ജാതകം ചേരുമ്പോൾ – 18 42അടിപൊളി 

 

“ചേച്ചി നിങ്ങൾ രാവിലെ മുതൽ എവിടെയായിരുന്നു…. ”

 

ഞാൻ ചേച്ചിയുടെ കണ്ണുകളിൽ നോക്കി ചോദിച്ചു…..

 

അത്രനേരം ഉണ്ടായിരുന്ന ഒരു ചെറു പുഞ്ചിരി ചേച്ചിയുടെ ചുണ്ടിൽ നിന്നും മാഞ്ഞു പോയിരുന്നു….

 

ആ കണ്ണുകൾ എന്തോ ഓർത്തെടുക്കയാണ്….

 

മൗനമായിരുന്ന ചേച്ചി ഒരു ദീർഘശ്വാസമെടുത്തതിന് ശേഷം കാര്യങ്ങൾ പറയാൻ തുടങ്ങി…..

 

“ഞാൻ ഈ നാട്ടിലെ തന്നെ ഏറ്റവും വയസ്സായ ആളെ അന്വേഷിക്കാനാണ് പോയത്…”

 

ദേവുചേച്ചി തുടങ്ങുമ്പോൾ എല്ലാവരും മുഴുവൻ ശ്രദ്ധിച്ച് കേൾക്കുന്നുണ്ടായിരുന്നു.

 

“എന്തിന്… ”

 

ഞങ്ങളുടെ എല്ലാവരുടെയും ഉള്ളിലുണ്ടായിരുന്ന ചോദ്യം കല്ല്യാണി ചോദിച്ചു…

 

“”””””””””””പണ്ടൊക്കെ ഈ നാട്ടിൽ നടന്നിരുന്ന കാര്യങ്ങളെ കുറിച്ചറിയാൻ… പ്രത്യേകിച്ച് ആ പഴയ വീടിനെയും അതുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങളെയും കുറിച്ചറിയാൻ…

 

ഒറ്റയ്ക്കു പോകുന്നത് കണ്ടിട്ടാവാം വഴിയിൽ ജോഗിങ്ങിന് പോയിരുന്ന അരുണും ആദിയും എനിക്കൊപ്പം ചേർന്നത്. കാര്യങ്ങൾ ഞാൻ കരുതിയത് പോലെ നടന്നില്ലെങ്കിലും, അന്വേഷണം ഉപേക്ഷിക്കാനുള്ള മനസ്സില്ലാതെ ഞാൻ മുന്നോട്ട് നീങ്ങി.

 

കുറെ നേരം നടന്ന തിരച്ചിലിന് ശേഷം ഞങ്ങൾ എത്തിയത് വേലു എന്നൊരു വൃദ്ധന്റെ വീട്ടിലായിരുന്നു. അയാളും മകനും കുടുംബവും അവിടെ താമസിച്ചു വരികയായിരുന്നു. അയാളുടെ പ്രായം ഇവിടുത്തെ തള്ളയെക്കാൾ പത്തു വയസ്സ് കൂടുതൽ ഉണ്ടായിരിക്കണം, എങ്കിലും ആരോഗ്യം നഷ്ടപ്പെട്ടതോ വലിയ പ്രശ്നങ്ങളാൽ വിറച്ചതോ ആയ മുഖമൊന്നും എനിക്കു കാണാനായില്ല.

 

ഞങ്ങൾ വന്ന തറവാടിന്റെ പേര് പറഞ്ഞതും, വേലുവും കുടുംബവും ഹൃദയപൂർവ്വം ഞങ്ങളേ അകത്ത് കയറ്റി സ്വീകരിച്ചു. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോൾ, ഞങ്ങൾ എത്തിയ സ്ഥലം ശരിയാണെന്ന് എനിക്ക് മനസ്സിലായി കാരണം വേലു, ഒരിക്കൽ നമ്മുടെ തറവാട്ടിലെ കാര്യസ്ഥനായിരുന്നു.

