഹം മുടക്കുവാനും തറവാട്ടിൽ നിന്നും പുറത്താക്കാനുമുള്ള ആലോചന തുടങ്ങി…..

 

അതിനു ഉപയോഗിച്ച ആൾ ആയിരുന്നു ഞങ്ങൾ കാണാൻ പോയ വേലു….

 

തന്റെ വീട്ടിലെ പണിക്കാരനായ വേലുവിനോട് ഇവരുടെ പദ്ധതികൾ പറഞ്ഞു…

 

ദേവിയേ ഒന്ന് പേടിപ്പിച്ചിട്ട് വിവാഹത്തിൽ നിന്നും പിന്തിരിയിപ്പിക്കാനും നാട് വിട്ടു പോവാൻ പറയാനുമായിരുന്നു അനന്തലക്ഷ്മി വേലുവിനോട് പറഞ്ഞത്…

 

ചെയ്തു കഴിഞ്ഞാൽ കിട്ടാൻ പോകുന്ന ഉപകാരങ്ങളെ ഓർത്തു വേലു ഇതിനെല്ലാം കൂടേ നിൽക്കാം എന്ന് സമ്മതിച്ചു..

 

 

അതിനായി അവർ അമ്മാളു സ്ഥലത്തില്ലാത്ത ഒരു ദിവസം തെരഞ്ഞെടുത്തു

 

രാത്രി ക്ഷേത്രത്തിൽ നിന്നും വരുന്ന വഴി വേലു തലയിൽ ചാക്കും കെട്ടി പരമേശ്വരന്റെ കൂട്ടുകാർക്കൊപ്പം ദേവിയുടെ മുന്നിലേക്ക് ചാടി… അനന്ത ലക്ഷ്മിയും പരമേശ്വരനും കുറച്ചു മാറി ഇതെല്ലാം കാണുന്നുണ്ടായിരുന്നു…

 

മുഖം മറച്ചെങ്കിലും വേലുവിനേ കണ്ട നിമിഷം തന്നെ ദേവിക്ക് വേലുവിനെ മനസ്സിലായി…

 

അവർ തന്നെ കളിപ്പിക്കാൻ വേണ്ടി ചെയ്തതാണ് എന്ന് കരുതിയ ദേവി അതു മൈൻഡ് ചെയ്യാതെ മുന്നോട്ട് നടക്കാൻ തീരുമാനിച്ചു…

 

വേലുവിനോ അവന്റെ കൂടേ നിന്നവർക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…

 

ദൂരേ നിന്നും ഇതെല്ലാം കണ്ട അനന്തലക്ഷ്മിക്ക് ദേഷ്യം കൂടി വന്നു…

 

മറവിൽ നിന്ന അവർ ദേവിയുടെ മുന്നിലായി വന്നു നിന്നു

 

ദേവി ഈ വിവാഹത്തിൽ നിന്നും പിന്മാറണമെന്നും നാട് വിട്ടു പോവണമെന്നും അനന്തലക്ഷ്മി പറഞ്ഞു…

 

പക്ഷേ ദേവി ഇതെല്ലാം ചിരിച്ചു തള്ളുകയാണ് ചെയ്തത്….

 

ദേഷ്യം ഇരട്ടിച്ച അനന്തലക്ഷ്മി ദേവിയുടെ ജനനത്തേയും മാതാപിതാക്കളെയും ചോദ്യം ചെയ്തു… പിഴച്ചു പെറ്റ നിനക്ക് ഞങ്ങളിൽ ഒരാളായി ജീവിക്കുവാൻ യാതൊരു അർഹതയുമില്ല എന്നും ദേവി കാരണം ഇതു വരേ തനിക്കുണ്ടായ പ്രശ്നങ്ങൾ എല്ലാം ആവൾ എണ്ണിയെണ്ണി പറഞ്ഞു…

 

തന്റെ സ്വന്തം ചോരയല്ലെങ്കിലും തന്റെ അനുജത്തിയിൽ നിന്നും അത്തരം വാക്കുകൾ കേട്ട ദേവി ആ നേരം തോന്നിയ ദേഷ്യത്തിൽ അവളേ തല്ലി…..

 

ശേഷം കരഞ്ഞുകൊണ്ട് അവിടേ നിന്നും നടക്കാൻ ആരംഭിച്ചു…

 

അത്രയും പേരുടെ മുന്നിൽ വച്ചു തന്നെ തല്ലിയ ദേഷ്യത്തിൽ അനന്തലക്ഷ്മി അവളേ പിറകിൽ നിന്നും തള്ളിയിട്ടു…

 

ദേവിയുടെ തല അവിടെയുള്ള ഒരു പാറയിൽ ഇടിക്കുകയും തല പൊട്ടി ചോര വരുകയും ചെയ്തു…

 

തലയിൽനിന്നും ചോര ഒഴുകുന്നത് കണ്ടപ്പോൾ അവിടെ ഉണ്ടായിരുന്നവരിൽ പലരും ഭയത്തോടെ ഞെട്ടി നിന്നുപോയി.

വേലുവും കൂട്ടരും ഓടി അടുത്ത് ചെന്നപ്പോൾ ദേവി ബോധരഹിതയായി കിടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *