ജാതകം ചേരുമ്പോൾ – 18 42അടിപൊളി 

 

അത് പറഞ്ഞു കഴിഞ്ഞതും ചേച്ചി പാറുവിനെ നോക്കി…

 

കാരണം അവൾക്ക് മാത്രമേ ഇരിക്കപൊറുതി ഇല്ലാത്തതുള്ളു…

 

അവൾ ചേച്ചിയേ കാണിക്കാനായി വായപൊത്തി

ചേച്ചിയുടെ മുഖത്തും ഒരു ചിരി വന്നു

 

“നിങ്ങൾക്ക് താഴെ ഉള്ള നമ്മുടെ കാരണവന്മാരുടെ ഫോട്ടോ വല്ലതും ശ്രദ്ധിച്ചിട്ടുണ്ടോ…..”

 

ചേച്ചിയുടെ ചോദ്യം പെട്ടെന്നായിരുന്നു… പക്ഷേ എല്ലാവർക്കും ഒരേ മറുപടിയായിരുന്നു….

 

“ഉണ്ട്….. ”

 

ഇഷ മറുപടി പറഞ്ഞു…..

 

ചേച്ചി വീണ്ടും തുടർന്നു…

 

“”””””””””ആ ഫോട്ടോകളിലെ ഏറ്റവും വലിയ ഫോട്ടോയിലെ ആൾ ആയ ചിത്തിര ഭാനുവിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.

 

അയാൾക്ക് മൂന്ന് മക്കൾ ആയിരുന്നു ഉണ്ടായിരുന്നത് അമ്മാളു,തപോഭദ്രൻ,ധ്രുവശിൽപി…..അമ്മാളുവായിരുന്നു മൂത്തത് ബാക്കി രണ്ടുപേരും ഇരട്ടകൾ ആയിരുന്നു…. കാലം കഴിയുംതോറും മൂന്ന് പേരും വളർന്നുകൊണ്ടിരിന്നു….

 

നാട്ടിലേതന്നെ വളരെയധികം ശക്തിയും സമ്പന്നരായിട്ടും രണ്ടു മക്കളിൽ ഒരാളായ ധ്രുവശിൽപിയുടെ ഹൃദയത്തിൽ പതിഞ്ഞത്, തറവാട്ടിലെ തന്നെ സേവികയായി ജോലി ചെയ്തിരുന്ന ഒരു സാധാരണ സ്ത്രീയുടെ മകളേയാണ് അവളുടെ പേര് ‘മാധവ്യാ’ എന്നായിരുന്നു..

 

സ്ത്രീ സൗന്ദര്യത്തിന്റെ പൂർണരൂപമായിരുന്നു അവൾ.എല്ലാവരെയും പോലേ ധ്രുവശിൽപ്പിയും മാധവ്യയുടെ സൗന്ദര്യത്തിൽ വീണു..

 

കുടുംബത്തിന്റെ അഭിമാനത്തെയും സമൂഹത്തിന്റെ ചട്ടങ്ങളെയും വെല്ലുവിളിച്ചിരുന്ന ബന്ധമായിരുന്നു അത്.

കാരണവർ എത്രത്തോളം വിലക്കിയിട്ടും, അവർക്ക് ആ പ്രണയം നിർത്താനായില്ല.

ഒളിച്ചും മറച്ചും, ഇരുട്ടിന്റെ മറവിലും, അവർ തമ്മിൽ കണ്ടുമുട്ടി.

 

കാലം കടന്നുപോയപ്പോൾ, മാധവ്യ ഗർഭിണിയാണെന്ന് വ്യക്തമായി.

കാരണവർക്ക് അതൊരു കുത്തേറ്റ പോലെയായിരുന്നു

 

തങ്ങളുടെ വീട്ടിലെ രക്തത്തിലേക്ക്, ഒരു സേവികയുടെ രക്തം കലരാൻ പാടില്ല!’ എന്ന് അയാൾ ക്രൂരമായി പ്രഖ്യാപിച്ചു

 

പക്ഷേ വിധി അവരുടെ തീരുമാനങ്ങളെ അവഗണിച്ചു.

