ശോ പാവങ്ങൾ…..
“ഇങ്ങ് കേറി പോര്….. ”
ഞാൻ ചേച്ചിയുടെ അനുവാദം ചോദിക്കാതെ അവരേ മുറിയിലേക്ക് ക്ഷണിച്ചു….
എന്റെ മറുപടി കേട്ടതും മായ ഒരു കൂസലും ഇല്ലാതെ മുറിയിലേക്ക് കയറി…. എല്ലാരും ഒരു അത്ഭുതത്തോടേ നോക്കി നിൽക്കുകയാണ് അവളേ….
പക്ഷേ ബാക്കിയുള്ളവർക്ക് ഇപ്പോഴും മടിയാണ്…. അവർ ചേച്ചിയേ തന്നെ നോക്കി നിൽക്കുകയാണ്….
“ചേച്ചി കയറിക്കോട്ടെ…. ”
അവരേ തന്നെ നോക്കി നിൽക്കുന്ന ചേച്ചിയുടെ പക്കൽ നിന്നും ഒരു മറുപടിയും കിട്ടാത്തത് കൊണ്ടാവണം പാറു കേറി ചോദിച്ചു….
പാറുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി ചേച്ചി ബെഡിൽ പോയി ഇരുന്നു….
അതവർക്കുള്ള മറുപടിയാണ് എന്ന് മനസ്സിലായതും അവർ എല്ലാം കൂടേ റൂമിനുള്ളിലേക്ക് കയറി….
“കയറി കഴിഞ്ഞെങ്കിൽ ആ വാതിലങ്ങ് അടച്ചേക്ക് ”
ചേച്ചിയുടെ ഒച്ച പൊന്തിയതും നന്ദു ചേച്ചി വേഗം പോയി ആ വാതിലങ് അടച്ചു കുറ്റിയിട്ടു
“എന്താ എല്ലാരും കൂടേ…. ”
ദേവു ചേച്ചി കട്ടിലിൽ ചാരി കിടന്നുകൊണ്ട് ചോദിച്ചു….
ഞാൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി… പ്രത്യേകിച്ച് പാറുവിന്റെ മുഖത്തേക്ക് ഇപ്പോ എന്താടി നിന്റെ നാവൊക്കേ ഇറങ്ങിപോയോ….😏
ഒരാളുടെ മുഖമൊഴിച്ച് ബാക്കിഎല്ലാവരുടെയും മുഖത്ത് ചെറിയൊരു ഭയം കാണാം….
ആ ഒരാൾ മായയാണ്….
അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷമാണ്…. അവളുടെ മുഖത്തേ ആരാധന കണ്ട് എനിക്കെന്തോ പന്തികേട് തോന്നി….
തോന്നേണ്ട നിമിഷം മാത്രമേ സമയം വേണ്ടി വന്നുള്ളൂ…
പിന്നേ ആൾ ചേച്ചിയുടെ ദേഹത്താണ്….
അവൾ ചേച്ചിയേ ഇറുക്കി കെട്ടിപിടിച്ചിരിക്കുകയാണ്…..
ഇവൾക്ക് മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു….
ദേവുചേച്ചി എന്നേ ഒന്ന് നോക്കി…. ആ കണ്ണുകൾ പുറത്തുവന്നിട്ടുണ്ടായിരുന്നു…
എങ്ങനെ വരാതിരിക്കും അമ്മാതിരി കെട്ടിപിടിത്തം അല്ലേ അവൾ പിടിച്ചേ….
ചേച്ചി വീണ്ടും എന്നേ ദയനീയമായി നോക്കി….
“ഇതിനെ ഒന്ന് പിടിച്ചു മാറ്റാടാ എന്നായിരുന്നു ആ നോട്ടത്തിന്റ അർത്ഥം… ”
ഞാൻ മായയേ ചേച്ചിയുടെ ശരീരത്തിൽ നിന്നും വേർപെടുത്തി….
ചേച്ചി ശ്വാസം എടുക്കാൻ വേണ്ടി മത്സരിക്കുകയാണ്…
മായയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്ദോഷമാണെങ്കിൽ ദേവൂചേച്ചിയുടെ മുഖം ചുവന്ന് തുടുത്തു വരുകയാണ്…
മൈര് ഇവൾക്കിപ്പോ കിട്ടും….
“ചേച്ചി…. ചേച്ചി സൂപ്പറാ… മുത്തശ്ശനേ തെറി വിളിച്ചതൊക്കെ അടിപൊളിയായിരുന്നു……”
മായ ഉള്ളകാര്യം വെട്ടിത്തുറന്നങ്ങ്….
അവളുടെ ശബ്ദവും മുഖവും കണ്ടിട്ടാവണം ചേച്ചിയുടെ മുഖത്ത് ദേഷ്യം മാറി പുഞ്ചിരി വിരിയാൻ തുടങ്ങി…..
അത്രക്കും മനോഹരവും നിഷ്കളങ്കവുമായിരുന്നു അവളുടെ ഒരു ഭാവങ്ങളും……
എത്ര നേരം വേണെങ്കിലും നമ്മുക്ക് അവളേ കണ്ടിരിക്കാം….🙂
പക്ഷേ അവളുടെ മുഖത്തെ ആ സന്തോഷത്തിലും ഞാൻ എവിടെയൊക്കെയോ അവൾ അനുഭവിച്ച വേദന കണ്ടു…..
കല്ല്യാണിക്കും അതു മനസ്സിലായി കാണണം… അവളുടെ മുഖത്ത് മയയോടുള്ള വത്സല്യമാണ് ഇപ്പോൾ…..
എല്ലാവരും പറയുന്നത് ശരിയാണ് ഈ പെണ്ണുങ്ങളെ മനസ്സിലാക്കി എടുക്കാൻ വളരെ പ്രയാസമാണ്….
എല്ലാവരും കട്ടിലിലേക്ക് കയറി ഇരിന്നു, ഞങ്ങൾക്ക് കിട്ടിയ മുറികളിൽ വച്ച് ഏറ്റവും വലിയ മുറിയും ഏറ്റവും വലിയ കട്ടിലും ചേച്ചിക്കാണ്. അതുകൊണ്ട് തന്നെ ഇത്രയും പേർക്ക് ഇരിക്കാനും ഒരു പ്രയാസവുമുണ്ടായിരുന്നില്ല…. ചാരികിടക്കുന്ന ചേച്ചിയുടെ മടിയിലായി ഞാനും എന്റെ അടുത്ത് കല്ല്യാണിയും അവളുടെ മടിയിൽ മായയും സ്ഥാനമുറപ്പിച്ചു….
കുറേ ആയി ചേച്ചിയുടെ മടിയിൽ ഓക്കെ ഇങ്ങനെ കിടന്നിട്ട്… അത്കൊണ്ടാവാം ഒരു പ്രേത്യേക സുഖത്തിൽ ആണ് ഞാൻ. കൂടേ ചേച്ചിയുടെ തലോടലും കൂടേ ആയപ്പോൾ എല്ലാം മറന്ന് വേറൊരു ലോകത്ത് എത്തിയതുപോലെ തോന്നി….
