എന്റെ ശബ്ദം പൊന്തി…. ആളുകൾ ഞങ്ങളേ ശ്രദ്ധിക്കാൻ തുടങ്ങി….
അപ്പോഴേക്കും അരുണും കല്ല്യാണിയുടെ ബാക്കിയുള്ള ഏട്ടന്മാരും അടുത്തെത്തിയിരുന്നു….
“കല്ലു ഇവിടേ ഇല്ലേ…. ”
അരുൺ എന്നോടായി ചോദിച്ചു…
ലക്ഷ്മിയാന്റിയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു…..
എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി….
“നിങ്ങൾ ഇവിടേ നിന്നും സംസാരിച്ചിരിക്കാതെ അവളേ പോയി തിരയു…. ”
ചേച്ചിയുടെ ശബ്ദം മുഴങ്ങിയതും ഞങ്ങൾ പലവഴിക്കായി അവളേ തിരയാൻ ആരംഭിച്ചു….
എന്റെ ടെൻഷൻ കണ്ടിട്ടാവണം ദേവു ചേച്ചി അരുണിനോട് എന്റെ കൂടേ നിൽക്കാൻ പറഞ്ഞു…
എത്ര തിരഞ്ഞിട്ടും അവളേ എനിക്ക് കണ്ടു പിടിക്കാനായില്ല….
എന്റെ തല കറങ്ങുന്ന പോലേ എനിക്ക് തോന്നി.. മുന്നോട്ട് ഒരടിപോലും നടക്കാൻ സാധിക്കുന്നില്ല…. മനസ്സ് എന്തോ കാരണങ്ങളാൽ വേദനിക്കുന്നപോലേ
“സിദ്ധു…. നീ ടെൻഷൻ അടിക്കല്ലേ അവൾക്കൊന്നും സംഭവിക്കില്ല…. ”
അരുൺ എന്നേ സമാധാനിപ്പിക്കാനായി പറഞ്ഞു…. പക്ഷേ അതിനൊന്നും എന്റെ ചിന്തകളെ പിടിച്ചു നിൽക്കാൻ സാധിച്ചില്ല…
അരുണും വളരെയധികം വിയർക്കാൻ തുടങ്ങിയിരുന്നു…..
ഒന്നും ചെയ്യാനാകാതെ നിൽക്കുന്ന സമയത്താണ് താര ഞങളുടെ അടുത്തേക്ക് ഓടി വന്നത്…
അവൾ ഞങ്ങളുടെ അടുത്തേക്ക് എത്തിയതും കിതച്ചുകൊണ്ട് എന്തോ പറയാൻ ശ്രമിച്ചു പക്ഷേ ഒന്നും മനസ്സിലായില്ല…..
“എന്റെ പൊന്ന് താരേ നീ മനുഷ്യന് മനസ്സിലാവുന്ന പോലേ പറ…. ”
അതു കേട്ടതും അവൾ എനിക്ക് നേരേ എന്തോ ഒന്ന് നീട്ടി…
അത് കല്ല്യാണിയുടെ കഴുത്തിലെ ഞാൻ കെട്ടിയ താലിമാലയായിരുന്നു
അതു കണ്ടതും ഞാൻ അവളുടെ കയ്യിൽ നിന്നും അതു വാങ്ങി…
സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ രക്തപാടുകൾ ഞാൻ കണ്ടു….
കണ്ണിൽ മൊത്തം ഇരുട്ടു കയറി ആദ്യം ഞാൻ കണ്ടത് ആ വീടിന്റെ ചിത്രമാണ്… ആരോ എന്നോട് എന്തോ പറയാൻ ശ്രമിക്കുന്ന പോലെയെനിക്ക് തോന്നി…
കൂടുതൽ സമയം കളയാൻ ഞാൻ നിന്നില്ല…
ആരോടും ഒന്നും പറയാതെ ഞാൻ ഓടാൻ തുടങ്ങി….അരുണും പിന്നാലെയുള്ളത് ഞാൻ അറിഞ്ഞു… പാടം കഴിഞ്ഞു കാടെത്തി ഞാൻ ഓടി കൊണ്ടേ ഇരിക്കുകയാണ് പല പല ചിന്തകളാൽ മനസ്സ് തളർന്നെങ്കിലും എന്റെ കാലുകൾ നിന്നില്ല….
ആ വീടിനടുത്തു എത്താനായി ഞാൻ.
എന്തൊക്കെയോ വെളിച്ചെങ്ങൾ കാണുന്നുണ്ട് പക്ഷേ ഒന്നും വ്യക്തമല്ല
നിലാവിൽ കുളിച്ചു നിൽക്കുന്ന ആ വീട് എന്റെ മുന്നിൽ പൂർണമായി ദൃശ്യമായതും എന്റെ കാലുകൾ നിന്നു…
അരുണും എന്റൊപ്പമെത്തി…..
ആ വീടിനുമുന്നിൽ കുറച്ചാളുകൾ മുഖം മൂടി ധരിച്ചു കാവൽ നില്ക്കുകയാണ്
വീടിന്റെ വാതിലിൽ ചരടുകൾ ഒന്നും തന്നെ കാണുന്നില്ല…. ആ കത്തിയും അവിടേ ഉണ്ടായിരുന്നില്ല….
ശ്രദ്ധ വീണ്ടും പുറത്തു നിൽക്കുന്ന ആളുകളിലേക്ക് പോയി…. അതിൽ ഒരുത്തന്റെ കയ്യിൽ ആ കത്തിയും കാണാം അതിൽ നിന്നും എന്തോ ഇറ്റിറ്റു വീഴുന്നത് ഞാൻ കണ്ടു അത് ചോരയാണെന്ന് മനസിലാക്കാൻ എനിക്കതികം നേരം വേണ്ടി വന്നില്ല…
കല്ല്യാണി…..
തുടരും
ഈ കഥയുടെ ഫ്ലാഷ് ബാക്ക് എഴുതുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടി ചെയ്ത കാര്യമാണ് എനിക്ക് പറ്റാവുന്നതിന്റെ മാക്സിമം ഞാൻ ചെയ്തിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു…
ഈ കഥ എത്ര എഴുതിയാലും തീരാതത്തു പോലെയാണ് ഓരോ വാരിയെഴുതുമ്പോഴും ഓരോ കാര്യങ്ങൾക്കൂടെ ആഡ് ചെയ്യാൻ മനസ്സിലേക്ക് വരും അതുകൊണ്ടാണ് തീരാനായി എന്ന് ഇടക്ക് ഇടക്ക് പറയുമ്പോഴും തീർക്കാൻ സാധിക്കാത്തത്…
ഇതുവരെ എന്നേ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി… നിങ്ങൾ ഈ കഥ ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവക്കു അതെനിക്ക് നിങ്ങളിലേക്ക് ഈ കഥ കൂടുതൽ വേഗത്തിൽ എത്തിക്കാൻ പ്രചോദനം നൽകും…