അവൾ പ്രസവിച്ചു.

ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും – ഇരട്ടകൾ.

 

രണ്ടു പേർക്കും സന്തോഷവും അതേപോലെ ഭാവിയെ കുറിച്ചുള്ള ഭയവും കൂടി വന്നു…

അവനറിയാമായിരുന്നു – ഈ കുഞ്ഞുങ്ങളെ സമൂഹവും തന്റെ വീട്ടുകാരും ഒരിക്കലും സ്വീകരിക്കില്ലെന്ന്.

 

അത്കൊണ്ട് തന്നെ ധ്രുവശിൽപ്പി മാധവ്യയിൽ നിന്നും തനിക്കുണ്ടായ കുഞ്ഞുങ്ങളുടെ വിവരം പുറംലോകത്തെ അറിയിച്ചില്ല…

 

ഒഴിവു സമയങ്ങളിൽ അവൻ തന്റെ ഭാര്യക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ചിലവഴിച്ചു…

 

പക്ഷേ എല്ലാം മാറി മറിഞ്ഞത് പെൺകുട്ടിക്ക് ഒരു അസുഖം പിടി പെട്ടപ്പോഴാണ്…. തന്റെ നാട്ടിലെ വൈദ്യരെ കാണിച്ചാൽ ചോദ്യങ്ങൾ വരുമെന്ന് മനസ്സിലാക്കിയ ധ്രുവശിൽപ്പി ആ കുഞ്ഞുമായി കുറച്ചുമാറിയുള്ള വേറൊരു ഗ്രാമത്തിൽ പോവുന്നു…..താൻ പോവുന്ന കാര്യം തന്റെ എല്ലാകാര്യവുമറിയുന്ന സഹോദരിയോട് മാത്രമാണ് അയാൾ പറഞ്ഞത്..

 

എന്നാൽ കുഞ്ഞുമായി പോവുന്ന ധ്രുവശിൽപ്പിയെ ആരോ കാണുകയും ആ വിവരം നാട്ടിൽ പാട്ടക്കുകയും ചെയ്യുന്നു…

 

താൻ എന്ത് നടക്കരുത് എന്ന് പറഞ്ഞോ അതു തന്നെ നടന്നതറിഞ്ഞ കാരണവർ ഒരു ക്രൂരമായ തീരുമാനം എടുത്തു…

 

“ആ സ്ത്രീയും കുഞ്ഞും ഇല്ലാതെയാക്കണം.

വീട്ടിന്റെ മാന്യതയ്ക്ക് അതാണ് ഏക മാർഗം”

 

അയാളുടെ മനസ്സിൽ തന്റെ കുടുംബത്തിനേറ്റ കളങ്കവും അപമാനവും ഒരു കൊടുക്കാറ്റായി നിലയുറപ്പിച്ചു…

 

എന്നാൽ അവർ അറിഞ്ഞിരുന്നില്ല മാധവ്യ പ്രസവിച്ചത് ഒരാൾക്കല്ല, രണ്ടു കുഞ്ഞുങ്ങൾക്കാണെന്ന്.

അവരുടെ കണ്ണിൽ അവൾ “ഒരാളുടെ അമ്മ” മാത്രമായിരുന്നു.

 

ഒരു രാത്രി ഇരുട്ടിന്റെ മറവിൽ, ആളുകൾ ഉറങ്ങിക്കിടക്കുമ്പോൾ കാരണവർ അവളെ അന്വേഷിച്ചു അവർ താമസിക്കുന്ന വീട്ടിലോട്ട് പോയി…

 

കാരണവർ വന്ന കാര്യമറിഞ്ഞ മാദ്ധാവ്യയുടെ മാതാപിതാക്കൾ അയാളോട് തന്റെ മകളെയും അവളുടെ കുഞ്ഞിനേയും വെറുതെ വിടാൻ കാലു പിടിച്ചു പറഞ്ഞെങ്കിലും അയാൾ അതിനു ചെവികൊടുത്തില്ല…

Leave a Reply

Your email address will not be published. Required fields are marked *