 

സമയം കളയാതെ ഞാൻ വന്ന കാര്യം തുറന്നു പറഞ്ഞു. വീടിന്റെ കാര്യം കേട്ട ഉടൻ, വേലുവിന്റെ മുഖം മങ്ങിപോയി. അയാൾ അകത്തേക്ക് പോയി ഒരു പഴയ പുസ്തകവുമായി വന്നു അതൊരു കുറിപ്പായിരുന്നു.അതിൽ പണ്ടു നടന്നത് അണുവിട മാറാതെ എല്ലാം ഉണ്ടായിരുന്നു എന്ന് കുറച്ചു പേജുകൾ മറിച്ചപ്പോൾ തന്നെ എനിക്ക് വ്യക്തമായി. പക്ഷേ ഇതെല്ലാം അയാളുടെ നാവിൽ നിന്നും തന്നെ എനിക്ക് കേൾക്കണമെന്ന് എനിക്ക് നിർബന്തമായിരുന്നു. അത് ഞാൻ അയാളോട് സൂചിപ്പിക്കുകയും ചെയ്തു..

 

അതുകേട്ടതും അയാൾ ഞങ്ങളെയെല്ലാം ശാന്തമായി പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി, വീട്ടിൽ നിന്ന് കുറച്ചു മാറി തൊടിയിൽ ഇരുന്നു. അയാൾ പറയാൻ പോകുന്ന കാര്യങ്ങൾ കുടുംബം കേൾക്കരുത് എന്നായിരുന്നു അയാളുടെ ഭാവം.

 

കുറച്ചു നേരത്തേ മൗനത്തിനു ശേഷം അയാൾ മിണ്ടാൻ തുടങ്ങി

 

“…അവൾ വന്നോ?”

 

ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ എന്റെ കണ്ണുകളിലോട്ടു നോക്കിയപ്പോൾ, ഉത്തരം അയാൾക്കു വ്യക്തമായി. ഭയത്താൽ വിറച്ച്, കണ്ണുനീരൊഴുക്കുന്ന ആ വൃദ്ധന്റെ കണ്ണുകൾക്കുള്ളിൽ, പറഞ്ഞുകൂടാത്തൊരു ചരിത്രം ഞാൻ കണ്ടു…”””””””””””””””

 

 

 

ചേച്ചി ഇത്രയും പറഞ്ഞു നിർത്തിയതും,

റൂമിനുള്ളിലെ ശാന്തത ഭയാനകമായി കട്ടപിടിച്ചു.

 

ഒരാൾ പോലും ഒന്നും പറഞ്ഞില്ല.

 

പുറത്തുള്ള കാറ്റ് പെട്ടെന്ന് ശക്തിയായി. ജനൽപാളികൾ വലിയ ശബ്ദത്തോടെ കൂട്ടിയിടിച്ചു

 

ആരും ഒന്നും പറഞ്ഞില്ലെങ്കിലും, എല്ലാവരുടെയും കണ്ണുകൾ തമ്മിൽ കണ്ടപ്പോൾ, ഒരു തന്നെ സംശയം… “ഇത് വെറും യാദൃശ്ചികമാണോ?”

 

ചേച്ചി പറഞ്ഞതിന്റെ അവസാന വാക്കുകളിലെ ആഴം പ്രകൃതി തന്നെ മുദ്രവച്ചതുപോലെ.

 

“അയാൾ എന്താ പറഞ്ഞേ…… ”

 

വൈശുവിന്റെ ചോദ്യത്തിൽ എല്ലാവരുടെയും കണ്ണ് വീണ്ടും ചേച്ചിയിലേക്കായി….

 

ചേച്ചി വീണ്ടും തുടർന്നു…

 

“ഞാൻ ഇപ്പോൾ പറയാൻ പോവുന്നത് വേലു ഞങ്ങളോട് പറഞ്ഞ കാര്യങ്ങളും ആ ബുക്ക്‌ വായിച്ചു ഞാൻ മനസ്സിലാക്കിയ കാര്യങ്ങളും ചേർത്തുകൊണ്ടാണ്…അത്കൊണ്ട് ഇതു പറഞ്ഞു കഴിയുന്ന വരെയും ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്നേ ദേഷ്യം പിടിപ്പിക്കരുത്….”

Leave a Reply

Your email address will not be published. Required fields are marked *